Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightലക്ഷദ്വീപിലേക്ക്...

ലക്ഷദ്വീപിലേക്ക് ഒരേയൊരു കപ്പൽ മാത്രം; വിദ്യാർഥികളടക്കമുള്ള യാത്രക്കാർ ദുരിതത്തിൽ, വിഡിയോ പങ്കുവെച്ച് ഐഷ സുൽത്താന

text_fields
bookmark_border
aisha sultana
cancel

കൊച്ചി: കപ്പലുകളുടെ കുറവ് മൂലം വിദ്യാർഥികളും രോഗികളുമടക്കമുള്ള യാത്രക്കാർ ലക്ഷദ്വീപിലേക്ക് പോകുന്നതിന് നേരിടുന്ന ബുദ്ധിമുട്ടുകൾ ദൃശ്യമാക്കുന്ന വിഡിയോ പങ്കുവെച്ച് സിനിമാ സംവിധായിക ഐഷ സുൽത്താന. നേരത്തെ ഏഴ് കപ്പലുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഒരെണ്ണം മാത്രമാണ് ലക്ഷദ്വീപിലേക്ക് സർവീസ് നടത്തുന്നത്.

ഇക്കാരണത്താൽ, ടിക്കറ്റ് കിട്ടാത്ത സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും ക്ലാസുകൾ നഷ്ടപ്പെടുകയാണെന്നും വിദ്യാർഥിനികളിൽ ഒരാൾ പറഞ്ഞു. രാത്രി മുഴുവൻ ടിക്കറ്റ് കൗണ്ടറിന് സമീപം കാത്തുനിന്ന് രാവിലെ ടിക്കറ്റെടുക്കാൻ ​ചെല്ലുമ്പോൾ പലകാരണങ്ങൾ പറഞ്ഞ് തിരിച്ചയക്കുകയാണെന്നും യാത്രക്കാർ വ്യക്തമാക്കി.

കൂടാതെ, ടിക്കറ്റെടുക്കാനെത്തുന്ന കുട്ടികളും രോഗികളുമടങ്ങുന്ന യാത്രക്കാർക്ക് രാത്രിയിൽ സുരക്ഷിതമായി കയറിയിരിക്കാനുള്ള സൗകര്യമുണ്ടായിട്ടും അവിടേക്ക് ​പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്നും വിഡിയോയിൽ ഐഷ സുൽത്താന പറയുന്നു.


ഐഷ സുൽത്താന കഴിഞ്ഞ ദിവസം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്

ഒരു കാര്യം കേട്ടതിന്റെ അടിസ്ഥാനത്തിൽ അതൊക്കെ ശെരിയാണോന്നു ചെക്ക് ചെയ്യാൻ വേണ്ടി രാത്രി ഏതാണ്ടൊരു പത്തരമണിക്ക് ഞാൻ വില്ലിങ് ടെൻ ഐലൻഡിലേക്ക് പോയി, അവിടെ ഞാൻ കണ്ട കാഴ്ച വളരെ അധികം ദയനീയമായിരുന്നു,ആ നേരത്ത് പോലും ലക്ഷദ്വീപിലെ സ്ത്രീകളും കുട്ടികളുമടക്കം ടിക്കറ്റിന് ക്യു നിൽക്കുന്നതാണ്...😔 ഞാനവരോട് ചോദിച്ചു ഈ നേരത്ത് എന്തിനാ നിൽക്കുന്നത്? രാവിലെ അല്ലേ ടിക്കറ്റ് കൊടുക്കാർ? അവരുടെ മറുപടി: ഞങ്ങൾ തുടരെ തുടരെ വന്നിട്ടും ഇതുവരെ ടിക്കറ്റ് കിട്ടിട്ടില്ല മാസങ്ങളായി ദ്വീപിലേക്ക് പോവാൻ പറ്റാതെ ഞങ്ങളിവിടെ കുടുങ്ങി കിടക്കുന്നു, ഇവിടത്തെ ഞങളുടെ ചിലവും താങ്ങാൻ സാധിക്കുന്നില്ല, ഈ ഒരു രാത്രി വെളുപ്പിച്ചാൽ ടിക്കറ്റ് ചിലപ്പോ കിട്ടിയാലോ...

