രണ്ട് കോടി കടന്ന് ഇൻസ്റ്റഗ്രാമിൽ ജിതേഷ്ജിയുടെ വേഗവര
text_fieldsഎസ്. ജിതേഷ്ജി
പന്തളം: ഇൻസ്റ്റഗ്രാമിൽ അതിവേഗ പെർഫോമിങ് ചിത്രകാരൻ ജിതേഷ്ജിയുടെ വേഗവര വിഡിയോ റീൽ 20 മില്യൻ വ്യൂസും കടന്ന് നേട്ടം കുറിച്ചു. മലയാളിയുടെ കലാപ്രകടന വിഡിയോ റീലിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രേക്ഷകസംഖ്യയിൽപെടുമിത്.
ഇരുകൈയും ഒരേ സമയം ഉപയോഗിച്ച് ആറോ എഴോ സെക്കൻഡുകൾകൊണ്ട് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ രേഖാചിത്രം ഒരു സ്റ്റേജ് ഷോയിൽ വരക്കുന്നതാണ് പോസ്റ്റ് ചെയ്തത്.ഇരുകൈയും ഒരേപോലെ ഉപയോഗിച്ച് ഒരേ വേഗത്തിൽ ചിത്രം വരച്ചാൽ ‘ബ്രയിൻ പവർ’ വർധിപ്പിക്കാമെന്ന ‘ഫീൽ ദ പവർ ഓഫ് ബ്രയിൻ’ എന്ന സന്ദേശവും ഈ വിഡിയോയിലുണ്ട്.
ജിതേഷ്ജിയുടെ വര ഇൻഫോടൈൻമെന്റ് മെഗാ സ്റ്റേജ് ഷോ കാണാനെത്തിയ ഫൈസൽ എന്ന സുഹൃത്ത് മൊബൈൽ കാമറയിൽ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്യുകയായിരുന്നു. പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു. മണിക്കൂറുകൾകൊണ്ട് വ്യൂസിന്റെ എണ്ണം മില്യൻസിലേക്ക് കുതിച്ചുയർന്നു.
ഇപ്പോഴിതാ 20 മില്യൻ വ്യൂസ് അഥവാ രണ്ടുകോടി പ്രേക്ഷകർ എന്ന ചരിത്രനേട്ടം സമ്മാനിച്ചു. സോഷ്യൽ മീഡിയ ടോപ് സെലിബ്രിറ്റി സ്റ്റാർഡവുമായി വീണ്ടും മുന്നോട്ട് കുതിക്കുന്നു പ്രശസ്തി. ഇൻസ്റ്റഗ്രാമിൽ ഇന്ത്യയിലെ തന്നെ ടോപ് 10 സെലിബ്രിറ്റി റേറ്റിങ്ങിൽ ഉൾപ്പെട്ടിരിക്കുകയാണ് വിഡിയോ റീൽ.
ചിത്രകലയുടെ അരങ്ങിലെ രംഗാവിഷ്കാരമെന്ന നിലയിൽ ശ്രദ്ധേയമായ വരയരങ്ങ് തനത് കലാരൂപത്തിന്റെ സ്രഷ്ടാവ് എന്ന നിലയിൽ ശ്രദ്ധ നേടിയ മലയാളിയാണ് ജിതേഷ്ജി. 2008ൽ ഇരുകൈയും ഒരേ സമയം ഉപയോഗിച്ച് അഞ്ചു മിനിറ്റിനുള്ളിൽ 50 സെലിബ്രിറ്റികളുടെ ചിത്രം വരച്ച് വരവേഗവിസ്മയം സൃഷ്ടിച്ചിരുന്നു. ഉണ്ണിമായയാണ് ഭാര്യ. മക്കൾ: ശിവാനി, നീരജൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

