Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightവിശപ്പും അതിന്‍റെ...

വിശപ്പും അതിന്‍റെ വിലയും അവൻ മനസ്സിലാക്ക​ട്ടെ -മകന്‍റെ ആദ്യ നോമ്പനുഭവം പങ്കുവെച്ച്​ നിർമൽ പാലാഴി

text_fields
bookmark_border
വിശപ്പും അതിന്‍റെ വിലയും അവൻ മനസ്സിലാക്ക​ട്ടെ -മകന്‍റെ ആദ്യ നോമ്പനുഭവം പങ്കുവെച്ച്​ നിർമൽ പാലാഴി
cancel

കോഴിക്കോട്​: ആദ്യ റമദാൻ വ്രതം നോറ്റ്​ ബാങ്ക്​ വിളിക്കുവേണ്ടി കാത്തിരിക്കുന്ന മകന്‍റെ ചിത്രം പങ്കുവെച്ച്​ നടൻ നിർമൽ പാലാഴിയുടെ ഫേസ്​ബുക്ക്​ പോസ്റ്റ്​. മകൻ ഉണ്ണിക്കുട്ടന്‍റെ ആദ്യ നോമ്പനുഭവമാണ്​ നിർമൽ പങ്കുവെച്ചിരിക്കുന്നത്​. സുഹൃത്തുക്കൾ നോമ്പ്​ എടുക്കുന്നത്​ കണ്ടിട്ടാണ്​ മകന്​ നോമ്പ്​ എടുക്കാൻ ആഗ്രഹം തോന്നിയതെന്നും രാവിലെ കുഴപ്പമില്ലായിരുന്നെങ്കിലും ഉച്ചയായപ്പോൾ മുഖം വാടിയെന്നും പോസ്റ്റിലുണ്ട്​.

നിനക്ക്​ കഴിയുകയില്ല, എന്തെങ്കിലും കഴിക്കെന്ന്​ നിർബന്ധി​ച്ചെങ്കിലും എല്ലാവരെയും ഞെട്ടിച്ച്​ മകൻ നോമ്പ്​ പൂർത്തിയാക്കിയതിൽ സന്തോഷമുണ്ടെന്ന്​ നിർമൽ കുറിക്കുന്നു. വിശപ്പ് എന്തെന്നും അതിന്‍റെ വിലയും അവനും മനസ്സിലാക്കട്ടെ എന്ന്​ പറഞ്ഞാണ്​ നിർമൽ പോസ്റ്റ്​ അവസാനിപ്പിച്ചിരിക്കുന്നത്​.

നിർമൽ പാലാഴിയുടെ പോസ്​റ്റിന്‍റെ പൂർണരൂപം-

ബാങ്ക് വിളിക്ക് വേണ്ടി കാത്തു നിൽക്കുന്ന ഉണ്ണിക്കുട്ടൻ. ആദ്യമായി എടുത്ത നോമ്പ് ആണ്. സുഹൃത്തുക്കൾ എടുക്കുന്നത് കണ്ടപ്പോൾ മൂപ്പർക്കും ഒരാഗ്രഹം. പുലർച്ചെ എഴുന്നേറ്റ് അത്താഴം കഴിച്ചു. പത്ത്‌ മണി ആയപ്പോൾ ഞങ്ങളുടെ മുന്നിലൂടെ അഹങ്കാരത്തോടെ നടപ്പ്-ഇതാണോ വല്യ കാര്യം, എനിക്ക് ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞുകൊണ്ട്. ഉച്ചയായപ്പോൾ മുഖം വാടി. ഞങ്ങൾ ആവുന്നതും പറഞ്ഞു-ടാ... ഇത് നിനക്ക് നടക്കൂല്ല, എന്തേലും കഴിക്കാൻ നോക്ക്. പക്ഷേ, ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു മൂപ്പര് നോമ്പ് മുറിക്കുവാൻ കാത്ത് ഇരിക്കുകയാണ്. സന്തോഷം. വിശപ്പ് എന്തെന്നും അതിന്‍റെ വിലയും അവനും മനസ്സിലാക്കട്ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan fastingnirmal palazhi
News Summary - Actor Nirmal Palazhi fb post about ramadan fasting
Next Story