Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Nagpur Cop Pays Fine For Auto Driver Who Brought Cash From Sons Piggy Bank
cancel
Homechevron_rightSocial Mediachevron_rightഓ​ട്ടോക്ക്​...

ഓ​ട്ടോക്ക്​ പിഴയടക്കാൻ മക​െൻറ കുടുക്ക പൊട്ടിച്ചു; ഒടുവിൽ പൊലീസുകാരൻ പിഴയൊടുക്കി

text_fields
bookmark_border

നാഗ്​പൂർ: പിടിച്ചെടുത്ത ത​െൻറ ഏക വരുമാനമാർഗമായ ഓ​ട്ടോറിക്ഷ സ്​​േറ്റഷനിൽനിന്ന്​ തിരിച്ചുവാങ്ങാൻ മക​െൻറ സമ്പാദ്യകുടുക്ക ​െപാട്ടിച്ച പിതാവിന്​ കരുതലുമായി പൊലീസ്​. മക​െൻറ സമ്പാദ്യകുടുക്ക പൊട്ടിച്ചത്​ അറിഞ്ഞതോടെ മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥൻ പിഴത്തുക അടക്കുകയും വാഹനം വിട്ടുനൽകുകയുമായിരുന്നു.

ആഗസ്​റ്റ്​ എട്ടിന്​ രോഹിത്​ ഖാഡ്​സെ എന്നയാൾ ത​െൻറ ഓ​ട്ടോ നോ പാർക്കിങ്​ പ്രദേശത്ത്​ പാർക്ക്​ ചെയ്യുകയായിരുന്നു. തുടർന്ന്​ പൊലീസ്​ 200 രൂപ പിഴയിടുകയും ചെയ്​തു. എന്നാൽ, ഇതുകൂടാതെ മുൻ നിയമലംഘനങ്ങളും അടക്കം 2000 രൂപ ഖാഡ്​സെക്ക്​ പിഴ അ​ടക്കേണ്ടതായി വന്നു. പണം അടക്കാൻ കഴിയാതെ വന്നതോടെ പൊലീസ്​ ഓ​ട്ടോറിക്ഷ പിടിച്ചെടുത്തു.

ത​െൻറ ഏക വരുമാന മാർഗമായതിനാൽ വാഹനം എത്രയും വേഗം പണമടച്ച്​ തിരികെയെടുക്കാനായി രോഹിതി​െൻറ ശ്രമം. അതിനായി മക​െൻറ സമ്പാദ്യകുടുക്ക പൊട്ടിച്ചു. 2000 രൂപയുടെ ചില്ലറയുമാണ്​ രോഹിത്​ സ്​റ്റേഷനിലെത്തിയത്​. എന്നാൽ, ഇത്രയും ചില്ലറ ആയതിനാൽ ​െപാലീസ്​ അവ സ്വീകരിക്കാൻ തയാറായില്ല.


ഇതോടെ, നിറകണ്ണുകളോടെ രോഹിത്​ മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥനായ അജയ്​ മാൽവിയയെ സമീപിക്കുകയായിരുന്നു. ഓ​ട്ടോറിക്ഷ തിരികെ നൽകണമെന്ന്​ ആവശ്യപ്പെട്ട്​ ചില്ലറ​ ​ൈപസയുടെ ​െപാതി നൽകുകയും ചെയ്​തു. തുടർന്ന്​ മാൽവിയ കാര്യം തിരക്കുകയായിരുന്നു. ഇതോടെ കുടുംബം വലിയ സാമ്പത്തിക ബുദ്ധിമുട്ട്​ അനുഭവിക്കുന്നു​ണ്ടെന്നും മക​െൻറ കുടുക്ക പൊട്ടിച്ചാണ്​ പണം കൊണ്ടുവന്നതെന്നും മാൽവിയ തിരിച്ചറിയുകയായിരുന്നു.

തുടർന്ന്​ മാൽവിയ തന്നെ പിഴ അടക്കുകയും ഓ​ട്ടോ വിട്ടുനൽകുകയും ചെയ്​തു. സമ്പാദ്യകുടുക്കയ​ിലെ പണം മകന്​ കൈമാറുകയും ചെയ്​തു. മകന്​ മാൽവിയ പണം കൈമാറുന്നതി​െൻറ ചിത്രം നാഗ്​പൂർ പൊലീസ്​ ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്യുകയായിരുന്നു. പോസ്​റ്റ്​ വൈറലായതോടെ നിരവധിപേർ മാൽവിയക്ക്​ അഭിനന്ദനവുമായെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Auto DriverNagpur PolicePiggy BankPolice Fine
News Summary - Nagpur Cop Pays Fine For Auto Driver Who Brought Cash From Sons Piggy Bank
Next Story