എ.ഐയിലൂടെ സ്ഥിതിസമത്വം സ്വപ്നം കാണുന്ന ഗോവിന്ദൻ മാഷോട് എന്താ പറയ്യാ?! -കെ. സഹദേവൻ
text_fieldsകോഴിക്കോട്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യ മൂത്താൽ അത് സോഷ്യലിസത്തിലേക്കുള്ള വഴി തുറക്കുമെന്ന് പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിരീക്ഷണത്തിനെതിരെ സാമൂഹിക പ്രവർത്തകൻ കെ. സഹദേവൻ. എൺപതുകളിൽ കമ്പ്യൂട്ടർ സാങ്കേതിക വിദ്യയെ എതിർത്തതിന്റെ പാപപരിഹാരമായിട്ടാണോ എന്നറിയില്ല, മാറിയ സാഹചര്യത്തിൽ സ്ഥിതിസമത്വത്തിനുള്ള ഉപാധിയായിട്ടാണ് അദ്ദേഹം എ.ഐ സാങ്കേതിക വിദ്യയെ കാണുന്നതെന്ന് തോന്നുന്നുവെന്ന് സഹദേവൻ പരിഹസിച്ചു. ‘വൻകിട ടെക് കോർപറേറ്റുകളും അവർ സൃഷ്ടിക്കുന്ന കാരുണ്യ മുതലാളിത്ത ലോകക്രമത്തിനും എതിരായ രാഷ്ട്രീയ സമരത്തെക്കുറിച്ചുള്ള ആലോചനകൾക്ക് പകരം 'നിർമിത ബുദ്ധി'യിലൂടെ കൈവരിക്കാൻ പോകുന്ന സ്ഥിതിസമത്വത്തെക്കുറിച്ച് സ്വപ്നം കാണുന്ന ഗോവിന്ദൻ മാഷോട് എന്താ പറയ്യാ?!’ എന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
ലോകത്തിലെ എട്ടോളം സ്വകാര്യ കമ്പനികൾ എങ്ങിനെയാണ് ആഗോള സമ്പത്തിന്റെ സിംഹഭാഗവും കയ്യടക്കിക്കൊണ്ടിരിക്കുന്നത് എന്ന് ന്യൂയോർക് ടൈംസ് ലേഖകനുമായ ആനന്ദ് ഗിരിധർദാസ് എഴുതിയ 'Winners Take All: The Elite Charade of Changing the World" എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. ഈ കമ്പനികളിൽ ഭൂരിഭാഗവും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അടക്കമുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്ന വൻകിട ടെക് കമ്പനികളാണ് എന്നത് കൂടി ഇവിടെ ചേർത്ത് വായിക്കേണ്ടതുണ്ട്. ഞെട്ടിപ്പിക്കുന്ന ചില സ്ഥിതിവിവരക്കണക്കുകൾ ആനന്ദ് തന്റെ പുസ്തകത്തിൽ നൽകുന്നുണ്ട്. നാളിതുവരെ ദർശിക്കാത്ത രീതിയിലുള്ള സമ്പത്തിന്റെ അമിത കേന്ദ്രീകരണത്തിലേക്ക് നയിക്കുന്ന ഘടകങ്ങളെന്തെന്ന് വിശദീകരിക്കുകയും ചെയ്യുന്നു അദ്ദേഹം -സഹദേവൻ ചൂണ്ടിക്കാട്ടി.
തളിപ്പറമ്പിൽ ഫെബ്രുവരി ഒന്നുമുതൽ നടക്കുന്ന സി.പി.എം കണ്ണൂർ ജില്ല സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ് ഏരിയ കമ്മിറ്റി ഓഫിസിൽ ചുവർശിൽപ സ്മാരകം ഉദ്ഘാടനം ചെയ്യുമ്പോഴാണ് എ.ഐ സംബന്ധിച്ച് എം.വി. ഗോവിന്ദൻ വിശദീകരിച്ചത്. ‘‘എ.ഐ ഇങ്ങനെ മൂത്തുമൂത്ത് വന്നാൽ പിന്നെ മാർക്സിസത്തിന് എന്തു പ്രസക്തി എന്നാണ് സഖാക്കൾ ചോദിച്ചുകൊണ്ടിരിക്കുന്നത്. അവിടെയും മാർക്സിസത്തിനാണ് പ്രസക്തി. മുതലാളിത്തത്തിന്റെ കൈയിലാണ് എ.ഐ. എ.ഐ വിവിധതലങ്ങളിൽ ഉപയോഗിക്കപ്പെടുന്നതോടെ 60 ശതമാനം ആളുകളുടെ ജോലി അതു ചെയ്യും. അധ്വാനിക്കുന്ന വർഗത്തിന് പണിയില്ലാതാകും. ഇതോടെ, കമ്പോളത്തിലെ ക്രയവിക്രയശേഷിയിലും 60 ശതമാനം കുറവുണ്ടാകും.
മുതലാളിത്തത്തിന്റെ ഉൽപന്നങ്ങൾ വാങ്ങാൻ ആളില്ലാതാവും. അങ്ങനെ വരുമ്പോൾ ഉള്ളവനും ഇല്ലാത്തവനും തമ്മിലെ അന്തരം കുറയും. അതു മൗലികമായ മാറ്റത്തിനു കാരണമാവും. ഈ സാഹചര്യത്തെയാണ് മാർക്സ് സമ്പത്തിന്റെ വിഭജനമെന്ന് പറഞ്ഞത്. അങ്ങനെ സോഷ്യലിസത്തിലേക്കുള്ള വഴി തെളിയും.
