Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബുക്സ്റ്റോർ തകർച്ചയിലെന്ന് ഉടമയുടെ ട്വീറ്റ്; രണ്ട് ദിവസത്തെ കച്ചവടം 1.70 ലക്ഷം ഡോളർ!
cancel
camera_alt

സ്​ട്രാൻഡി​ന്​ മുന്നിൽ ഞായറാഴ്​ച പുസ്​തകം വാങ്ങാൻ ക്യൂ നിൽക്കുന്നവർ

Homechevron_rightSocial Mediachevron_rightബുക്സ്റ്റോർ...

ബുക്സ്റ്റോർ തകർച്ചയിലെന്ന് ഉടമയുടെ ട്വീറ്റ്; രണ്ട് ദിവസത്തെ കച്ചവടം 1.70 ലക്ഷം ഡോളർ!

text_fields
bookmark_border

രണ്ടു​ ലോക മഹായുദ്ധങ്ങളും എത്രയോ സാമ്പത്തിക മാന്ദ്യങ്ങളും ഇ- ബുക്കുകളും ഒാൺലൈൻ ഭീമൻമാരുടെ ഭീഷണിയും അതിജീവിച്ച ചരിത്രപ്രസിദ്ധമായ ന്യൂയോർക്കിലെ സ്​ട്രാൻഡ്​ ബുക്​സ്​റ്റോർ തകരുകയാണെന്ന്​ അതി​ൻ്റെ ഉടമ നാൻസി ബാസ്​ വെയ്​ഡൻ ട്വീറ്റ്​ ചെയ്​തത്​ കഴിഞ്ഞ വെള്ളിയാഴ്​ചയാണ്​ (ഒക്​ടോബർ 23).

കോവിഡിനെ തുടർന്ന്​ ആൾക്കാർ പുസ്​തകം വാങ്ങാൻ വരാതായതും ടൂറിസം നിലച്ചതും പുസ്​തകശാലയിലെ സാംസ്​കാരിക പരിപാടികൾ ഇല്ലാതായതും സ്​ട്രാൻഡിനെ ഞെരുക്കാൻ തുടങ്ങിയിട്ട്​ മാസങ്ങളായി. കോവിഡ്​ തുടങ്ങിയ ശേഷം കച്ചവടം 70 ശതമാനം കുറഞ്ഞു. കമ്പനിയുടെ ധന സ്രോതസ്​ വറ്റി. വായനക്കാർ ഒരു കൈ സഹായിച്ചില്ലെങ്കിൽ ഒരു നൂറ്റാണ്ടിനടുത്ത്​ പ്രായമുള്ള പുസ്​തകശാല പൂ​ട്ടേണ്ടിവരുമെന്നും അവർ എഴുതി.

നാൻസി ബാസിനെ അത്​ഭുതപ്പെടുത്തുന്നതായിരുന്നു ന്യൂയോർക്കിലെ വായനപ്രേമികളുടെ പ്രതികരണം. #savethestrand എന്ന ഹാഷ്​ടാഗ്​ മണിക്കൂറുകൾ കൊണ്ട്​ വൈറലായി. ശനിയും ഞായറും കൊണ്ട്​ 25,000 ഒാൺലൈൻ ഒാർഡറുകളാണ്​ സ്​ട്രാൻഡി​ലേക്ക്​ പ്രവഹിച്ചത്​. സാധാരണ ദിവസങ്ങളിൽ 300 ഒാർഡറുകളാണ്​ ലഭിക്കുക. അസാധാരണമായ ഇൗ തള്ളിക്കയറ്റത്തിൽ സ്​ട്രാൻഡി​ൻ്റെ ​വെബ്​സൈറ്റ്​ തകർന്നു. സ്​ട്രാൻഡി​ൻ്റെ ന്യൂയോർക്കിലെ ബുക്​റോ എന്നറിയപ്പെടുന്ന ഫോർത്ത്​ അവന്യൂവി​ലെ ഷോപ്പിന്​ മുന്നിൽ വലിയ നിര പ്രത്യക്ഷപ്പെട്ടു. അവരൊക്കെ അച്ചടക്കത്തോടെ കോവിഡ്​ സാമൂഹിക അകലം പാലിച്ച്​ ക്ഷമയോടെ പുസ്​തകം വാങ്ങാൻ കാത്തുനിന്നു. ഇൗ ഷോപ്പിൽ ശനിയും ഞായറുമായി 1.70 ലക്ഷം ഡോളറി​ൻ്റെ കച്ചവടമാണ്​ നടന്നത്​. സെപ്​റ്റംബറിൽ മാത്രം 3.16 ലക്ഷം ഡോളർ നഷ്​ടം വന്ന സ്ഥലത്താണ് ഇൗ കുതിച്ചുകയറ്റം.

