Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_right'ഇതാണ്​ കലയുടെ...

'ഇതാണ്​ കലയുടെ ശക്​തി'; മനോഹരമായ ശില്പവും കൂടെ ശക്​തമായ സന്ദേശവും പങ്കുവെച്ച്​ ആനന്ദ്​ മഹീന്ദ്ര

text_fields
bookmark_border
ഇതാണ്​ കലയുടെ ശക്​തി; മനോഹരമായ ശില്പവും കൂടെ ശക്​തമായ സന്ദേശവും പങ്കുവെച്ച്​ ആനന്ദ്​ മഹീന്ദ്ര
cancel

സമൂഹ മാധ്യമങ്ങളിൽ രസകരവും ചിന്തിപ്പിക്കുന്നതുമായ പോസ്റ്റുകൾ പങ്കുവെക്കാറുള്ളയാളാണ്​ ആനന്ദ മഹീന്ദ്ര. ഇന്ത്യയിൽ അറിയപ്പെടുന്ന വ്യവസായ പ്രമുഖനായ അദ്ദേഹത്തിന്​ അതിനാൽ തന്നെ ഏറെ ഫാൻസ്​ ട്വിറ്ററിലും ഫേസ്​ബുക്കി​ലുമൊക്കെയുണ്ട്​. ഇന്നലെ ആനന്ദ മഹീന്ദ്ര ട്വിറ്ററിൽ മനോഹരമായ ഒരു കലാസൃഷ്​ടിയുടെ ചിത്രം പോസ്റ്റ്​ ചെയ്​തിരുന്നു. 'ഇതാണ്​ കലയുടെ ശക്​തി' എന്ന അടിക്കുറിപ്പോടെ പ്രധാനപ്പെട്ട ജീവിതപാഠം പ്രതിനിധീകരിക്കുന്ന ഒരു ശില്പമായിരുന്നു അദ്ദേഹം ഷെയർ ചെയ്​തത്​.

പടിഞ്ഞാറൻ അമേരിക്കയിൽ നടക്കാറുള്ള ലോകപ്രശസ്​ത ആർട്ട്​ ഫെസ്റ്റിവലായ ബേർണിങ്​ മാനിലെ ഏറ്റവും ശക്​തമായ കലാസൃഷ്​ടിയായിരുന്നു അത്​​​. 'അഭിപ്രായവ്യത്യാസത്തെത്തുടർന്ന് രണ്ട് മുതിർന്നവരായ ആളുകൾ പിണങ്ങി പരസ്പരം പുറകോട്ട് തിരിഞ്ഞിരിക്കുന്നതാണ്​ ശില്പത്തി​െൻറ സവിശേഷത. എന്നാൽ, അവർക്കുള്ളിലെ രണ്ട്​ കുഞ്ഞുങ്ങൾ പരസ്​പരം നോക്കി കൈകൾ ചേർത്തുപിടിക്കാൻ ശ്രമിക്കുന്നതായും കാണാം. ''എന്നിട്ടും, അവരുടെയുള്ളിലുള്ള കുഞ്ഞുങ്ങൾ പരസ്​പരം ചേരാൻ കൊതിക്കുന്നു. പ്രായം നമുക്ക്​​ ഒരുപാട്​ സമ്മാനങ്ങൾ നൽകാറുണ്ട്​​. എന്നാൽ, ഒരാളുമായി അഭിപ്രായവ്യത്യാസമുണ്ടാകു​േമ്പാൾ നാം വെച്ചുപുലർത്തുന്ന അഹങ്കാരവും നീരസവും ഇല്ലാതെ ജീവിക്കാൻ കഴിയുന്നതാണ്​ അതിലൊന്ന്​. ക്ഷമാശീലവും കുഞ്ഞുങ്ങളുടേത്​ പോലുള്ള സ്വതന്ത്രമായ ആത്മാവുമാണ്​ ഞങ്ങളുടെ യഥാർഥ സ്വഭാവം. നിങ്ങൾക്ക്​ ധാർഷ്​ട്യം തോന്നു​േമ്പാഴൊക്കെ ഇത്​ ഒാർക്കുക''. - ശില്പത്തിന്​ താഴെയുള്ള കുറിപ്പിൽ പറയുന്നത്​ ഇങ്ങനെയാണ്​.

"ഇതാണ് കലയുടെ ശക്തി: ഇതിന് മനുഷ്യരെന്ന നിലയിൽ നമ്മുടെ കേടുപാടുകൾ വ്യക്തമായി പിടിച്ചെടുക്കാനും സുഖപ്പെടുത്താനും കഴിയും." - ആനന്ദ്​ മഹീന്ദ്ര കുറിച്ചു. ആയിരങ്ങളാണ്​ ​അദ്ദേഹത്തി​െൻറ പോസ്റ്റിന്​ കൈയ്യടിച്ച്​ രംഗത്തെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anand MahindraBurning Man
News Summary - Anand Mahindra shares pic of stunning sculpture with powerful message
Next Story