Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightമഴയിൽ ഈന്തപ്പനയുടെ...

മഴയിൽ ഈന്തപ്പനയുടെ താണ്ഡവനൃത്തം; വിഡിയോ പങ്കുവെച്ച്​ ആനന്ദ്​ മഹീന്ദ്ര

text_fields
bookmark_border
മുംബൈ മഴയിൽ ആനന്ദ്​ മഹീന്ദ്ര പങ്കുവെച്ച വിഡിയോ
cancel

മുംബൈ: നഗരത്തിൽ കനത്ത മഴയിൽ ഈന്തപ്പനയുടെ താണ്ഡവ നൃത്തം. എല്ലാവരും മഴയുടെ സംഹാരം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചപ്പോൾ വ്യത്യസ്​തമായ ഒരു മഴ ദൃശ്യം പങ്കുവെച്ച്​ താരമാകുകയാണ്​ മഹീന്ദ്ര ഗ്രൂപ്പ്​ ചെയർമാൻ ആനന്ദ്​ മഹീന്ദ്ര.

'മുംബൈ മഴയെപ്പറ്റി എല്ലാവരും പങ്കുവെച്ചവയിൽ കൂടുതൽ നാടകീയമായ വിഡിയോ ഇതായിരിക്കും​. കൊടുങ്കാറ്റിൻെറ നാടകം ആസ്വദിക്കുന്ന ഈന്തപ്പനയുടെ ​സ​​ന്തോഷ താണ്ഡവ നൃത്ത ​മാണോ. അല്ലെങ്കിൽ പ്രകൃതിയുടെ കോപമോ' -എന്ന അടിക്കുറി​പ്പോടെയാണ്​ ആനന്ദ്​ മഹീന്ദ്ര ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചത്​.

നിറയെ വീടുകൾക്ക്​ നടുവി​ൽ നിൽക്കുന്ന ഈന്തപ്പന കനത്ത കാറ്റിൽ വട്ടംകറങ്ങുന്നതാണ്​ വിഡിയോ. പോസ്​റ്റ്​ ചെയ്​ത്​ നിമിഷങ്ങൾക്കകം ദൃശ്യം വൈറലായി. പതിനായിരത്തിലധികംപേർ വിഡിയോ കാണുകയും ​റീട്വീറ്റ്​​ ചെയ്യുകയും ചെയ്​തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai rainAnand Mahindrapalm tree
News Summary - Anand Mahindra share video of palm tree swaying in Mumbai rains
Next Story