'ആന കുത്താൻ വന്നാൽ എന്തുചെയ്യും?'- ദാ, കണ്ടോ
text_fieldsആന കുത്താൻ വന്നാൽ എന്തുചെയ്യും?- 'ടു ഹരിഹർ നഗർ' എന്ന സിനിമയിൽ മുകേഷ് അവതരിപ്പിക്കുന്ന മോട്ടിവേഷണൽ സ്പീക്കർ ആയ മഹാദേവൻ ചോദിക്കുന്ന ചോദ്യമാണിത്. മഹാദേവന് പോലും അറിയാത്ത ആ ചോദ്യത്തിെൻറ ഉത്തരം വ്യക്തമാക്കുന്നൊരു വിഡിയോ വൈറലാകുകയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ. പൊതുവേ ശാന്തരാണ് ആനകൾ എന്നാണ് വെപ്പ്. പക്ഷേ, അവക്ക് കലിയിളകിയാൽ പിന്നെ നോക്കേണ്ട. എന്തൊക്കെ ചെയ്തുകൂട്ടുമെന്ന് അവർക്കു തന്നെ അറിയില്ല. ഇങ്ങനെ കലിയിളകി വരുന്നൊരു ആഫ്രിക്കൻ ആനയെ ഒരാൾ 'കൈകാര്യം ചെയ്യുന്നതാണ്' 14 സെക്കൻറ് വിഡിയോയിലുള്ളത്.
ഒരു കുറ്റിച്ചെടിക്ക് പിന്നിൽ ഇരിക്കുന്നൊരാൾക്കു നേരെ ഒരാന പാഞ്ഞടുക്കുന്നതാണ് തുടക്കത്തിൽ കാണുന്നത്. അയാൾ പെട്ടെന്ന് ഒരു വടി ഉയർത്തിക്കാട്ടുേമ്പാൾ എതാനും നിമിഷത്തേക്ക് ആന നിൽക്കുന്നു. അയാൾ വടി താഴ്ത്തുേമ്പാൾ വീണ്ടും ആന മുന്നോട്ടായുന്നു. അപ്പോൾ അയാൾ വീണ്ടും വടി ഉയർത്തുകയും ആക്രോശിക്കുകയും ചെയ്യുേമ്പാൾ ആന പിന്നോട്ട് നീങ്ങുന്നതാണ് വിഡിയോയിലുള്ളത്.
'ഈ മനുഷ്യനൊരു രണ്ടാം ജന്മം കിട്ടി' എന്ന തലക്കെട്ടോടെ ഐ.എഫ്.എസ് ഉേദ്യാഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചത്.
This man had a second life.. pic.twitter.com/r9y7EYxTw5
— Susanta Nanda (@susantananda3) August 20, 2020