ഒരു വനിത 197 പുസ്​തകങ്ങളാണ്​ വാങ്ങിയത്​. ഒരു ഡസനിലേറെ പേർ തങ്ങളുടെ വീട്ടുലൈബ്രറികൾ തയാറാക്കാൻ സ്​ട്രാൻഡിന്​ കരാർ ഏൽപ്പിച്ചു. ഒാൺലൈൻ ഒാർഡറുകൾ പാക്ക്​ ചെയ്യാൻ ഉടമ നാൻസിയുടെ 12 കാരി മകളും ഷോപ്പിലെത്തി.

അസാധാരണമായ ഇൗ പ്രതികരണത്തിൽ നാൻസി തളർന്നുപോയി. 'ഇൗ നിലയിൽ ഞങ്ങളെ സഹായിക്കുന്ന വായനസമൂഹത്തെ എങ്ങനെ എനിക്ക്​ സ്​നേഹിക്കാതിരിക്കാൻ കഴിയും' - വാഷിങ്​ടൺ പോസ്​റ്റിനോട്​ അവർ ചോദിച്ചു. ഇൗ വർഷം അവസാനം വരെ സ്​ഥാപനം അതിജീവിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നും ഭാവിയെ കുറിച്ച്​ അപ്പോൾ പുനരാലോചന നടത്തുമെന്നും അവർ കൂട്ടിച്ചേർത്തു.

അമേരിക്കയിലേക്ക്​ കുടിയേറിയ ലിത്വാനിയക്കാരനായ യഹൂദ വംശജൻ ബെഞ്ചമിൻ ബാസ്​ 1927 ൽ സ്​ഥാപിച്ചതാണ്​ സ്​ട്രാൻഡ്​. 300 ഡോളർ സ്വന്തം പണവും 300 ഡോളർ വായ്​പയുമായിരുന്നു അദ്ദേഹത്തി​ൻ്റെ മൂലധനം. പതിറ്റാണ്ടുകൾ കൊണ്ട്​ ന്യൂയോർക്കിലെ ഏറ്റവും വലിയ ബുക്​സ്​റ്റോറായി അത്​ വളർന്നു. ബെഞ്ചമിൻ ബാസി​ൻ്റെ കാലശേഷം മകൻ ഫ്രെഡ്​ ബാസ്​ ചുമതലയേറ്റു. ത​ൻ്റെ 13ാം വയസിൽ സ്​ട്രാൻഡിലെ ജീവനക്കാരനായി തുടങ്ങിയതാണ്​ ഫ്രെഡ്​. ഫ്രെഡി​ൻ്റെ മകളും ഇപ്പോഴത്തെ ഉടമയുമായ നാൻസി ബാസ്​ വെയ്​ഡനും കുട്ടിക്കാലത്തേ സ്​ട്രാൻഡിലുണ്ട്​. 2018 ലാണ്​ ഒൗദ്യോഗികമായി ഉടമസ്​ഥത ഏറ്റത്​.

കോവിഡിനെ തുടർന്ന്​ ലോകത്തെ സ്വതന്ത്ര പുസ്​തകശാലകല്ലൊം വൻ പ്രതിസന്ധിയാണ്​ നേരിടുന്നത്​. അമേരിക്കയിൽ പ്രത്യേകിച്ചു. അവിടെ ആഴ്​ചയിൽ കുറഞ്ഞത്​ ഒരു ബുക്​ സ്​റ്റോറെങ്കിലും പൂട്ടുന്നു. അതേസമയം പുസ്​തകശാലകളുടെ പ്രധാന എതിരാളിയായ ആമസോണി​ൻ്റെ കച്ചവടം കുതിച്ചു കയറുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Strand bookstoreNancy Bass Wyden
News Summary - The Strand Calls for Help and Book Lovers Answer
Next Story