Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_right'തൊള്ളായിരത്തി...

'തൊള്ളായിരത്തി മുന്നൂറ്റി അമ്പത്തിമൂന്നൊക്കെ ഒരു തെറ്റാണോ' -ശിവൻകുട്ടിയെ ട്രോളി അബ്ദുർറബ്ബ്

text_fields
bookmark_border
Abdu Rabb and Sivan Kutty
cancel
Listen to this Article

വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയെ പേരെടുത്ത് പറയാതെ ട്രോളി മുൻ വിദ്യാഭ്യാസ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ അബ്ദുർറബ്ബ്. ദിവസങ്ങളായി മുൻ മന്ത്രി കെ.ടി. ജലീലും അബ്ദുർറബ്ബും ഫേസ്ബുക്ക് പോസ്റ്റിലൂടെ പേര് നടക്കുകയായിരുന്നു. ഇതിനിടയിലാണ് ഇന്നലെ പ്ലസ് ടു ഫലം പ്രഖ്യാപിക്കുന്നതിനിടെ മന്ത്രി ശിവൻകുട്ടിക്ക് സംഭവിച്ച നാക്കുപിഴയെ അബ്ദുർറബ്ബ് ട്രോളിയിരിക്കുന്നത്.

'മഴ നനയാതിരിക്കാൻ സ്കൂൾ വരാന്തയിൽ കയറി നിന്നതല്ല...! ഈ തൊള്ളായിരത്തി മുന്നൂറ്റി അമ്പത്തിമൂന്നൊക്കെ ഒരു തെറ്റാണോ മക്കളേ...' എന്നാണ് സ്കൂൾ വരാന്തയിൽ നിൽക്കുന്ന ചിത്രത്തോടൊപ്പം മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.


വാർത്താ സമ്മേളനം നടത്തി പ്ലസ് ടു ഫലപ്രഖ്യാപനം നടത്തുന്നതിനിടെയാണ് വയനാട് ജില്ലയുടെ കണക്ക് മന്ത്രി തെറ്റി വായിച്ചത്. 'തൊള്ളായിരത്തി മുന്നൂറ്റി അമ്പത്തിമൂന്ന്...' എന്ന് തെറ്റി വായിക്കുകയും അടുത്ത നിമിഷം തന്നെ അത് തിരുത്തി, 'ഒമ്പതിനായിരത്തി മുന്നൂറ്റി അമ്പത്തിമൂന്ന്' എന്ന് വായിക്കുകയും ചെയ്തിരുന്നു. എന്നാൽ, ആദ്യം തെറ്റി വായിച്ചത് കട്ട് ചെയ്തെടുത്ത് വ്യാപക ട്രോളുകൾ മന്ത്രിക്കെതിരെ വന്നിരുന്നു. നാക്കുപിഴ അപ്പോൾ തന്നെ തിരുത്തിയിരുന്നെന്നും അത് ഒഴിവാക്കിയാണ് വീഡിയോ പ്രചരിക്കുന്നതെന്നും മന്ത്രി പിന്നീട് വ്യക്തമാക്കിയിരുന്നു.

Show Full Article
TAGS:Abdu Rabb sivan kutty 
News Summary - Abdu Rabb fb post against Sivan Kutty
Next Story