Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വെറുമൊരു കാരറ്റിനെ ക്ലാരിനെറ്റാക്കി സംഗീതജ്ഞൻ, കൈയടിച്ച് കാണികൾ; വൈറൽ വിഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര
text_fieldsbookmark_border
കൗതുകകരമായ നിരവധി കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുള്ളയാളാണ് മഹീന്ദ്ര ഗ്രൂപ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. മികച്ച കണ്ടുപിടിത്തങ്ങൾക്ക് പ്രോത്സാഹനം നൽകാനും, അഭിനന്ദിക്കേണ്ടവയെ അഭിനന്ദിക്കാനും അദ്ദേഹം മടിക്കാറില്ല. രസകരമായ തമാശകളും വൈറൽ വിഡിയോകളുമെല്ലാം ആനന്ദ് മഹീന്ദ്ര പങ്കുവെക്കാറുണ്ട്.
ഏറ്റവുമൊടുവിൽ ആനന്ദ് മഹീന്ദ്ര പങ്കുവെച്ച വിഡിയോ ഒരു സംഗീതജ്ഞന്റെയാണ്. ലിൻസേ പൊള്ളാക്ക് എന്ന ആസ്ട്രേലിയൻ സംഗീതജ്ഞൻ ഒരു സ്റ്റേജ് ഷോയിൽ കാരറ്റിന് തുളയിട്ട് ക്ലാരിനെറ്റ് എന്ന സംഗീതോപകരണമാക്കുന്നതാണ് വിഡിയോ. ക്ലാരിനെറ്റ് വായിക്കുന്നപോലെ മനോഹരമായി 'കാരറ്റ്' വായിക്കുന്നുമുണ്ട്.
'ഇതിൽ നിന്ന് എനിക്ക് ലഭിച്ച സന്ദേശമെന്താണ്? ചുറ്റുമുള്ള എന്തിൽ നിന്നും സംഗീതം കണ്ടെത്തുക' -ആനന്ദ് മഹീന്ദ്ര വിഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് പറഞ്ഞു.
Next Story