ഇതിനു ചിലപ്പോൾ നൂറോ നൂറ്റമ്പതോ വർഷം വേണ്ടതായി വരും. എല്ലാ കണ്ടെത്തലുകളെയും ഉൾക്കൊള്ളാവുന്ന ഒന്നാണ് മാർക്സിസം. എ.ഐയും മാർക്സിസത്തിൽ ഉൾപ്പെടും. മാർഎ.ഐയിലൂടെ സ്ഥിതിസമത്വം സ്വപ്നം കാണുന്ന ഗോവിന്ദൻ മാഷോട് എന്താ പറയ്യാ?! -കെ. സഹദേവൻക്സിസത്തിന് കാലഹരണ ദോഷമുണ്ടാവില്ല. ഭഗവദ് ഗീതക്കും ബൈബിളിനും ഖുർആനിനുമൊക്കെ കാലഹരണദോഷമുണ്ടാകും’’ -എന്നായിരുന്നു ഗോവിന്ദന്റെ പ്രസംഗം.
കെ. സഹദേവന്റെ കുറിപ്പിന്റെ പൂർണരൂപം:
സഖാവ് എം.വി.ഗോവിന്ദൻ മാഷ് വായിച്ചിരിക്കാനിടയില്ലാത്ത ഒരു പുസ്തകത്തെക്കുറിച്ച്
ആർട്ടിഫിഷ്യൽ ഇൻ്റലിജെൻസ് സൃഷ്ടിക്കാൻ പോകുന്ന മുതലാളിത്ത പ്രതിസന്ധി സംബന്ധിച്ച സി പി എം ജനറൽ സെക്രട്ടറി സ.എം.വി.ഗോവിന്ദൻ മാഷുടെ പ്രസംഗം കഴിഞ്ഞ ദിവസമാണ് കേൾക്കാനിടയായത്.
എൺപതുകളിൽ കമ്പ്യൂട്ടർ സാങ്കേതിക വിദ്യയെ എതിർത്തതിൻ്റെ പാപപരിഹാരമായിട്ടാണോ എന്നറിയില്ല മാറിയ സാഹചര്യത്തിൽ സ്ഥിതിസമത്വത്തിനുള്ള ഉപാധിയായിട്ടാണ് അദ്ദേഹം AI സാങ്കേതിക വിദ്യയെ കാണുന്നതെന്ന് തോന്നുന്നു.
ഗോവിന്ദൻ മാഷുടെ Al പ്രസംഗം കേട്ടപ്പോൾ ആദ്യം മനസ്സിലേക്കെത്തിയത് പ്രശസ്ത പത്രപ്രവർത്തകനും ന്യൂയോർക് ടൈംസ് ലേഖകനുമായ ആനന്ദ് ഗിരിധർദാസ് എഴുതിയ 'Winners Take All: The Elite Charade of Changing the World" എന്ന പുസ്തകമാണ്.
2018ൽ എഴുതിയ ഈ പുസ്തകം പ്രധാനമായും വിശദീകരിക്കുന്നത് ലോകത്തിലെ എട്ടോളം സ്വകാര്യ കമ്പനികൾ എങ്ങിനെയാണ് ആഗോള സമ്പത്തിൻ്റെ സിംഹഭാഗവും കയ്യടക്കിക്കൊണ്ടിരിക്കുന്നത് എന്നതാണ്. ആനന്ദ് ഉദാഹരിക്കുന്ന എട്ടോളം കമ്പനികളിൽ ഭൂരിഭാഗവും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അടക്കമുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്ന വൻകിട ടെക് കമ്പനികളാണ് എന്നത് കൂടി ഇവിടെ ചേർത്ത് വായിക്കേണ്ടതുണ്ട്.
ഞെട്ടിപ്പിക്കുന്ന ചില സ്ഥിതിവിവരക്കണക്കുകൾ ആനന്ദ് തൻ്റെ പുസ്തകത്തിൽ നൽകുന്നുണ്ട്. നാളിതുവരെ ദർശിക്കാത്ത രീതിയിലുള്ള സമ്പത്തിൻ്റെ അമിത കേന്ദ്രീകരണത്തിലേക്ക് നയിക്കുന്ന ഘടകങ്ങളെന്തെന്ന് വിശദീകരിക്കുകയും ചെയ്യുന്നു അദ്ദേഹം.
പുസ്തകത്തിൻ്റെ വിശദ റിവ്യൂ പിന്നീട് എഴുതാമെന്ന് കരുതുന്നു.
വൻകിട ടെക് കോർപ്പറേറ്റുകളും അവർ സൃഷ്ടിക്കുന്ന കാരുണ്യ മുതലാളിത്ത ലോകക്രമത്തിനും എതിരായ രാഷ്ട്രീയ സമരത്തെക്കുറിച്ചുള്ള ആലോചനകൾക്ക് പകരം 'നിർമ്മിത ബുദ്ധി'യിലൂടെ കൈവരിക്കാൻ പോകുന്ന സ്ഥിതിസമത്വത്തെക്കുറിച്ച് സ്വപ്നം കാണുന്ന ഗോവിന്ദൻ മാഷോട് എന്താ പറയ്യാ?!
K Sahadevan

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.