‘കാസ കുറച്ച് വിഷം കലക്കി അപ്രത്യക്ഷരാകും, അവരെ അതിജീവിക്കാൻ ഉറുമ്പിനടിക്കുന്ന ഡിഡിറ്റി പോലും വേണ്ട, സ്നേഹമുള്ളിടത്ത് അവർക്ക് നിൽക്കാൻ കഴിയില്ല’ -സജി മാർക്കോസ്
text_fieldsസജിമാർക്കോസും ഫാ. റെജി ഡാൻ കെ. ഫിലിപ്പോസും
മനാമ: ഇസ്രായേൽ ഫലസ്തീൻ വിഷയങ്ങളിൽ ഫാ. റെജി ഡാൻ കെ. ഫിലിപ്പോസിനും സഹവികാരിമാർക്കും എത്ര തെളിമയാർന്ന ചിന്തകളാണ് എന്നതിൽ ആശ്ചര്യം തോന്നിയെന്ന് എഴുത്തുകാരനും പശ്ചിമേഷ്യൻ രാഷ്ട്രീയ നിരീക്ഷകനുമായ സജി മാർക്കോസ്. ബഹ്റൈനിലെത്തിയ ഫാ. റെജി ഡാൻ കെ. ഫിലിപ്പോസുമായി നടത്തിയ സൗഹൃദ സംഭാഷണത്തിൽ കേരളത്തിലെ ക്രിസ്ത്യൻ സമൂഹം അന്ധമായി ഇസ്രയേലിനെ പിന്തുണയ്ക്കുന്നതും ഇസ്ലാമോഫോബിക് ആകുന്നതിനെപ്പറ്റിയും ആശങ്ക പങ്കുവെച്ചതായും സജി മാർക്കോസ് പറഞ്ഞു.
‘കാസ എന്ന മൗലികവാദ- ഇസ്ലാമോഫോബിസ്റ്റ് - സയണിസ്റ്റുകൾ കേരളത്തിൽ മൊത്തം എടുത്താൽ വിരലിൽ എണ്ണാവുന്നവരെയുള്ളൂ. അവരെല്ലാം സോഷ്യൽ മീഡിയയിലുണ്ട്. അവരുടെ പരശ്ശതം അനോണികളുമുണ്ട്. അവർ നിരന്തരം വിഷം വമിപ്പിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ക്രിസ്ത്യാനികൾ മുഴുവൻ ഇസ്രായേൽ അനുകൂലികളും ഇസ്ലാമോഫോബിസ്റ്റുകളുമാണെന്ന് കേരളത്തിൽ ജീവിക്കാത്ത എന്നെപ്പോലുള്ള ഓൺലൈൻ ജീവികൾക്ക് തോന്നുന്നത് സ്വാഭാവികമാണ്.
പക്ഷെ, ക്രിസ്ത്യാനികളുടെ പിന്തുണ അവർക്കില്ല എന്നതിൽ ആശ്വാസം തോന്നി. കുറച്ച് വിഷം കലക്കി കൺഫ്യുഷനുണ്ടാക്കിയിട്ട് അവർ അപ്രത്യക്ഷരാകും. മനുഷ്യർ വീണ്ടും സ്നേഹിച്ചും സഹകരിച്ചും വൈവിധ്യങ്ങളെ ഉൾക്കൊണ്ടും അപരമതവിദ്വേഷമില്ലാതെ മുന്നോട്ട് തന്നെ പോകും. ഫാ. റെജി ഡാൻ, ഫാ. മോത്തി, സന്യാസികളായ ജിജോ കുര്യൻ അച്ചൻ, ബോബിജോസ് കട്ടിക്കാട് അച്ചൻ - തുടങ്ങിയ അനേകം പുരോഹിതന്മാരിലൂടെ ക്രിസ്തുവിന്റെ സ്നേഹം കേരളം അറിയുന്നുണ്ട്. കാസ എന്ന പുഴുക്കുത്തിനു സ്നേഹമെന്ന ജൈവ-കീട നാശിനി മാത്രം മതി, ഉറുമ്പിനടിക്കുന്ന ഡിഡിറ്റി പോലും വേണ്ടിവരില്ല. സ്നേഹമുള്ളിടത്ത് അവർക്ക് നിൽക്കാൻ കഴിയില്ല. ഇരുളിനെ ഓടിക്കേണ്ടതില്ല- വെളിച്ചം വരുമ്പോൾ തനിയെ ഇല്ലായ്മവന്നു കൊള്ളും’ -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
ഇന്നലെ ഫാദർ Reji Dan K Philipose Reji Dan K Philipose കണ്ടു. ബഹറിനിൽ സന്ദർശനത്തിന് വന്നതായിരുന്നു. കേരളത്തിലെ ക്രിസ്ത്യൻ സമൂഹം അന്ധമായി ഇസ്രയേലിനെ പിന്തുണയ്ക്കുന്നതും, ഇസ്ലാമോഫോബിക് ആകുന്നതിനെപ്പറ്റിയും ഞാൻ പരാതി പറഞ്ഞു. അതല്ലല്ലോ നിങ്ങൾ പിന്തുടരുന്ന ക്രിസ്തുമാർഗ്ഗം എന്ന് ആശങ്കപ്പെട്ടു.
