Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഒരുത്തനും പുറത്തിറങ്ങണ്ട; ആസ്​ട്രേലിയൻ ദ്വീപിൽ ലോക്​ഡൗൺ പ്രഖ്യാപിച്ച്​ ഞണ്ടുകൾ -വിഡിയോ കാണാം
cancel
Homechevron_rightSocial Mediachevron_rightViralchevron_right'ഒരുത്തനും...

'ഒരുത്തനും പുറത്തിറങ്ങണ്ട'; ആസ്​ട്രേലിയൻ ദ്വീപിൽ ലോക്​ഡൗൺ പ്രഖ്യാപിച്ച്​ ഞണ്ടുകൾ -വിഡിയോ കാണാം

text_fields
bookmark_border

ആസ്​ട്രേലിയയിലെ ക്രിസ്​മസ്​ ദ്വീപിലാണ്​ സംഭവം. ദ്വീപിലെ റോഡുകളും ബ്രിഡ്ജുകളും പാർക്കുകളും എണ്ണമറ്റ ചുവന്ന ഞണ്ടുകളാൽ നിറഞ്ഞുകവിയുകയായിരുന്നു. വർഷാവർഷമുള്ള സമുദ്രത്തിലേക്കുള്ള കുടിയേറ്റത്തിന്‍റെ ഭാഗമായാണ്​ ഞണ്ടുകൾ റോഡുകളിലേക്ക്​ ഇറങ്ങിയത്​. കുടിയേറ്റത്തെ തുടർന്ന് ദ്വീപിലെ നിരവധി റോഡുകളും പാലങ്ങളും അടച്ചിടുകയും ചെയ്​തു. കാല്​ കുത്താൻ പോലും സ്ഥലമില്ലാത്തവിതം ഞണ്ടുകൾ പൊതുഗതാഗത സംവിധാനങ്ങൾ കീഴടക്കിയതിനാൽ ദ്വീപ്​ പാതി ലോക്​ഡൗണിലായ അവസ്ഥയിലാണ്​.


വടക്കുപടിഞ്ഞാറൻ ആസ്‌ട്രേലിയയിലെ ഈ ചെറിയ ദ്വീപ് എല്ലാ വർഷവും ഞണ്ടുകളുടെ ഇതുപോലുള്ള കുടിയേറ്റത്തിന് സാക്ഷ്യം വഹിക്കാറുണ്ട്​. ഏകദേശം 50 ദശലക്ഷത്തോളം ഞണ്ടുകളാണ്​ ഇത്തരത്തിൽ ദ്വീപിൽ നിന്ന്​ സമുദ്രത്തിലേക്ക്​ പലായനം ചെയ്യുന്നത്​. ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഞണ്ട്​ കുടിയേറ്റമാണ്​ എന്ന്​ പറയാം​.

ഞണ്ടുകളുടെ കൂട്ടത്തോടെയുള്ള പോക്ക്​ കാണാൻ തന്നെ നല്ല ചേലാണ്​. അതിന്‍റെ ചിത്രങ്ങൾക്കും വിഡിയോകൾക്കും ഏറെ കാഴ്​ച്ചക്കാരുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Viral VideoCrabsAustraliaChristmas Island
News Summary - 50 million crabs are shutting down roads in Australia here is why
Next Story