‘താമരശ്ശേരി അതിരൂപതയിലെ ഒരച്ഛന്റെ നേതൃത്വത്തിലായിരുന്നു അക്രമം, 42 കേസ് രജിസ്റ്റർ ചെയ്തു; പിന്നീട് എന്തുണ്ടായി?’ -ഹിന്ദു ഐക്യവേദി നേതാവ് ആർ.വി. ബാബു
text_fieldsകോഴിക്കോട്: മതംമാറ്റവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ രൂക്ഷ പ്രതികരണവുമായി ഹിന്ദു ഐക്യവേദി നേതാവ് ആർ.വി. ബാബു. ഇതാദ്യമായല്ല നിയമ സംവിധാനങ്ങളെ മുൾമുനയിൽ നിർത്തി സംഘടിത മതശക്തികൾ കാര്യസാധ്യം നടത്തുന്നതെന്ന് ബാബു ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെതിരായ സഭയുടെ നേതൃത്വത്തിൽ നടത്തിയ സമരം, ഡിവൈൻ ധ്യാനകേന്ദ്രത്തിനെതിരെ 2006-2007 കാലത്ത് 974 പേർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടതായ ആരോപണം, വിഴിഞ്ഞം തുറമുഖ സമരം തുടങ്ങിയവയിൽ എടുത്ത കേസുകൾ ചൂണ്ടിക്കാട്ടിയാണ് ആരോപണം.
‘താമരശ്ശേരി അതിരൂപതയിലെ ഒരച്ഛന്റെ നേതൃത്വത്തിലായിരുന്നു അക്രമം നടത്തിയത്. കോഴിക്കോട് താമരശ്ശേരിയിൽ വനം വകുപ്പിന്റെ ഓഫീസിന് തീയിട്ടു. പ്രധാനപ്പെട്ട ഫയലുകൾ ഉൾപ്പെടെ കത്തിനശിച്ചു. വനം വകുപ്പിന്റെ ജീപ്പുകൾക്ക് തീയിട്ടു. നിരവധി ഉദ്യോഗസ്ഥരെ ആക്രമിച്ചു. രണ്ട് കോടി രൂപയുടെ നഷ്ടമുണ്ടായി. 42 കേസുകൾ രജിസ്റ്റർ ചെയ്തു. പിന്നീട് എന്തുണ്ടായി? ആ കേസുകൾ ഒട്ടാകെ പിൻവലിക്കപ്പെട്ടു. ഡിവൈൻധ്യാനകേന്ദ്ര ത്തിനെതിരെ 2006-2007 കാലത്ത് 974 പേർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടതായ ആരോപണമുയർന്നു. കൊഴിക്കോട് സ്വദേശി ഒരു മിനി വർഗീസ് താൻ ഡിവൈനിൽ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് പരാതിപ്പെട്ടു. അതുൾപ്പെടെ അന്വേഷിക്കാൻ ഐ ജി വിൻസൻപോളിനെ ചുമതലപ്പെടുത്തി ഹൈക്കോടതി ഉത്തരവിട്ടു. ഒട്ടനവധി ദുരൂഹതകളുടെ കേന്ദ്രമാണ് ഡിവൈൻ എന്ന് അന്വേഷണത്തിൽ കണ്ടെത്തി. അന്വേഷണത്തിനെതിരെ ഡിവൈൻ സുപ്രീം കോടതിയിൽ ഹർജി പോയി. ഹൈക്കോടതി സിംഗിൾ ബെഞ്ചിന് ഒരു പൊതുതാൽപര്യ ഹർജിയിൽ അന്വേഷണം നടത്താൻ അധികാരമില്ലെന്ന സാങ്കേതിക ന്യായം പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കാൻ ഉത്തരവിട്ടു. സംസ്ഥാന സർക്കാരും ഡിവൈനിന് അനുകൂലമായി നിലപാടെടുത്തു. ഇരകൾക്ക് നീതി ലഭിക്കണം എന്ന ന്യായം സുപ്രീം കോടതി നോക്കിയതേ ഇല്ല’ -ബാബു പറയുന്നു.
