കുട്ടികളിലെ മൊബൈൽ ഫോൺ അഡിക്ഷനിൽനിന്നും മോചിപ്പിക്കാൻ മാതാപിതാക്കൾക്ക് ഇതാ കുറുക്കുവഴികൾ
text_fields1. ഫോൺ ഉപയോഗിക്കുന്നതിന് പ്രായപരിധി വെക്കുക
കുട്ടി പ്രായപൂർത്തിയും ഉത്തരവാദിത്വങ്ങൾ സ്വയം ഏറ്റെടുക്കാൻ തയ്യാറായതായി തോന്നുമ്പോൾ മാത്രം സ്വന്തമായി ഫോൺ നൽകുക. അപ്പോഴും കുട്ടികൾക്ക് സ്വാതന്ത്രം നൽകാമെങ്കിലും മേൽനോട്ടം നഷ്ടപ്പെടുത്തരുത്.
2. നിങ്ങൾ അംഗീകരിക്കുന്ന ആപ്പുകളെ മാത്രം ഇൻസ്റ്റാൾ ചെയ്യാൻ അനുവദിക്കുക. ആദ്യകാലത്ത് കുട്ടികൾ ഉപയോഗിക്കുന്ന ടാബ്ളേറ്റിലും ഫോണിലും കൃത്യമായ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കണം. മാതാപിതാക്കൾ അംഗീകരിക്കുന്ന ആപ്പുകൾ മാത്രം അനുവദിക്കുക. ചെറിയ കുട്ടികളെ ബ്രൗസർ തുറക്കാൻ അനുവദിക്കരുത്.
3.കുട്ടിയുടെ ഫോണിന്റെ പാസ് വേഡും ലോക്കും വീട്ടുക്കാർ അറിയണം. മാതാപിതാക്കൾക്ക് പൂർണമായും ആക്സസ് ചെയ്യാൻ കഴിഞ്ഞിരിക്കണം.
4.ഫോണിന്റെ സ്പോട്ട് ചെക്ക് നടത്തുക. ഫോൺ ചെക്ക് ചെയ്യാനുളള അവകാശം ഏത് സമയത്തും മാതാപിതാക്കൾക്ക് ഉണ്ടായിരിക്കണം.
കുട്ടികൾ ഫോൺ തരുന്നതിൽ വിസമ്മതം പ്രകടിപ്പിക്കുകയാണെങ്കിൽ കൈയിൽ നിന്നും ഫോൺ തിരിച്ചുവാങ്ങണം.
5. രാത്രിയിൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കുക. രാത്രി വൈകിയുളള ഫോൺ ഉപയോഗം, ടെക്സ്റ്റ് മെസേജുകൾ അയക്കൽ, ഉറക്കകുറവ് എന്നിവ ഒഴിവാക്കാൻ ഫോൺ ഉപയോഗിക്കുന്നത് വിലക്കുക.
6.സോഷ്യൽ മീഡിയ ഉപയോഗം പരിമിതപ്പെടുത്തൽ. കുട്ടികൾക്ക് പ്രായപൂർത്തിയാകുകയോ അല്ലെങ്കിൽ സ്വയം ഉത്തരവാദിത്വ മനോഭാവം പ്രകടിപ്പിക്കുന്നത് വരെയോ സോഷ്യൽ മീഡിയ ഉപയോഗം പരിമിതപ്പെടുത്തുക. അനുവദിച്ചാൽ തന്നെ അക്കൗണ്ടുകൾ സ്വകാര്യമാക്കി സൂക്ഷിക്കുക.
7. തുറന്ന് പറയാൻ പ്രോൽസാഹിപ്പിക്കുക. പിഴവുകൾ ഒളിപ്പിക്കരുതെന്നും എന്തുണ്ടെങ്കിലും തുറന്നുപറയാൻ ഉളള തരത്തിൽ ബന്ധം കുട്ടികളുമായി ഉണ്ടാക്കിയെടുക്കുക. കുട്ടികൾ മാതാപിതാക്കളോട് പേടിച്ചിട്ട് പറയാതെ ഇരിക്കുമ്പോഴാണ് പല ചതിക്കുഴികളിലും വീഴുന്നത്. കുട്ടികൾക്ക് പിഴവ് സംഭവിച്ചാലും മാതാപിതാക്കൾ ക്ഷമിക്കപ്പെടും എന്ന വിധത്തിൽ പെരുമാറണം.
8. സുരക്ഷ ഫീച്ചറുകൾ ഉപയോഗിക്കുക. ആപ്പിളിന്റെ കമ്യൂണിക്കേഷൻ സേഫ്റ്റി പോലുളള സംവിധാനങ്ങൾ ഓൺ ചെയ്യാം.
നഗ്ന ഫോട്ടോകൾ അയക്കുന്നതും സ്വീകരിക്കുന്നതും ഇതുവഴി തടയാൻ കഴിയുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

