71കാരനായ പിതാവിന്റെ പുനർവിവാഹത്തിന് ആശംസയർപ്പിച്ച് മകളുടെ കുറിപ്പ് വൈറലായി
text_fields71കാരനായ പിതാവിന്റെ പുനർവിവാഹത്തിന് ആശംസയർപ്പിച്ച് മകളുടെ കുറിപ്പ് വൈറലായി71കാരനായ പിതാവിന്റെ പുനർവിവാഹത്തിന് മകൾ എഴുതിയ വികാര നിർഭരമായ കുറിപ്പിന് നെറ്റിസൺസിന്റെ പിന്തുണ. ട്വിറ്ററിൽ മകൾ പങ്കുവെച്ച കുറിപ്പും ഫോട്ടോയും ഇതിനോടകം വൈറലായിക്കഴിഞ്ഞു. 71കാരന്റെ മകൾ അദിതിയാണ് പിതാവും വധുവും വരണമാല്യം പിടിച്ചുനിൽക്കുന്ന ഫോട്ടോ ട്വിറ്ററിലൂെട പങ്കുവെച്ചത്.
'ഇതാണ് 71കാരനായ എന്റെ പിതാവ്. അഞ്ചുവർഷമായി വിഭാര്യനായി ജീവിച്ചതിനുശേഷം ഇദ്ദേഹം വിവാഹിതനാവുകയാണ്. ഒരു വിധവയെയാണ് ഇദ്ദേഹം വിവാഹം കഴിക്കുന്നത്. അദ്ദേഹം പുനർവിവാഹം ചെയ്യണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു കാരണം, ഏകാന്തത ആരും അർഹിക്കുന്നില്ല.'- അദിതി എഴുതി.
'എന്നാൽ ഇന്ത്യയിൽ ഇതൊന്നും അത്ര എളുപ്പമല്ല. വിവാഹത്തിന് അദ്ദേഹത്തോട്് പണം ചോദിച്ച സ്ത്രീകളുണ്ടായിരുന്നു. എന്തായാലും സമൂഹം ഇവരെ എളുപ്പം അംഗീകരിക്കുമോ എന്ന് സംശയമുണ്ട്. ഇവർ തമ്മിൽ പൊരുത്തപ്പെടുമോ എന്നും അറിയില്ല.'- അദിതി പറഞ്ഞു.
എന്തായാലും സോഷ്യൽമീഡിയയിൽ അദിതിയുെട കുറിപ്പും ഫോട്ടോയും ഇപ്പോൾ വൈറലാണ്. നെറ്റിസൺസ് ദമ്പതികൾക്ക് എല്ലാ അർഥത്തിൽ പിന്തുണ നൽകുന്നു. വയസ്സാകുന്തോറുമാണ് ഓരോരുത്തർക്കും തുണ ആവശ്യമായി വരുന്നത്. അതിനാൽ ഇതാണ് ശരി. ഒരാൾ അഭിപ്രായപ്പെട്ടു. എല്ലാ മാതാപിതാക്കളും നിങ്ങളെ പോലെ ഒരു മകളെ അർഹിക്കുന്നു എന്നും ചിലർ കമന്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