അതും വെയ്റ്റിംഗ് ലിസ്റ്റിലെ ടിക്കറ്റിനാണ് ഈ ക്യു എന്നത് എന്നെ ഞെട്ടിച്ചൊരു കാര്യമാണ്...ലക്ഷദ്വീപിലെ വികസനം കൂടുന്നതിന്റെ ഭാഗമായാവും ദ്വീപിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന കപ്പലിന്റെ എണ്ണം വെട്ടി കുറച്ചത് അല്ലേ...? ഇത്രയിക്കും ആ മനുഷ്യരെ ദ്രോഹിക്കാൻ അവരെന്താ നിങ്ങളോട് ചെയ്തത്? ഏഴ് കപ്പലുകൾ ഓടിക്കൊണ്ടിരുന്ന ദ്വീപിലേക്ക് ഇന്ന് ഒരൊറ്റ കപ്പലാണ് ഓടുന്നത്... പല രോഗികളും ഇവിടത്തെ ഹോസ്പിറ്റലിലേക്ക് എത്താൻ സാധിക്കാതെ ദ്വീപിലും, ഇവിടെ എത്തിയവർക്ക് തിരിച്ചു ദ്വീപിലേക്കും പോവാൻ പറ്റാതെ കുടുങ്ങി നിൽക്കുന്നൊരു അവസ്ഥയാണ്...

കോറൽ എന്ന കപ്പൽ മാത്രമേ ഓടുന്നുള്ളു ബാക്കി കപ്പലുകളുടെ സർട്ടിഫിക്കറ്റ് പ്രശ്നങ്ങൾ എന്ന നിസ്സാര കാരണങ്ങൾ കാണിച്ചു കൊണ്ട് ഇവിടെ പിടിച്ചിട്ടിരിക്കുന്നു, എല്ലാ കപ്പലുകൾക്കും മൂന്ന് മൂന്ന് മാസം കൂടുമ്പോൾ ടൈം ബൗണ്ട് ഉള്ളതാണ്, അതൊക്കെ അപ്പൊ അപ്പൊ ക്ലിയർ ചെയ്യുന്നതുമാണ്, ഇനിയിപ്പോ കപ്പലുകൾക്ക് വേറെ എന്തേലും പ്രോബ്ലം ഉണ്ടെങ്കിൽ ആൻഡമാനിന്നു കപ്പൽ കൊണ്ട് വന്നിട്ട് ദ്വീപിലെക്ക് ഓടിച്ചിട്ടുള്ള ചരിത്രവും ഭരണവും ഉണ്ടായിട്ടുണ്ട്... അന്നൊക്കെ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത ഭരണമായിരുന്നു...

ഇന്നോ? ഈ പാവപ്പെട്ട മനുഷ്യരെ ബുദ്ധിമുട്ടിചിട്ട് പുകച്ചു പുറത്ത് ചാടിക്കുക എന്ന നയമാണ് ഇപ്പൊ കണ്ട് കൊണ്ടിരിക്കുന്നത്... എന്നാൽ വരും ദിവസങ്ങളെ ഓർത്താണ് എനിക്ക് ഭയം... കാരണം മൺസൂണിലെ കാലാവസ്ഥ മോശമായി വരുമ്പോൾ ഈ ഒരു കപ്പലാണ് ദ്വീപിലേക്ക് ഓടുന്നതെങ്കിൽ കഴിക്കാനൊരു പച്ചക്കറി പോലും ആ പത്ത് ദ്വീപിലും ഉണ്ടാവില്ല... അവരും ഒരു കൂട്ടം മനുഷ്യരാണ്, കുറച്ചെങ്കിലും മനുഷ്വത്വം കാണിചൂടെ...


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aisha SultanaLakshadweep
News Summary - Only one ship to Lakshadweep Passengers, including students are in distress
Next Story