Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_right'വൈറൽ കാർ പാർകിങ്...

'വൈറൽ കാർ പാർകിങ് അതിശയകരം തന്നെ; ഇനി ആ സ്ഥലം അടച്ചു കെട്ടുന്നതാണ് നല്ലത്'

text_fields
bookmark_border
വൈറൽ കാർ പാർകിങ് അതിശയകരം തന്നെ; ഇനി ആ സ്ഥലം അടച്ചു കെട്ടുന്നതാണ് നല്ലത്
cancel

നിന്നുതിരിയാൻ സ്ഥലമില്ലാത്ത നടപ്പാതയോരത്ത് ഇന്നോവ കാർ പാർക് ചെയ്ത വൈറൽ വിഡിയോക്ക് പിന്നാലെയാണ് രണ്ടുദിവസമായി സമൂഹ മാധ്യമങ്ങൾ. വയനാട് പേര്യ ആലാറ്റിൽ സ്വദേശി പി.ജെ. ബിജുവാണ് കാർ പാർക്ക് ചെയ്ത് താരമായത്. വാഹനം പാർക്ക് ചെയ്തിടത്തുനിന്ന് ഇറക്കുന്നതും കൂളായി തിരികെ പാർക്ക് ചെയ്യുന്നതുമെല്ലാം ബിജുവിന് നിഷ്പ്രയാസമായിരുന്നു. എന്നാൽ, ആ പാർക്കിങ് സ്ഥലം അടച്ചുകെട്ടുന്നതാണ് ഇനി നല്ലതെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി.

ഡ്രൈവറുടെ പാരലൽ പാർക്കിങ് സ്കില്ലും വാഹനത്തിന്‍റെ വലുപ്പത്തെപ്പറ്റിയുള്ള ജഡ്ജ്‌മെന്‍റും അതിശയകരം ആണെന്ന് ഇദ്ദേഹം പറയുന്നു. അതേസമയം, ഒരു സുരക്ഷാ വിദഗ്ധൻ എന്ന നിലയിൽ രണ്ടു കാര്യങ്ങൾ പറയാതെ വയ്യെന്നും മുരളി തുമ്മാരുകുടി ചൂണ്ടിക്കാട്ടുന്നു.

1. ഒരു കാറിനെ സുരക്ഷിതമായി പാർക്ക് ചെയ്യുന്ന രീതിയല്ല നമ്മൾ കാണുന്നത്. അപകടത്തിൽ നിന്നും ഒരു സെക്കൻഡ് പോലും ദൂരമില്ല. ഇവിടെയാണ് അദ്ദേഹം സ്ഥിരമായി പാർക്ക് ചെയ്യുന്നതെങ്കിൽ ഇന്നല്ലെങ്കിൽ നാളെ വാഹനം കനാലിൽ വീണുപോകുമെന്നതിൽ സംശയമില്ല. ആളുകളുടെ പ്രോത്സാഹനത്താൽ കൂടുതൽ ചെയ്താൽ ദുരന്ത സാധ്യത കൂടും.

2. ഇദ്ദേഹത്തെപ്പോലെ സൂപ്പർ എക്സ്പെർട്ട് ആയ ഒരാൾ പാർക്ക് ചെയ്യുന്നത് കണ്ടു മറ്റുളളവർ ഇവിടെയോ ഇതുപോലെ ഇടുങ്ങിയ സഥലങ്ങളിലോ വിഡിയോ വൈറൽ ആക്കാൻ വേണ്ടി പാർക്ക് ചെയ്യാൻ തുടങ്ങിയാൽ വേറെ അപകടങ്ങളും നാം കാണും. അതുകൊണ്ട് കാണിച്ചതൊക്കെ കാണിച്ചു, നന്നായി. ഇനി ആ പാർക്കിങ് സ്ഥലം അടച്ചു കെട്ടുന്നതാണ് എല്ലാവരുടെയും സുരക്ഷക്ക് നല്ലത്.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക് പോസ്റ്റ് വായിക്കാം...

ഒരു നല്ല ഡ്രൈവറെ അനുകരിക്കുമ്പോൾ

ഒരു കാറിന് ശരിക്ക് കയറിപ്പോകാൻ പോലും സ്ഥലമില്ലാത്ത ഒരിടത്ത് കൃത്യമായി പാർക്ക് ചെയ്യുന്ന ഒരു ഡ്രൈവറുടെ കഥ ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറൽ ആണല്ലോ. ആ ഡ്രൈവറുടെ പാരലൽ പാർക്കിങ്ങ് സ്കില്ലും വാഹനത്തിന്റെ വലുപ്പത്തെപ്പറ്റിയുള്ള ജഡ്ജ്‌മെന്റും അതിശയകരം ആണ്.

അതെ സമയം ഒരു സുരക്ഷാ വിദഗ്ധൻ എന്ന നിലയിൽ രണ്ടു കാര്യങ്ങൾ പറയാതെ വയ്യ,

1. ഒരു കാറിനെ സുരക്ഷിതമായി പാർക്ക് ചെയ്യുന്ന രീതിയല്ല നമ്മൾ കാണുന്നത്. അപകടത്തിൽ നിന്നും ഒരു സെക്കൻഡ് പോലും ദൂരമില്ല. ഇവിടെയാണ് അദ്ദേഹം സ്ഥിരമായി പാർക്ക് ചെയ്യുന്നതെങ്കിൽ ഇന്നല്ലെങ്കിൽ നാളെ വാഹനം കനാലിൽ വീണുപോകുമെന്നതിൽ സംശയമില്ല. ആളുകളുടെ പ്രോത്സാഹനത്താൽ കൂടുതൽ ചെയ്താൽ ദുരന്ത സാധ്യത കൂടും, അത് തന്നെ.

2. ഇദ്ദേഹത്തെപ്പോലെ സൂപ്പർ എക്സ്പെർട്ട് ആയ ഒരാൾ പാർക്ക് ചെയ്യുന്നത് കണ്ടു മറ്റുളളവർ ഇവിടെയോ ഇതുപോലെ ഇടുങ്ങിയ സഥലങ്ങളിലോ വീഡിയോ വൈറൽ ആക്കാൻ വേണ്ടി പാർക്ക് ചെയ്യാൻ തുടങ്ങിയാൽ വേറെ അപകടങ്ങളും നാം കാണും.

അതുകൊണ്ട് കാണിച്ചതൊക്കെ കാണിച്ചു, നന്നായി. ഇനി ആ പാർക്കിങ്ങ് സ്ഥലം അടച്ചു കെട്ടുന്നതാണ് എല്ലാവരുടെയും സുരക്ഷക്ക് നല്ലത്.

പറഞ്ഞില്ല എന്ന് വേണ്ട. ഞാൻ പറഞ്ഞാൽ എന്താണ് പിന്നെ സംഭവിക്കുക എന്ന് സംശയമുള്ളവർ ഇവിടെ സ്ഥിരമായുള്ളവരോട് ചോദിച്ചാൽ മതി !!


Show Full Article
TAGS:viral car parkingmurali thummarukudyfacebook postcar parking
Next Story