
മകളെ മുസ്ലിമിന് വിവാഹം കഴിച്ചുകൊടുത്തത് സമുദായ വോട്ടിന്; പിണറായിക്കെതിരെ അധിക്ഷേപ പോസ്റ്റുമായി ആർ.വി ബാബു
text_fieldsവർഗീയ വിഷം വമിപ്പിക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റുമായി വീണ്ടും ഹിന്ദു ഐക്യവേദി നേതാവ് ആർ.വി ബാബു. ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയനെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പിണറായി തെൻറ മകളെ ഒരു മുസ്ലിമിന് വിവാഹം കഴിച്ചുകൊടുത്തത് സമുദായ വോട്ടിന് വേണ്ടിയാണെന്ന് ആർ.വി ബാബു പോസ്റ്റിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ മകളായ വീണ വിജയെൻറയും ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദ് റിയാസിെൻറയും വിവാഹം ചൂണ്ടിക്കാട്ടിയായിരുന്നു വിവാദ പരാമർശം.
'മകളെ ഒരു മുസ്ലീമിന് വിവാഹം കഴിച്ചു കൊടുക്കുക വഴി തുടർഭരണത്തിെൻറ അക്കൗണ്ടിലേക്ക് ഒരു സമുദായത്തിെൻറ വോട്ട് ഫിക്സഡ് ഡെപ്പോസിറ്റായി പകരം ലഭിക്കുമെന്ന് അറിയാവുന്ന രാഷ്ട്രീയ നേതാവ് തന്നെയാണ് പിണറായി വിജയൻ. അത് ഫലം കണ്ടു. പച്ച വിപ്ലവാഭിവാദ്യങ്ങൾ സഖാവെ.. -ആർ.വി ബാബു പറഞ്ഞു.
ആർ.വി ബാബുവിെൻറ ഫേസ്ബുക്ക് പോസ്റ്റ്
സിഎഎ ഒരു കാരണവശാലും നടപ്പാക്കില്ല ….. കേരളത്തിൽ മുസ്ലീങ്ങൾക്ക് വേണ്ടിയുള്ള കോൺസൻട്രേഷൻ ക്യാമ്പുകൾ തുറക്കില്ല …..പിന്നെ അയോദ്ധ്യ , ഗുജറാത്ത് , ശൂലം, ഗർഭിണി, പശു, ആൾക്കൂട്ടക്കൊലപാതകം തുടങ്ങിയ ചേരുവകൾ ആവശ്യം പോലെ സമാസമം ചേർത്ത് ആവർത്തിച്ച് പ്രചരിപ്പിച്ചപ്പോൾ കേരളത്തിലെ മുസ്ലീം സമുദായത്തിലെ ഒരു വലിയ വിഭാഗത്തിന് പിണറായി വിജയൻ അവരുടെ മദ്നിയോ സക്കീർ നായിക്കോ ആയി മാറി.
ഇതൊന്നും കൂടാതെ മുസ്ലിം സമുദായത്തിെൻറ ഹൃദയത്തെ സ്വാധീനിച്ച ഏറ്റവും ശ്രദ്ധാർഹമായ ഒരു കാര്യമായിരുന്നു മകളുടെ വിവാഹം. മകളെ ഒരു മുസ്ലീമിന് വിവാഹം കഴിച്ചു കൊടുക്കുക വഴി തുടർഭരണത്തിെൻറ അക്കൗണ്ടിലേക്ക് ഒരു സമുദായത്തിെൻറ വോട്ട് Fixed deposit ആയി പകരം ലഭിക്കുമെന്നറിയാവുന്ന രാഷ്ട്രീയ നേതാവ് തന്നെയാണ് പിണറായി വിജയൻ. അത് ഫലം കണ്ടു. പച്ച വിപ്ലവാഭിവാദ്യങ്ങൾ സഖാവെ ….
