ത്രിവർണം കാവിയാകുന്ന ചിത്രവുമായി തരൂർ; എന്താണ് ഉദ്ദേശിച്ചതെന്ന് സൈബർ ലോകം
text_fieldsകോഴിക്കോട്: കോൺഗ്രസ് എം.പി ശശി തരൂരിന്റെ ഒരു ട്വീറ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയാകുന്നത്. ചായപ്പാത്രത്തിൽ നിന്ന് ത്രിവർണത്തിലുള്ള ചായ അരിപ്പയിലേക്ക് ഒഴിക്കുമ്പോൾ കാവി നിറത്തിലായി മാറുന്ന ചിത്രമാണ് തരൂർ ട്വീറ്റ് ചെയ്തത്. ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ ഇതാണെന്ന് ചിത്രത്തിൽ പറയുന്നു. എന്നാൽ, തരൂർ സ്വന്തമായി അടിക്കുറിപ്പൊന്നും നൽകാതെയുള്ള ട്വീറ്റിന് വിശദീകരണം വേണമെന്നാണ് നെറ്റിസൺസിന്റെ ആവശ്യം.
മുംബൈയിലെ അഭിനവ് കഫാരെ എന്ന ആർടിസ്റ്റിന്റെ ചിത്രമാണ് തരൂർ ട്വീറ്റ് ചെയ്തത്. ഇന്ത്യയിലെ നിലവിലെ അവസ്ഥയാണിതെന്നും കലാസൃഷ്ടിക്ക് വാക്കുകളേക്കാളേറെ പറയാനാകുമെന്നും ചിത്രത്തോടൊപ്പം എഴുതിയിട്ടുണ്ട്. എന്നാൽ, തരൂർ സ്വന്തമായി അടിക്കുറിപ്പൊന്നും നൽകിയിട്ടില്ല.
ഇന്ത്യൻ ദേശീയതയെ ആകെ കാവിമയമാക്കുന്ന സംഘ്പരിവാർ അജണ്ടയെയാണ് തരൂർ ഉദ്ദേശിച്ചതെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കോൺഗ്രസ് ബി.ജെ.പിയായി മാറിക്കൊണ്ടിരിക്കുന്നതിനെ കുറിച്ചാണോ തരൂർ സൂചിപ്പിക്കുന്നതെന്ന് മറ്റു ചിലർ ചോദിക്കുന്നു. കലാകാരൻ യഥാർഥത്തിൽ ഉദ്ദേശിച്ചത് തരൂർ തെറ്റിദ്ധരിച്ചുവെന്നും ചൂണ്ടിക്കാട്ടുന്നുണ്ട് ആളുകൾ.
കോൺഗ്രസിലെ ഒരു വിഭാഗം നേതൃത്വത്തിനെതിരെ വിമതശബ്ദമുയർത്തി രംഗത്തുവന്നിരിക്കുന്ന സാഹചര്യം തൂരിന്റെ ട്വീറ്റുമായി ചേർത്ത് വായിക്കണമെന്നാണ് ചിലരുടെ അഭിപ്രായം. കപിൽ സിബൽ, ഗുലാംനബി ആസാദ് തുടങ്ങിയവരോടൊപ്പം ശശി തരൂരും പാർട്ടി നേതൃത്വത്തിനെതിരെ ശബ്ദമുയർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