ഈ കുറിപ്പ് ഹിന്ദു ഐക്യവേദിയും അതിന്റെ രക്ഷാധികാരിയായ കെ.പി ശശികലയും ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
കുറിപ്പിന്റെ പൂർണരൂപം വായിക്കാം:
സംഘടിത ശക്തികൾ നിയമവ്യവസ്ഥയെ കീഴടക്കുമ്പോൾ .......
ഇതാദ്യമായല്ല നിയമ സംവിധാനങ്ങളെ മുൾമുനയിൽ നിർത്തി സംഘടിത മതശക്തികൾ കാര്യസാധ്യം നടത്തുന്നത്.
2013 - 14 കാലത്ത് #ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെതിരായ സഭയുടെ നേതൃത്വത്തിൽ നടത്തിയ സമരം അക്രമാസക്തമായി.
കോഴിക്കോട് #താമരശ്ശേരിയിൽ വനം വകുപ്പിൻ്റെ ഓഫീസിന് തീയിട്ടു. പ്രധാനപ്പെട്ട ഫയലുകൾ ഉൾപ്പെടെ കത്തിനശിച്ചു.
വനം വകുപ്പിൻ്റെ ജീപ്പുകൾക്ക് തീയിട്ടു. നിരവധി ഉദ്യോഗസ്ഥരെ ആക്രമിച്ചു. താമരശ്ശേരി അതിരൂപതയിലെ ഒരച്ചൻ്റെ നേതൃത്വത്തിലായിരുന്നു അക്രമം നടത്തിയത്.
രണ്ട് കോടി രൂപയുടെ നഷ്ടമുണ്ടായി . 42 കേസുകൾ രജിസ്റ്റർ ചെയ്തു. പിന്നീട് എന്തുണ്ടായി ?ആ കേസുകൾ ഒട്ടാകെ പിൻവലിക്കപ്പെട്ടു.
#ഡിവൈൻധ്യാനകേന്ദ്ര ത്തിനെതിരെ 2006-2007 കാലത്ത് 974 പേർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടതായ ആരോപണമുയർന്നു.
കൊഴിക്കോട് സ്വദേശി ഒരു മിനി വർഗീസ് താൻ ഡിവൈനിൽ
ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് പരാതിപ്പെട്ടു.
അതുൾപ്പെടെ അന്വേഷിക്കാൻ
ഐ ജി #വിൻസൻപോളിനെ ചുമതലപ്പെടുത്തി ഹൈക്കോടതി ഉത്തരവിട്ടു
. ഒട്ടനവധി ദുരൂഹതകളുടെ കേന്ദ്രമാണ് ഡിവൈൻ എന്ന് അന്വേഷണത്തിൽ കണ്ടെത്തി. അന്വേഷണത്തിനെതിരെ ഡിവൈൻ സുപ്രീം കോടതിയിൽ ഹർജി പോയി. ഹൈക്കോടതി സിംഗിൾ ബെഞ്ചിന് ഒരു പൊതുതാൽപര്യ ഹർജിയിൽ അന്വേഷണം നടത്താൻ അധികാരമില്ലെന്ന സാങ്കേതിക ന്യായം പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കാൻ ഉത്തരവിട്ടു .
സംസ്ഥാന സർക്കാരും ഡിവൈനിന് അനുകൂലമായി നിലപാടെടുത്തു. ഇരകൾക്ക് നീതി ലഭിക്കണം എന്ന ന്യായം സുപ്രീം കോടതി നോക്കിയതേ ഇല്ല .
#വിഴിഞ്ഞം തുറമുഖ സമരം ഈയടുത്ത് നടന്നതാണ്.
വിഴിഞ്ഞം പോലീസ് സ്റ്റേഷൻ കത്തിച്ചു. പോലീസ് ജീപ്പുകൾ കത്തിച്ച് ചാമ്പലാക്കി. നിരവധി പോലീസുകാരെ ആക്രമിച്ചു.
പള്ളി വികാരിമാരുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയത്
. 2022 ൽ ആ കേസുകളും പിൻവലിച്ചു......
എന്നാൽ ശബരിമല വിശ്വാസ സംരക്ഷണത്തിനു വേണ്ടി നടത്തിയ സമരത്തിൽ പങ്കെടുത്തവരുടെ കേസുകൾ ഇന്നും നിലനിൽക്കുന്നു.
ആർ വി ബാബു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

