
അക്ഷരങ്ങൾ മാറ്റിയെഴുതിയാൽ കൊറോണ വൈറസ് ഇല്ലാതാകുമെന്ന് പരസ്യം; ചിരിയടക്കാനാവാതെ നെറ്റിസൺസ്
text_fieldsഹൈദരാബാദ്: ലോകം പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും കൊറോണ വൈറസിനെ ഇതുവരെ പിടിച്ചുകെട്ടാനായിട്ടില്ല. മാത്രമല്ല, ഒാരോ ദിവസവും വൈറസിെൻറ വ്യാപനം വർധിച്ച് കൊണ്ടിരിക്കുകയുമാണ്. മാസ്കും മരുന്നുമെല്ലാം കോവിഡിന് മുന്നിൽ നിഷ്പ്രഭമാകുന്ന കാഴ്ചയാണ് എവിടെയും കാണുന്നത്.
എന്നാൽ, കോവിഡിെൻറയും കൊറോണയുടെയും അക്ഷരങ്ങൾ മാറ്റിയെഴുതിയാൽ വൈറസ് ഭൂമുഖത്തുനിന്ന് തന്നെ ഇല്ലാതാകുമെന്ന വിചിത്ര വാദവുമായി വന്നിരിക്കുകയാണ് ആന്ധ്രപ്രദേശിലെ അനന്തപുരം സ്വദേശി ആനന്ദ് റാവു. ഇതുമായി ബന്ധപ്പെട്ട് ഇദ്ദേഹം പുറത്തിറക്കിയ പരസ്യം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
'CARONAA, COVVIYD^19 എന്നിങ്ങനെ അക്ഷരങ്ങൾ മാറ്റിയെഴുതി വീടിെൻറ വാതിലിലോ പൊതുസ്ഥലങ്ങളിലേ ബാനർ തൂക്കിയാൽ കൊറോണ അനന്തപുരത്തുനിന്ന് മാത്രമല്ല, ഭൂമിയിൽനിന്ന് തന്നെ അപ്രത്യക്ഷമാകും. സംഖ്യാജ്യോതിഷം അനുസരിച്ച് ഇത് ദിവ്യശക്തിയായതിനാൽ ഇക്കാര്യം ഉറപ്പിക്കാം' -എന്നാണ് പരസ്യത്തിലുള്ളത്.
Coronavirusസംഖ്യാശാസ്ത്രപ്രകാരം പരസ്യത്തിൽ ഇദ്ദേഹത്തിെൻറ പേരും വ്യത്യസ്തമായാണ് എഴുതിയിരിക്കുന്നത്. ആനന്ദ് എന്നതിൽ ഒരു Nഉം Dയും കൂടുതലുണ്ട്. കൂടാതെ ഇദ്ദേഹം ജുഡീഷ്യൽ ഡിപ്പാർട്ട്മെൻറിലെ സ്റ്റെനോഗ്രാഫറാണെന്നും അതിൽ വ്യക്തമാക്കുന്നു. കൂടുതൽ സഹായത്തിനായി തന്നെ ബന്ധപ്പെടാനുള്ള വിവരങ്ങളും പങ്കുവെച്ചിട്ടുണ്ട്.
കുറഞ്ഞസമയത്തിനുള്ളിൽ തന്നെ ഇൗ പരസ്യം സമൂഹമാധ്യമങ്ങളിൽ വൈറലായി. പലർക്കും ബാനർ കണ്ട് ചിരിയടക്കാനായില്ല. ഈ ദിവസങ്ങളിലും നിങ്ങൾക്ക് തമാശകൾ കണ്ടെത്താനാകും എന്ന് പറഞ്ഞാണ് ഒരാൾ ഇൗ ചിത്രം പങ്കുവെച്ചത്. 'പേര് തെറ്റായി വായിക്കുമ്പോൾ അസ്തിത്വപരമായ പ്രതിസന്ധി വന്ന് കൊറോണ വൈറസ് ഇല്ലാതാകുമെന്ന്' ഒരാൾ തമാശയോടെ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