അച്ചൻ ഇയ്യിടെ ഒരു പള്ളിയിൽ നടന്ന ഒരു സംഭവം പറഞ്ഞു. പ്രസംഗത്തിനിടയിൽ അവിടുത്തെ വികാരിയച്ചൻ ഏതോ ഇംഗ്ലീഷ് മാസികയിലെ ഉദ്ധരിണി വായിച്ചത്രെ , അതിൽ ഇസ്രയേലിനെ അനുകൂലിച്ച ചില വാചകങ്ങൾ ഉണ്ടായിരുന്നു. അന്ന് അതിഥിയായി സുപ്രസിദ്ധ കപ്പൂച്ചിയൻ സന്യാസി ഫാദർ ബോബി ജോസ് കട്ടിക്കാട് സന്നിഹിതനായിരുന്നു. അദ്ദേഹം ഉടൻ തന്നെ എഴുന്നേറ്റ് അച്ചനെ തിരുത്തിയത്രെ. കൊല്ലപ്പെടുന്ന ഗസ്സയിലെ കുഞ്ഞുങ്ങളെ മറന്ന് ഒരു നിലപാട് എടുത്തുകൂടാ എന്നും പറഞ്ഞു. ഇന്ന് കാണുന്ന സയണിസ്റ്റുകൾ ഭരിക്കുന്ന ഇസ്രായേൽ ബൈബിളിൽ പറയുന്നതല്ല എന്ന് തിരിച്ചറിവുള്ള പുരോഹിതന്മാർ കേരളത്തിലുണ്ട്.
പിന്നീട് നടന്ന സംഭാഷണങ്ങളിൽ ഇസ്രായേൽ ഫലസ്തീൻ വിഷയങ്ങളിൽ ഫാദർ Reji Dan K Philipose നും സഹവികാരിമാർക്കും എത്ര തെളിമയാർന്ന ചിന്തകളാണ് എന്നതിൽ ആശ്ചര്യം തോന്നി.
കാസ എന്ന മൗലികവാദ- ഇസ്ലാമോഫോബിസ്റ്റ് - സയണിസ്റ്റുകൾ കേരളത്തിൽ മൊത്തം എടുത്താൽ വിരലിൽ എണ്ണാവുന്നവരെയുള്ളൂ. അവരെല്ലാം സോഷ്യൽ മീഡിയയിലുണ്ട്. അവരുടെ പരശ്ശതം അനോണികളുമുണ്ട്. അവർ നിരന്തരം വിഷം വമിപ്പിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ക്രിസ്ത്യാനികൾ മുഴുവൻ ഇസ്രായേൽ അനുകൂലികളും ഇസ്ലാമോബിബിസ്റ്റുകളുമാണെന്ന് കേരളത്തിൽ ജീവിക്കാത്ത എന്നെപ്പോലുള്ള ഓൺലൈൻ ജീവികൾക്ക് തോന്നുന്നത് സ്വാഭാവികമാണ്.
പക്ഷെ, ക്രിസ്ത്യാനികളുടെ പിന്തുണ അവർക്കില്ല എന്നതിൽ ആശ്വാസം തോന്നി. കുറച്ച് വിഷം കലക്കി കൺഫ്യുഷനുണ്ടാക്കിയിട്ട് അവർ അപ്രത്യക്ഷരാകും. മനുഷ്യർ വീണ്ടും സ്നേഹിച്ചും സഹകരിച്ചും വൈവിധ്യങ്ങളെ ഉൾക്കൊണ്ടും അപരമതവിദ്വേഷമില്ലാതെ മുന്നോട്ട് തന്നെ പോകും.
ഫാദർ റെജി ഡാൻ, ഫാദർ മോത്തി, സന്യാസികളായ ജിജോ കുര്യൻ അച്ചൻ, ബോബിജോസ് കട്ടിക്കാട് അച്ചൻ - തുടങ്ങിയ അനേകം പുരോഹിതന്മാരിലൂടെ ക്രിസ്തുവിന്റെ സ്നേഹം കേരളം അറിയുന്നുണ്ട്. കാസ എന്ന പുഴുക്കുത്തിനു സ്നേഹമെന്ന ജൈവ-കീട നാശിനി മാത്രം മതി, ഉറുമ്പിനടിക്കുന്ന ഡിഡിറ്റി പോലും വേണ്ടിവരില്ല. സ്നേഹമുള്ളിടത്ത് അവർക്ക് നിൽക്കാൻ കഴിയില്ല.
ഇരുളിനെ ഓടിക്കേണ്ടതില്ല- വെളിച്ചം വരുമ്പോൾ തനിയെ ഇല്ലായ്മവന്നു കൊള്ളും
ഇന്നലത്തെ വൈകുന്നേരം ധന്യമായി.
( ഫാദർ മോത്തി, Mothy Molly Varkey റെജി ഡാൻ അച്ചനെ ഇന്നലെ തന്നെ പിടികൂടി, സിനീ .. Sini Rachel Mathew കൊടുത്തയച്ച ചക്ക ഹൽവ കഴിച്ച് മത്ത് പിടിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

