'കന്യാസ്ത്രീകൾക്കുള്ള പെൻഷൻ ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാ..?, പാസ്റ്റർമാർക്കും വൈദികർക്കും പെൻഷൻ അനുവദിക്കൂ'; സി.എസ്.ഡി.എസ്
text_fieldsRepresentational image
തിരുവനന്തപുരം: കന്യാസ്ത്രീകൾക്ക് പെൻഷൻ കൊടുക്കാനുള്ള സർക്കാർ തീരുമാനം ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റി(സി.എസ്.ഡി.എസ് ) സംസ്ഥാന പ്രസിഡന്റ് കെ.കെ സുരേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചോദ്യം.
കന്യാസ്ത്രീകൾക്ക് പെൻഷൻ കൊടുക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റിൽ രൂക്ഷവിമർശനമാണ് ഉന്നയിക്കുന്നത്. കന്യാസ്ത്രീകൾക്കെന്ന പോലെ നിർധനരായ പാസ്റ്റർമാർക്കും വൈദികർക്കും പെൻഷൻ നൽകണമെന്നും സുരേഷ് പരിഹസിച്ചു.
പട്ടിക വിഭാഗങ്ങൾക്ക് നൽകാനുള്ള 158 കോടി രൂപ പാഴാക്കിയും ഇ ഗ്രാൻറ് നൽകാതിരിക്കുകയും ചെയ്ത ഒരു സർക്കാറാണ് സാമ്പത്തിക ഞെരുക്കത്തിൽ പെൻഷൻ പ്രഖ്യാപിക്കുന്നതെന്നും സുരേഷ് വിമർശിച്ചു.
50 വയസിന് മുകളിൽ പ്രായമുള്ള അവിവാഹിതരായ സ്ത്രീകൾക്ക് നൽകുന്ന പെൻഷൻ, മഠങ്ങൾ, ഉപവിശാലകൾ, ആശ്രമങ്ങൾ, മതസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള അർഹരായ സ്ത്രീകൾക്കും ലഭ്യമാക്കാൻ ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്.
കെ.കെ.സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
"കന്യാസ്ത്രീകൾക്ക് പെൻഷൻ കൊടുക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഇതോടൊപ്പം നിർധന രായ പാസ്റ്റർമാർക്കും വൈദികർക്കും ഉപദേഷ്ടാക്കൾക്കും പെൻഷൻ അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നു.
പട്ടിക വിഭാഗങ്ങൾക്ക് നൽകാനുള്ള 158 കോടി രൂപ ലാപ്സാക്കിയും ഇ ഗ്രാൻ്റ് നൽകാതിരിക്കുകയും ചെയ്ത ഒരുഗവൺമെൻറ് ആണ് സാമ്പത്തിക ഞെരുക്കത്തിൽ പെൻഷൻ പ്രഖ്യാപിക്കുന്നത്!. കന്യാസ്ത്രീകൾക്ക് പ്രഖ്യാപിച്ച ഈ പെൻഷൻ ഏത് പഠനത്തിൻ്റടിസ്ഥാനത്തിലാണ്? ഈ കാലഘട്ടത്തിൽ അത് അനിവാര്യതയാണോ?"
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

