'കേരളത്തിൽ ഇസ്ലാമോഫോബിയ ഇല്ല, ഉള്ളത് ജമാഅത്തെ ഇസ്ലാമി ഫോബിയ'; എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദ്
text_fieldsതിരുവനന്തപുരം: കേരളത്തിൽ ഇസ്ലാമോഫോബിയ ഇല്ലെന്നും എന്നാൽ, ജമാഅത്തെ ഇസ്ലാമി ഫോബിയയാണ് ഉണ്ടെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശിവപ്രസാദിന്റെ പ്രതികരണം.
"കേരളത്തിൽ ഇസ്ലാമോഫോബിയ ഉണ്ടോ? തീർച്ചയായും ഇല്ല! പക്ഷെ ജമാഅത്ത് ഇസ്ലാമിയോട് ഫോബിയ തീർച്ചയായും ഉണ്ട്".-എന്നായിരുന്നു ശിവപ്രസാദിന്റെ പോസ്റ്റ്.
അതേസമയം, എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവന സംഘ്പരിവാർ പ്രചാരണങ്ങളുടെ ആവർത്തനം മാത്രമാണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ് പറഞ്ഞു. ഇന്ത്യയിൽ ജാതിയില്ലെന്ന ജാതിവാദികളുടെ ആക്രോശവും വെള്ള വംശീയത കറുത്ത വംശജന്റെ കുഴപ്പമാണെന്നുമുള്ള അതേ വംശീയയുക്തി തന്നെയാണ് എസ്.എഫ്.ഐ നേതാവിന്റെയും അവലംബം. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് കാമ്പസ് തെരെഞ്ഞെടുപ്പ് സമയത്ത് ഇതേ എസ്.എഫ്.ഐയുടെ നേതാക്കൾ എം.എസ്.എഫിനെതിരെ പേര് കണ്ടാൽതന്നെ വർഗീയമാണെന്ന് മനസ്സിലാകുമെന്ന് പറഞ്ഞ് ഇസ്ലാമോഫോബിക്കായ കാമ്പയിന് നേതൃത്വം നൽകിയതെന്നും വാഹിദ് പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

