Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightആമിർ ഖാൻ ഞാനാണ്, പക്ഷേ...

ആമിർ ഖാൻ ഞാനാണ്, പക്ഷേ ഞാനല്ല!

text_fields
bookmark_border
Aamir Khan
cancel

ബോളിവുഡിലെ സൂപ്പർ താരം ആമിർ ഖാന്‍റെ പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ആശംസകൾ കൊണ്ടുള്ള ആറാട്ടായിരുന്നു. എന്നാൽ പിറന്നാളാശംസകളേക്കാൾ വൈറലായത് മറ്റൊരു വാർത്തയായിരുന്നു.

മാർച്ച് 14നായിരുന്നു താരം തന്‍റെ 57-ാം പിറന്നാൾ ആഘോഷിച്ചത്. സൂപ്പർ താരത്തിന്‍റെ പിറന്നാൾ ദിനത്തിൽ ആശംസകൾ അർപ്പിക്കാൻ തിരക്കുകൂട്ടിയ ആരാധകർ പക്ഷേ ആളു മാറി ആശംസകൾ അറിയിച്ചതാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ബാർ ആൻഡ് ബെഞ്ച് എന്ന ലീഗൽ ഓൺലൈൻ പോർട്ടലിൽ ജേണലിസ്റ്റായ ആമിർഖാനാണ് സൂപ്പർ താരത്തിന്‍റെ പിറന്നാൾ ദിനത്തിൽ ആശംസകൾ ലഭിച്ചത്. നിരവധി ആരാധകരാണ് മാധ്യമപ്രവർത്തകനായ ആമിർ ഖാന്‍റെ പ്രൊഫൈൽ ടാഗ് ചെയ്തുകൊണ്ട് ട്വിറ്ററിൽ ആശംസകൾ അറിയിച്ചത്.

കഴിഞ്ഞ വർഷം പിറന്നാൾ ദിനത്തിലായിരുന്നു ട്വിറ്റർ, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൻ മീഡിയ അക്കൗണ്ടുകൾ നിർത്തുകയാണെന്ന് നടൻ ആമിർ ഖാൻ പ്രഖ്യാപിച്ചത്. എന്നാൽ ഇതേക്കുറിച്ച് അറിയാത്ത ആരാധകരാണ് അപരനായ ആമിർഖാന് ആശംസകൾ അറിയിച്ചത്. ഒറിജിനൽ ആമിർഖാന്‍റെ അഭാവത്തിൽ നന്ദിയറിച്ച് മാധ്യമപ്രവർത്തകൻ എത്തിയതോടെയാണ് ആരാധകർക്ക് അമളി മനസ്സിലായത്.

'ട്വിറ്ററിലില്ലാത്ത നടൻ ആമിർഖാന്‍റെ പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി ' എന്ന കുറിപ്പായിരുന്നു ട്വിറ്റർ ഉപയോക്താവും മാധ്യമപ്രവർത്തകനുമായ ആമിർ പങ്കുവെച്ചത്.

വ്യക്തി ജീവിതം സ്വകാര്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ആമിർഖാൻ. സൂപ്പർ ഹിറ്റ് സിനിമകളിലൂടെ മുൻ നിര താരയിലെത്തിയെങ്കിലും അവാർഡ് ദാന ചടങ്ങുകളിലോ, പാർട്ടികളിലോ താരത്തിന്‍റെ സാന്നിധ്യം ഉണ്ടാകാറില്ല. പത്രപ്രവർത്തകർക്കു മുൻപിലും താരം പ്രത്യക്ഷപ്പെടുന്നത് വളരെ കുറവാണ്.

56-ാം പിറന്നാൾ ദിനാഘോഷ ചടങ്ങുകൾക്ക് പിന്നാലെയാണ് താരം സോഷ്യൽ മീഡിയയിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്.

അടുത്ത സുഹൃത്തുക്കളോടും കുടുംബത്തോടുമൊപ്പമായിരുന്നു താരത്തിന്‍റെ 57-ാം പിറന്നാൾ ദിനാഘോഷം. എറിക് റോത്, അതുൽ കുൽക്കർണി എന്നിവർ തിരക്കഥയെഴുതി അദ്വൈത് ചന്ദ്രൻ സംവിധാനം ചെയ്യുന്ന 'ലാൽ സിങ് ഛദ്ദ'യാണ് ആമിർ ഖാന്‍റെ അടുത്ത സിനിമ. ചിത്രം ആഗസ്റ്റ് 11 നി റിലീസ് ചെയ്യും.

Show Full Article
TAGS:Aamir KhanTwitterJournalist Aamir Khan
News Summary - Aamir khan -not the actor- says thank you for birthday wishes on social media
Next Story