'രാഹുൽ ഈശ്വറിന് സ്ത്രീ പീഡകരോടുള്ള സ്നേഹം പിടികിട്ടിക്കാണുമല്ലോ'; രാഷ്ട്രപിതാവിനെ അവഹേളിച്ച് സംഘ്പരിവാർ അഭിഭാഷകൻ
text_fieldsകൊച്ചി: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെ സമൂഹമാധ്യമങ്ങളിൽ പരസ്യമായി അവഹേളിച്ച് സംഘ്പരിവാർ സഹയാത്രികനും അഭിഭാഷകനുമായ കൃഷ്ണരാജ്. രാഹുൽ ഈശ്വറിന്റെ കൈയിൽ പതിച്ച ഗാന്ധി ടാറ്റു ചൂണ്ടിക്കാണിച്ചായിരുന്നു അവഹേളനം. ചിത്രം പ്രത്യേകം മാർക്ക് ചെയ്ത ഫോട്ടോ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കൃഷ്ണരാജ് 'പഠിച്ചതല്ലേ പാടൂ. രാഹുൽ ഈശ്വറിന് സ്ത്രീ പീഡകരോട് ഇത്രയും സ്നേഹം എന്താണെന്നുള്ള കാര്യം പിടികിട്ടിക്കാണുമല്ലോ'-എന്ന കുറിപ്പാണ് നൽകിയത്.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ പീഡന പരാതി നൽകിയ അതിജീവിതയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച കേസിൽ ജയിലിൽ കഴിയുകയാണ് രാഹുൽ ഈശ്വർ. രാഹുലിന്റെ കൈയിലെ ഗാന്ധിജിയാണ് സ്ത്രീ പീഡകരോട് സ്നേഹം തോന്നാൻ കാരണമെന്ന് പറയുകയാണ് കൃഷ്ണരാജ്.
ഗാന്ധിയെ സ്ത്രീ പീഡകനായി ചിത്രീകരിക്കുന്ന പോസ്റ്റിനെതിരെ വലിയ വിമർശനം കമന്റ് ബോക്സിലുണ്ട്. സമൂഹമാധ്യമങ്ങളിൽ നിരന്തരം വർഗീയ പരാമർശങ്ങളടങ്ങിയ പോസ്റ്റുകൾ പങ്കുവെക്കാറുള്ളയാളാണ് കൃഷ്ണരാജ്. രാഷ്ട്ര പിതാവിനെ പരസ്യമായി അവഹേളിച്ചത് രാജ്യദ്രോഹമാണെന്നും കേസെടുക്കണമെന്നും പറഞ്ഞ് പലരും പ്രതികരിക്കുന്നുണ്ടെങ്കിലും പോസ്റ്റ് പിൻവലിക്കാൻ പോലും കൃഷ്ണരാജ് തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

