വെള്ളക്കെട്ടിലൂടെ നടക്കാൻ ചെപ്പടിവിദ്യയുമായി യുവാവ്; കൗതുകം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര
text_fieldsചെപ്പടിവിദ്യകളിൽ ഹരം കൊള്ളാത്തവരുണ്ടോ? അത്തരമൊരു വിദ്യ പങ്കുവെച്ചിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. സ്റ്റൂൾ ഉപയോഗിച്ച് വെള്ളക്കെട്ടിലൂടെ നടക്കാൻ പുതിയ വിദ്യ പ്രയോഗിക്കുന്ന ചെറുപ്പക്കാരന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത് കണ്ടപ്പോൾ തന്നെ ആനന്ദും ട്വിറ്ററിൽ പങ്കുവെച്ചതോടെ വിഡിയോക്ക് ആരാധകർ കൂടിയിരിക്കുകയാണ്.
വെള്ളം കെട്ടിക്കിടക്കുന്നിടത്ത് കാലിൽ വെള്ളമാവാതെ എങ്ങനെ നടക്കാം എന്നാണ് യുവാവ് വിഡിയോയിൽ കാണിക്കുന്നത്. രണ്ട് ചെറിയ സ്റ്റൂളും രണ്ട് ചരടും മാത്രമാണ് ആവശ്യം. ഓരോ സ്റ്റൂളിലും ചരട് കെട്ടിവെക്കുകയും ഇതുപയോഗിച്ച് സ്റ്റൂൾ മുന്നോട്ട് പൊക്കിപ്പൊക്കി വെക്കുകയും അതിന് പുറത്ത് ചവിട്ടി നീങ്ങുകയുമാണ് ചെയ്യുന്നത്. മുന്നോട്ട് നടക്കുമ്പോൾ പിന്നിലുള്ള സ്റ്റൂൾ ചരടിൽ പൊക്കി മുന്നോട്ട് വെക്കുകയും വീണ്ടും ഇതേ രീതി തുടർന്ന് ഒരു കട വരെ എത്തുന്നുമുണ്ട്.
ആവശ്യങ്ങളാണ് കണ്ടുപിടിത്തങ്ങളുടെ മാതാവ് എന്ന പഴഞ്ചൊല്ലോടെയാണ് ആനന്ദ് മഹീന്ദ്ര വിഡിയോ പങ്ക് വെച്ചിരിക്കുന്നത്. വിഡിയോയിലെ ചെറുപ്പക്കാരന് കൈയടികളുമായി നിരവധി പേർ സമൂഹമാധ്യമങ്ങളിൽ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

