Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightഎല്ലാ ദിവസവും മോദിയുടെ...

എല്ലാ ദിവസവും മോദിയുടെ ജന്മദിനമായിരുന്നെങ്കിൽ....! പിറന്നാൾ ദിനത്തിലെ വാക്​സിനേഷൻ ഡ്രൈവിനെ ട്രോളി​ നെറ്റിസൺസ്​

text_fields
bookmark_border
Vaccination
cancel
camera_alt

മോദിയുടെ ചിത്രം പതിച്ച മുഖംമൂടി ധരിച്ച്​ വാക്​സിനെടുക്കാൻ എത്തിയയാൾ

ന്യൂഡൽഹി: സെപ്​റ്റംബർ 17ന്​ മാത്രമല്ല, എല്ലാ ദിവസവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായിരുന്നെങ്കിൽ രാജ്യത്ത്​ നിരവധി പേരുടെ ജീവൻ രക്ഷിക്കാ​മായിരുന്നുവെന്ന്​ നെറ്റിസൺസ്​. മോദിയുടെ ജന്മദിനത്തിൽ രണ്ടു​േ​കാടിയിലധികം പേർക്ക് കോവിഡ്​​ വാക്​സിൻ നൽകിയതോടെയാണ്​​ ​സമൂഹമാധ്യമങ്ങളിൽ ഈ രീതിയിൽ പ്രതികരണങ്ങളുയരുന്നത്​.

നിര രാജ്യങ്ങളുമായി താരതമ്യപ്പെടുത്തു​േമ്പാൾ ഇന്ത്യയിലെ കുറഞ്ഞ വാക്​സിനേഷൻ നിരക്ക്​ ഉയർത്തികാട്ടിയാണ്​ ട്വീറ്റുകൾ. സെപ്​റ്റംബർ 17ന്​ 2.25 കോടി വാക്​സിൻ ഡോസുകളാണ്​ രാജ്യത്ത്​ വിതരണം ചെയ്​തത്​.

പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച്​ പ്രത്യേക വാക്​സിനേഷൻ ക്യാമ്പുകൾ രാജ്യത്ത്​ സംഘടിപ്പിച്ചിരുന്നു. ഉച്ചയോടെ ഒരു കോടി പേർക്ക്​ വാക്​സിൻ ഡോസുകൾ നൽകി. വൈകിട്ട്​ അഞ്ചുമണിയോടെ രണ്ടുകോടി പേർക്കും. ഓരോ സെക്കൻഡിലും 466 പേർക്ക്​ വീതമാണ്​ രാജ്യത്ത്​ കഴിഞ്ഞദിവസം വാക്​സിൻ നൽകിയത്​. മണിക്കൂറിൽ 17ലക്ഷം വാക്​സിൻ ഡോസുകളും വിതരണം ചെയ്​തു.

പ്രതിദിനം ഏറ്റവും കൂടുതൽപേർക്ക്​ വാക്​സിൻ നൽകിയ ദിവസമായിരുന്നു സെപ്​റ്റംബർ 17. എന്നാൽ, രാജ്യത്ത്​ എല്ലാവർക്കും കോവിഡ്​ വാക്​സിൻ നൽകാൻ എന്നും മോദിയുടെ ജന്മദിനമാക​േട്ടയെന്നാണ്​ നെറ്റിസൺസിന്‍റെ ആശംസ. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യു​േമ്പാൾ ഇന്ത്യയിലെ വാക്​സിനേഷൻ നിരക്ക്​ വളരെ പിന്നി​ലാണ്​. ഇത്​ ചൂണ്ടിക്കാട്ടിയാണ്​ നെറ്റിസൺസിന്‍റെ വിമർശനം. വാക്​സിൻ വിതരണത്തിലെ അപാകതയും മന്ദഗതിയും ചൂണ്ടിക്കാട്ടിയും വിമർശനങ്ങൾ ഉന്നയിച്ചു.


ന്യൂയോർക്ക്​ ടൈംസ്​ ഡേറ്റ പ്രകാരം ലോകത്ത്​ 32 ശതമാനം പേർക്ക്​ വാക്​സിൻ നൽകിയപ്പോൾ ഇന്ത്യയിൽ അത്​ 15 ശതമാനം മാത്രമാണെന്ന്​ കോൺഗ്രസ്​ നേതാവ്​ ശ്രീവത്​​സ ട്വീറ്റ്​ ചെയ്​തു. ചൈനയിൽ 72 ശതമാനം, ജർമനി -63, യു.എസ്​ 55, ശ്രീലങ്ക -50, തുർക്കി -51, ബ്രസീൽ -37, മെക്​സികോ -32, റഷ്യ -29, ഇന്ത്യ 15 ശതമാനം എന്നിങ്ങ​നെയാണ്​ വാക്​സി​േനഷൻ നിരക്ക്​. എന്നും മോദിയുടെ ജന്മദിനം ആഘോഷിക്കുകയാണെങ്കിൽ നിരവധി ഇന്ത്യക്കാരുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമെന്നു​ം ശ്രീവത്​സ ട്വീറ്റ്​ ചെയ്​തു.

എന്തുകൊണ്ടാണ്​ മോദിയുടെ ജന്മദിനത്തിൽ മാത്രം രണ്ടുകോടി പേർക്ക്​ വാക്​സിൻ നൽകിയതെന്നും മറ്റു ദിവസങ്ങളിൽ മടിയന്മാരായിരിക്കുന്നതെന്നുമാണ്​ സമൂഹമാധ്യമങ്ങളിൽ ഉയർന്ന മറ്റൊരു ചോദ്യം. ഈ വർഷം അവസാനത്തോടെ വാക്​സിനേഷൻ യജ്ഞം പൂർത്തീകരിക്കണമെങ്കിൽ എന്നും മോദിയുടെ ജന്മദിനം ആഘോഷിക്കണമെന്നും അഭിപ്രായപ്പെട്ടവർ ചെറുതല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccination
News Summary - If every day was Modis birthday Netizens Trolls Vaccination Drive on September 17
Next Story