Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 19ാം നിലയിൽ നിന്ന് താഴേക്ക് വീണ് 82കാരി; തുണിയുണക്കാനിട്ട റാക്കിൽ തലകീഴായി കുരുങ്ങി, അത്ഭുതം ഈ രക്ഷപ്പെടൽ -VIDEO
text_fieldsbookmark_border
19ാം നിലയിൽ നിന്ന് വീണ 82കാരിയുടെ രക്ഷപ്പെടലിനെ അത്ഭുതം എന്ന് മാത്രമേ വിശേഷിപ്പിക്കാനാകൂ. 18ാം നിലയിലെ തുണിയുണക്കാനിട്ട റാക്കിൽ കാൽ കുരുങ്ങിയതാണ് ഇവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കാൽ കുരുങ്ങി തലകീഴായി തൂങ്ങിക്കിടന്ന വയോധികയെ ഫയർഫോഴ്സ് എത്തി സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. ചൈനയിലെ യാങ്സു നഗരത്തിലാണ് സംഭവം.
തലകീഴായി തൂങ്ങിക്കിടക്കുന്ന ഇവരെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങൾ ശ്വാസമടക്കിപ്പിടിച്ച് മാത്രമാണ് കാണാനാകുക. ഇവർക്ക് കാര്യമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
വിഡിയോ കാണാം...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

