'ആ സത്യം ഞങ്ങളോടുകൂടി മണ്ണടിയും'; സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച വൈറൽ ബെറ്റിന് ശുഭപര്യവസാനം
text_fieldsസമൂഹമാധ്യമങ്ങളിൽ വൈറലായ ബെറ്റിന് ശുഭപര്യവസാനം. ട്വന്റി ട്വന്റി ക്രിക്കറ്റ് ലോകകപ്പിനോടനുബന്ധിച്ചായിരുന്നു സംവിധായകൻ ഒമർ ലുലുവും ആരാധകനും തമ്മിൽ ബെറ്റ്‍വച്ചത്. ട്വന്റി ട്വന്റി ലോകകപ്പിൽ പാകിസ്ഥാൻ ജയിക്കും എന്നായിരുന്നു ഒമറിന്റെ പ്രവചനം. ഇംഗ്ലണ്ട് ജയിച്ചാൽ അഞ്ചു ലക്ഷം രൂപ ബെറ്റ് എന്ന് യുവാവും കമന്റ് ചെയ്തു. ഇതുകണ്ട ആരാധകർ ബെറ്റ് ഏറ്റെടുക്കുകയായിരുന്നു. പാകിസ്താനുമായുള്ള മത്സരത്തിൽ ഇംഗ്ലണ്ട് ജയിച്ചതും, ഇനി പണം ആര് കൊടുക്കും എന്നായി നെറ്റിസൺസിന്റെ ചോദ്യം.
'പാക്കിസ്ഥാൻ ജയിക്കുമെന്ന് ഞാൻ പറയുന്നു. സ്പോർട്സ്മാൻഷിപ്പും, രാജ്യസ്നേഹവും രണ്ടും രണ്ടാണ്. ഇനി ദേശസ്നേഹം ഇല്ലേ എന്ന് പറഞ്ഞ് കമൻറു ചെയ്യുന്നവരോട് നൂറ് വർഷത്തോളം നമ്മളെ അടിമകളാക്കി ഒരുപാട് രാജ്യസ്നേഹമുള്ള ധീരൻമാരെ കൊന്ന് തള്ളി. നമ്മുടെ സമ്പത്ത് മുഴുവൻ കൈക്കലാക്കി അവസാനം രണ്ടാം ലോക മഹായുദ്ധകാലത്ത് പട്ടാളക്കാർക്ക് കൊടുക്കാൻ ശമ്പളം ഇല്ലാതെ വന്നപ്പോൾ നമ്മുടെ നാട്ടിൽ നിന്ന് പോയ ഇംഗ്ലീഷുകാർ ചെയ്ത അത്ര ക്രൂരതകൾ പാകിസ്താൻ നമ്മളോട് ചെയ്തട്ടില്ല.ക്രിക്കറ്റ് ഒരു കായികയിനമാണ്. പാക്കിസ്ഥാൻെറ തിരിച്ചുവരവ് ഗംഭീരമായിരുന്നു'-ഇങ്ങനെയായിരുന്നു ഒമർ ലുലുവിന്റെ ആദ്യ കുറിപ്പ്.
പോസ്റ്റിന് കീഴിൽ നിരവധി പേർ കമന്റ് ചെയ്തു. അതിലൊരാളായിരുന്നു കോഴിക്കോട് സ്വദേശിയായ നിധിൻ. ഇംഗ്ലണ്ട് കളിയിൽ ജയിക്കുമെന്നായിരുന്നു നിധിൻ പറഞ്ഞത് . അഞ്ച് ലക്ഷം രൂപയ്ക്ക് ബെറ്റിന് ഉണ്ടോയെന്നും നിധിൻ ചോദിച്ചു.ഒമർ ലുലു 'ഒകെ ഡൺ' എന്ന് മറുപടി നൽകുകയും ചെയ്തു. കളി കഴിഞ്ഞപ്പോൾ സംവിധായകന്റെ പ്രവചനം പാളുകയും ഇംഗ്ലണ്ട് വിജയിക്കുകയും ചെയ്തു.
ഇതോടെ ഒമറിന്റെ പോസ്റ്റിന് താഴെ കമന്റുകളുടെ പൂരമായിരുന്നു. ബെറ്റിൽ തോറ്റ ഒമർ യുവാവിന് പണം നൽകണമെന്നായിരുന്നു ആരാധകരുടെ ആവശ്യം. ഒടുവിൽ തലങ്ങളും വിലങ്ങും ചോദ്യമായതോടെ ബെറ്റ് വെച്ച യുവാവിനെ കാണാൻ ഒമർ നേരിട്ട് കോഴിക്കോട് എത്തി. എന്നെ ബെറ്റിൽ തെൽപ്പിച്ച ചങ്ക് ബ്രോ എന്ന അടിക്കുറിപ്പോടെ ഒമർ നിതിനൊപ്പമുള്ള ചിത്രവും പങ്കുവെച്ചു.
ഇതിന് കീഴിലും എത്തി നിരവധി കമന്റുകൾ. ചെക്കൻ മാത്രമേ ഉള്ളോ ചെക്ക് കൊടുത്തില്ലേയെന്നായിരുന്നു ചിലരുടെ ചോദ്യം.സെൽഫിയിലും ബിരിയാണിയിലും ഒതുക്കിയോ ഒമർ എന്നായിരുന്നു മറ്റ് പലർക്കും അറിയാനുണ്ടായിരുന്നത്. എന്തായാലും ആളുകളുടെ സംശയങ്ങൾക്ക് ഇപ്പോൾ നിധിനും ഒമർ ലുലുവും മറുപടി പറയുകയാണ്.
'സ്ഥിരമായി ഇക്കയുടെ പോസ്റ്റിന് കമന്റ് ചെയ്യുന്നൊരാളാണ് ഞാൻ. ഇക്ക അതിനൊക്കെ മറുപടി തരാറുണ്ട്. അതുപോലൊരു മറുപടി തന്നതാണ് ആ ബെറ്റിനും. തമാശയായിട്ടേ രണ്ട് പേരും ഇത് എടുത്തിട്ടുള്ളൂ. എന്നാൽ ട്രോളൻമാർ അത് ഏറ്റെടുത്തു, വൻ വൈറാലായി, വലിയ ചർച്ചയുമായി അതാണ് സംഭവിച്ചത്', നിധിൻ പറയുന്നു. അഞ്ച് ലക്ഷമല്ല, അതിനെക്കാൾ വലുതാണ് എനിക്ക് ഇക്ക. പൈസ തന്നോയെന്നല്ലേ അറിയേണ്ടത്, അത് ഞങ്ങളോട് കൂടി മണ്ണിൽ അലിയും, ട്രോളൻമാർ ഇതോടെ കൂടി നിർത്തിയേക്കണം', നിധിൻ പറഞ്ഞു.ട്രോളൻമാർ കാരണം ഇക്കയെ കാണാൻ സാധിച്ചു. അദ്ദേഹം വലിയ ട്രീറ്റ് തന്നു,വളരെ സന്തോഷമുണ്ട്'-നിധിൻ പറഞ്ഞു.
അതേസമയം നിധിൻ സീരിയസായി എടുത്തതാണോയെന്ന് എനിക്ക് അറിയില്ലല്ലോ, അതുകൊണ്ട് അവനെ നേരിൽ കാണാൻ തീരുമാനിച്ചതെന്നായിരുന്നു ഒമറിന്റെ മറുപടി. ഞങ്ങൾ തമ്മിൽ യാതൊരു പ്രശ്നവുമില്ല, ഹാപ്പിയായിട്ടാണ് പിരിയുന്നതെന്നും ഒമർ ലുലു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.