'തെരഞ്ഞെടുപ്പും പ്രണയവും ഒരുപോലെ; ആത്മാർഥതയുള്ളവർ ജയിക്കണമെന്നില്ല' -ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസ്
text_fieldsകോഴിക്കോട്: തെരഞ്ഞെടുപ്പും പ്രണയവും ഒരുപോലെയാണെന്ന് ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസ്. രണ്ടിലും ആത്മാർഥതയുള്ളവർ ജയിക്കണമെന്നില്ല. ആത്മാർഥത ഭാവിക്കുന്നവരിൽ ജനം ഭ്രമിച്ചു പോകും. രാഷ്ട്രീയത്തിൽ പിടിച്ചു നിന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ ജയിച്ചു എന്ന് വരാം. പ്രണയത്തിൽ പക്ഷേ രണ്ടാമൂഴം ഇല്ല എന്ന വ്യത്യാസമുണ്ടെന്നും ടി.ജി. മോഹൻദാസ് ട്വീറ്റ് ചെയ്തു.
രാഷ്ട്രീയവുംപ്രണയവും എന്ന ഹാഷ്ടാഗോടെ ട്വിറ്ററിലാണ് ടി.ജി. മോഹൻദാസിന്‍റെ അഭിപ്രായ പ്രകടനം.
തെരഞ്ഞെടുപ്പും പ്രണയവും ഒരുപോലെയാണ്. ആത്മാർത്ഥതയുള്ളവർ ജയിക്കണമെന്നില്ല. ആത്മാർത്ഥത ഭാവിക്കുന്നവരിൽ ജനം ഭ്രമിച്ചു പോകും. രാഷ്ട്രീയത്തിൽ പിടിച്ചു നിന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ ജയിച്ചു എന്ന് വരാം. പ്രണയത്തിൽ പക്ഷേ രണ്ടാമൂഴം ഇല്ല എന്ന വ്യത്യാസം മാത്രം!! 😂 #രാഷ്ട്രീയവുംപ്രണയവും
— TG Mohandas (@mohandastg) March 13, 2021
നേമത്ത് കോൺഗ്രസ് സ്ഥാനാർഥി കെ. മുരളീധരൻ ആണെങ്കിൽ ബി.ജെ.പി വളരെ സൂക്ഷിക്കണമെന്ന് ടി.ജി. മോഹൻദാസ് മറ്റൊരു ട്വീറ്റിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. സി.പി.എമ്മുമായി വിലപേശാൻ അസാമാന്യ പാടവമുള്ളയാളാണ് മുരളീധരൻ. യു.ഡി.എഫ് ആണ് അധികാരത്തിൽ വരുന്നതെങ്കിൽ മുഖ്യമന്ത്രിയായി മുരളി വരും എന്ന പ്രചാരണവും നടക്കും. എൻ.എസ്.എസ് മുരളിയെ പിൻതുണയ്ക്കുമെന്നും ടി.ജി. മോഹൻദാസ് ബി.ജെ.പിക്ക് മുന്നറിയിപ്പ് നൽകുന്നു.
നേമത്ത് കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരൻ ആണെങ്കിൽ ബിജെപി വളരെ സൂക്ഷിക്കണം. സിപിഎമ്മുമായി വില പേശാൻ അസാമാന്യ പാടവമുള്ളയാളാണ് മുരളീധരൻ. യുഡിഎഫ് ആണ് അധികാരത്തിൽ വരുന്നതെങ്കിൽ മുഖ്യമന്ത്രിയായി മുരളി വരും എന്ന പ്രചരണവും നടക്കും. എൻഎസ്എസ് മുരളിയെ പിൻതുണയ്ക്കും
— TG Mohandas (@mohandastg) March 14, 2021