സല്യൂട്ട് സിരിഷ- യാചകന്റെ മൃതദേഹം ആരും തിരിഞ്ഞുനോക്കിയില്ല; രണ്ട് കിലോമീറ്റർ ചുമന്ന് നടന്ന് പൊലീസ് ഉദ്യോഗസ്ഥ
text_fieldsശ്രീകാകുളം (ആന്ധ്ര): പാടത്തിനരികിൽ തിരിഞ്ഞുനോക്കാനാരുമില്ലാതെ കിടന്ന യാചകന്റെ മൃതദേഹം രണ്ട് കിലോമീറ്ററോളം ചുമന്ന് നടന്ന വനിത പൊലീസ് ഉദ്യോഗസ്ഥക്ക് ബിഗ് സല്യൂട്ട് നൽകി സോഷ്യൽ മീഡിയ. ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ കാശിബുഗ്ഗ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കാശിബുഗ്ഗ സബ് ഇൻസ്പെക്ടർ കെ. സിരിഷയാണ് എൺപതു വയസോളം തോന്നിക്കുന്ന അജ്ഞാത യാചകന്റെ ചേതനയറ്റ ശരീരം ചുമന്ന് നടന്നത്. ലളിത ചാരിറ്റബിൾ ട്രസ്റ്റിന് കൈമാറിയ മൃതദേഹം സംസ്കരിക്കുന്ന ചടങ്ങിലും സിരിഷ പങ്കെടുത്തു.
മൃതദേഹം ചുമന്ന് പാടത്തിലൂടെ നടന്നുവരുന്ന സിരിഷയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. 'ഞാൻ ചുമന്നോളാം മാഡം' എന്ന് ഒരാൾ പറയുന്നതും 'അത് സാരമില്ല' എന്ന് സിരിഷ മറുപടി നൽകുന്നതും വിഡിയോയിലുണ്ട്. സിരിഷയുടെ നന്മ നിറഞ്ഞ പ്രവൃത്തിയെ ഡി.ജി.പി ഗൗതം സാവങ് അഭിനന്ദിച്ചു.
പാടത്ത് കണ്ട മൃതദേഹം ആരുടേെതന്ന് അറിയാത്തതിനാലാണ് നാട്ടുകാർ എടുത്തുമാറ്റാൻ തയാറാകാഞ്ഞത്. തുടർന്ന് വിവരമറിഞ്ഞെത്തിയ സിരിഷ ഒരു നാട്ടുകാരന്റെ സഹായത്തോടെ താത്കാലികമായി തയാറാക്കിയ സ്ട്രച്ചറിൽ മൃതദേഹം ചുമന്ന് നടക്കുകയായിരുന്നു. 25 മിനിറ്റോളമാണ് പാടവരമ്പിലൂടെ മൃതദേഹവുമായി സിരിഷ നടന്നത്. 'മരിക്കുമ്പോൾ ഏതൊരാൾക്കും കിട്ടേണ്ട ആദരം മാത്രമാണ് ഞാൻ ചെയ്തത്. ഇത് എന്റെ കടമയാണ്'- സിരിഷ പറയുന്നു.
AP Police cares: DGP Gautam Sawang lauds the humanitarian gesture of a Woman SI, K.Sirisha of Kasibugga PS, @POLICESRIKAKULM as she carried the unknown dead body for 2 km from Adavi Kothur on her shoulders & helped in performing his last rites.#WomanPolice #HumaneGesture pic.twitter.com/QPVRijz97Z
— Andhra Pradesh Police (@APPOLICE100) February 1, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

