Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightഇതുപോലൊരു ഗോവണി നിങ്ങൾ...

ഇതുപോലൊരു ഗോവണി നിങ്ങൾ കണ്ടിട്ടുണ്ടാവില്ല; വൈറൽ വിഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര -VIDEO

text_fields
bookmark_border
anand mahindra 8786
cancel
Listen to this Article

മൂഹമാധ്യമങ്ങളിലെ വൈറലാകുന്ന കാഴ്ചകൾ പങ്കുവെക്കാനും അർഹതയുള്ളവക്ക് പ്രോത്സാഹനവും പിന്തുണയും നൽകാനും ഒരിക്കലും മടിക്കാത്തയാളാണ് മഹീന്ദ്ര ഗ്രൂപ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. അപൂർവങ്ങളായ പല ദൃശ്യങ്ങളും പ്രതിഭാധനരായ സാധാരണക്കാരുടെ പല കണ്ടുപിടിത്തങ്ങളും ആനന്ദ് മഹീന്ദ്ര പങ്കുവെച്ച് മറ്റുള്ളവരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.

ഏറ്റവുമൊടുവിലായി കഴിഞ്ഞ ദിവസം ആനന്ദ് മഹീന്ദ്ര പങ്കുവെച്ച വിഡിയോയും വൈറലാവുകയാണ്. വീടിന്‍റെ ഒന്നാംനിലയിലേക്ക് കയറാനുള്ള ഗോവണിയുടെ വിഡിയോയാണ് അദ്ദേഹം പങ്കുവെച്ചത്. എന്നാൽ അതൊരു സാധാരണ ഗോവണിയല്ല.

ആദ്യം കണ്ടാൽ ചുമരിൽ ചെയ്ത ചിത്രപ്പണിയാണോയെന്ന സംശയമാണുണ്ടാവുക. എന്നാൽ, ഒന്നു നിവർത്തുന്നതോടെ മനോഹരവും സൗകര്യപ്രദവുമായ ഗോവണി റെഡി. ഈയൊരു വിഡിയോയാണ് ആനന്ദ് മഹീന്ദ്ര പങ്കുവെച്ചിരിക്കുന്നത്.

'ഏറെ മികച്ചത്. വളരെ സിംപിളും ക്രിയേറ്റീവുമാണിത്. സ്ഥലസൗകര്യം ഒരുക്കുന്നതിനോടൊപ്പം ഇത് പുറംഭിത്തിക്ക് മനോഹാരിത നൽകുകയും ചെയ്യുന്നു. സ്കാൻഡിനേവിയൻ ഡിസൈനർമാരെ പോലും അസൂയപ്പെടുത്തുന്ന രൂപകൽപ്പനയാണിത്' -ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. ഇത് എവിടെയാണെന്ന് അറിയില്ലെന്നും തനിക്ക് വാട്സാപ്പിലൂടെ ലഭിച്ചതാണെന്നും അദ്ദേഹം പറയുന്നുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anand Mahindraviral video
News Summary - Anand Mahindra Shares Simple Yet Creative Staircase Design
Next Story