'2000 നോട്ടിലെ ചിപ്പ്, പശു കൊമ്പിലെ റേഡിയോ ആക്റ്റീവിറ്റി, ഈ നാണക്കേട് മാറിയില്ല, അപ്പോഴാ അഫ്ഗാനിസ്താൻ പാകിസ്താന്റെ ഭൂമി പിടിച്ചെടുത്ത് മോദിജിയുടെ പോക്കറ്റിൽ വെച്ച് കൊടുക്കാൻ പോകുന്നത്..!'
text_fieldsപ്രധാനമന്ത്രി നരേന്ദ്രമോദി, സംഘ്പരിവാർ സഹയാത്രികൻ ഷാബു പ്രസാദ്
കോഴിക്കോട്: റീച്ചിന് വേണ്ടി ചില ഓൺലൈൻ ചാനലുകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നാണംകെടുത്താൻ കോൻസ്പിറസി തിയറികൾ മെനഞ്ഞു കൂട്ടുകയാണെന്ന് സംഘ്പരിവാർ സഹയാത്രികൻ ഷാബു പ്രസാദ്. മോദിയുടെ നേതൃത്വത്തിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ ഡേറ്റയുടെ പിൻബലത്തിൽ പറയാമെന്നിരിക്കെയാണ് വെള്ളരിക്കാപ്പട്ടണത്തിൽ പോലും നടക്കാത്ത കാര്യങ്ങൾ തള്ളി മറിക്കുന്നതെന്ന് ഷാബു ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
2000 നോട്ടിലെ ചിപ്പ്, പശുവിന്റെ കൊമ്പിനിടയിലെ റേഡിയോ ആക്റ്റീവിറ്റി ഒക്കെ ഉണ്ടാക്കിവെച്ച നാണക്കേട് ഇപ്പോഴും പിന്തുടരുമ്പോഴാണ് ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായ ബംഗ്ലാദേശിന്റെ അറുപതു കിലോമീറ്റർ ചുമ്മാ കേറി അങ്ങ് പിടിച്ചെടുത്തുവെന്നൊക്കെ പറയുന്നതെന്ന് ഷാബു പറഞ്ഞു.
"ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായ ബംഗ്ലാദേശിന്റെ അറുപതു കിലോമീറ്റർ ചുമ്മാ കേറി അങ്ങ് പിടിച്ചെടുത്തു പോലും..ലോ അഫ്ഗാനിസ്ഥാൻ പാകിസ്താന്റെ ഭൂമി പിടിച്ചെടുത്ത് ദാ ഇതിരിക്കട്ടെ എന്ന് പറഞ്ഞു മോദിജിയുടെ പോക്കറ്റിൽ വെച്ചു കൊടുക്കാൻ പോകുന്നു... വെള്ളരിക്കാപ്പട്ടണത്തിൽ പോലും നടക്കാത്ത കാര്യങ്ങളാണ് ഇങ്ങനെ തള്ളി മറിക്കുന്നത്. പണ്ട് ഇതുപോലെ തള്ളിവിട്ട 2000 നോട്ടിലെ ചിപ്പ്, പശുവിന്റെ കൊമ്പിനിടയിലെ റേഡിയോ ആക്റ്റീവിറ്റി ഒക്കെ ഉണ്ടാക്കിവെച്ച നാണക്കേട് ഇപ്പോഴും പിന്തുടരുമ്പോഴാണ്, എഫ് 35 വിമാനം ലോക്കിട്ട് പിടിച്ചതും കാളിയും ദുർഗ്ഗയും തുടങ്ങിയ ലേസർ പീരങ്കിയുമൊക്കെയായി തള്ള് വീരന്മാർ അരങ്ങു തകർക്കുന്നത്... അതിലെ ഏറ്റവും അവസാനത്തേതാണ് ചിക്കൻ നെക്ക് എലെഫന്റ് നെക്ക് ആക്കിയതും കൂടോത്രം സയന്റിഫിക്കായി ഒണ്ടാക്കാൻ വരുന്നതുമൊക്കെ.."-ഷാബു പ്രസാദ് ഫേസ്ബുക്കിൽ കുറിച്ചു.
ഷാബു പ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപം
" നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ ഒന്നൊന്നായി എടുത്തു പറയണമെങ്കിൽ ദിവസങ്ങൾ മതിയാകില്ല... റെയിൽവേ, റോഡ്, ഇക്കണോമി, സയൻസ്, ടെക്നോളജി, ഡിഫൻസ് അങ്ങനെ സമസ്ത മേഖലകളിലും ക്രിസ്റ്റൽ ക്ലിയറായി ആധികാരികമായ ഡേറ്റയുടെ പിൻബലത്തിൽ പറയാൻ ഇഷ്ടം പോലെ കാര്യങ്ങൾ കിടക്കെ, വെറും റീച്ചിന് വേണ്ടി മാത്രം കുറേ ഓൺലൈൻ ചാനലുകൾ മോദിജിയെ നാണം കെടുത്താൻ കോൻസ്പിറസി തിയറികൾ മെനഞ്ഞു കൂട്ടുകയാണ്...
ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായ ബംഗ്ലാദേശിന്റെ അറുപതു കിലോമീറ്റർ ചുമ്മാ കേറി അങ്ങ് പിടിച്ചെടുത്തു പോലും..ലോ അഫ്ഗാനിസ്ഥാൻ പാകിസ്താന്റെ ഭൂമി പിടിച്ചെടുത്ത് ദാ ഇതിരിക്കട്ടെ എന്ന് പറഞ്ഞു മോദിജിയുടെ പോക്കറ്റിൽ വെച്ചു കൊടുക്കാൻ പോകുന്നു...വെള്ളരിക്കാപ്പട്ടണത്തിൽ പോലും നടക്കാത്ത കാര്യങ്ങളാണ് ഇങ്ങനെ തള്ളി മറിക്കുന്നത്..
പണ്ട് ഇതുപോലെ തള്ളിവിട്ട 2000 നോട്ടിലെ ചിപ്പ്, പശുവിന്റെ കൊമ്പിനിടയിലെ റേഡിയോ ആക്റ്റീവിറ്റി ഒക്കെ ഉണ്ടാക്കിവെച്ച നാണക്കേട് ഇപ്പോഴും പിന്തുടരുമ്പോഴാണ്, എഫ് 35 വിമാനം ലോക്കിട്ട് പിടിച്ചതും കാളിയും ദുർഗ്ഗയും തുടങ്ങിയ ലേസർ പീരങ്കിയുമൊക്കെയായി തള്ള് വീരന്മാർ അരങ്ങു തകർക്കുന്നത്... അതിലെ ഏറ്റവും അവസാനത്തേതാണ് ചിക്കൻ നെക്ക് എലെഫന്റ് നെക്ക് ആക്കിയതും കൂടോത്രം സയന്റിഫിക്കായി ഒണ്ടാക്കാൻ വരുന്നതുമൊക്കെ..
ഇവർക്ക് എത്രയും പെട്ടന്ന് റീച്ച് ഉണ്ടാക്കി മുതലാക്കാൻ ആണെന്ന ബിസിനസ്സ് താല്പര്യം ഉണ്ടന്നത് മനസ്സിലാക്കാം... ഇമ്മാതിരി തള്ളൊക്കെ പൊക്കിയെടുത്ത് നടക്കുന്ന അന്തങ്ങളുടെ കാര്യമാണ് കഷ്ടം. മനുഷ്യന്മാർക്ക് കോമൺ സെൻസ് നഷ്ടപ്പെട്ടാൽ അന്തം സംഘികളാകും അല്ലേ.."
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

