Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
chocolate bars wrapped in toilet paper
cancel
Homechevron_rightSocial Mediachevron_rightഓൺലൈനിൽ ഓർഡർ ചെയ്തത്​...

ഓൺലൈനിൽ ഓർഡർ ചെയ്തത്​ ലക്ഷം രൂപയുടെ ഐഫോൺ​, കിട്ടിയത്​ ചോക്​ലേറ്റും ടിഷ്യൂ പേപ്പറും

text_fields
bookmark_border

ക്രിസ്മസിനോട്​ അനുബന്ധിച്ച്​ ഓൺലൈനിൽ വാങ്ങിയ ലക്ഷത്തിലധികം രൂപയുടെ ഫോണിന്​ പകരം ലഭിച്ചത്​ ചോക്​ലേറ്റും ടിഷ്യൂ പേപ്പറും. യുകെയിലാണ്​ സംഭവം.

ഒരുലക്ഷം രൂപയുടെ ഐഫോൺ 13 പ്രോ മാക്സാണ്​ ഡാനിയേൽ കാരോൾ ഓൺലൈനായി വാങ്ങിയത്​. ദിവസങ്ങൾക്കകം ലഭിക്കേണ്ട ഫോൺ രണ്ടാഴ്ച താമസിച്ചാണ്​ വെയൽഹൗസിൽ എത്തിയതുതന്നെ. ഏറെ ആകാംഷയോടെ കാത്തിരുന്ന ഫോൺ ഡി.എച്ച്​.എൽ വെയർഹൗസിലെത്തി കാരോൾ വാങ്ങി. എന്നാൽ ഫോണിന്​ പകരം ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ രണ്ടു ചോക്​ലേറ്റുകൾ കണ്ട്​ ​കാരോൾ ഞെട്ടി.

കാഡ്​ബറിയുടെ വൈറ്റ്​ ഓറിയോ ചോക്​ലേറ്റിന്‍റെ രണ്ടു ബാറുകളായിരുന്നു ബോക്സിൽ. പാഴ്​സലിലെ ടേപ്പിൽ കൃത്രിമം കാണിച്ചത്​ ശ്രദ്ധയിൽപ്പെട്ടതോടെ സംശയം തോന്നിയതായി ലോജിസ്റ്റിക്സ്​ ജോലി ചെയ്യുന്ന കാരോൾ പറഞ്ഞു. തട്ടിപ്പിന്​ പിന്നാലെ ഡി.എച്ച്​.എല്ലിനെ ടാഗ്​ ചെയ്ത്​ സംഭവം വിവരിച്ച്​ കാരോൾ ട്വീറ്റ്​ ചെയ്​തു.

ഫോൺ വെയർഹൗസിൽ എത്തിയതുമുതൽ തെറ്റിദ്ധരിപ്പിക്കുന്ന നിരവധി സന്ദേശങ്ങൾ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം, സംഭവം പരിശോധിക്കുമെന്നും കാരോളിന്​ പുതിയ ഫോൺ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡി.എച്ച്​.എൽ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chocolateOnline DeliveryiPhone 13 Pro Max
News Summary - Man orders phone worth Rs 1 lakh finds chocolate bars wrapped in toilet paper inside package
Next Story