Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മോദിക്കെതിരെ ട്വീറ്റിട്ടിതിന്​ ജോലിയിൽ നിന്ന്​ പിരിച്ചുവിട്ടെന്ന്​ ആജ്​ തകിലെ മാധ്യമപ്രവർത്തകൻ
cancel
Homechevron_rightSocial Mediachevron_right'മോദിക്കെതിരെ...

'മോദിക്കെതിരെ ട്വീറ്റിട്ടിതിന്​ ജോലിയിൽ നിന്ന്​ പിരിച്ചുവിട്ടെന്ന്'​ ആജ്​ തകിലെ മാധ്യമപ്രവർത്തകൻ

text_fields
bookmark_border

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ്​ ചെയ്​തതിന്​ മാധ്യമപ്രവർത്തകനെ​ ജോലിയിൽ നിന്ന്​ പിരിച്ചുവിട്ടതായി പരാതി. ഇന്ത്യാടുഡേ ഗ്രൂപ്പിന്​ കീഴിലുള്ള 'ആജ്​ തകി'​െൻറ ഒാൺലൈൻ എഡിഷനിൽ ജോലി ചെയ്​തിരുന്ന ശ്യാം മീര സിങ്ങിനാണ്​ ജോലി നഷ്​ടമായത്​. പ്രധാനമന്ത്രിയെ വിമർശിച്ചുകൊണ്ടുള്ള രണ്ട്​ ട്വീറ്റുകളെ തുടർന്നാണ്​ നടപടിയെന്നും ശ്യാം 'ദ വയറി'നോട് പ്രതികരിച്ചു. അതേസമയം, ഗ്രൂപ്പി​െൻറ സോഷ്യൽ മീഡിയ നയങ്ങൾ പലതവണ ലംഘിച്ചതിനാണ്​ പിരിച്ചുവിട്ടതെന്ന്​ ചാനൽ അധികൃതർ വ്യക്​തമാക്കി.

2020 ഡിസംബർ മുതൽ ആജ്​ തകി​െൻറ ഒാൺലൈൻ എഡിഷനിൽ ജോലി ചെയ്​തുവരികയായിരുന്നു ശ്യാം. പ്രധാനമന്ത്രിയെ കുറിച്ചുള്ള ട്വീറ്റുകൾ കാരണം ത​െൻറ ജോലി പോയതായി അറിയിച്ചുകൊണ്ട്​ ഇന്ന്​ അദ്ദേഹം സമൂഹ മാധ്യമങ്ങളിലെത്തുകയും ചെയ്​തു. പണിപോയതിന്​ കാരണക്കാരായ രണ്ട്​ ട്വീറ്റുകളുടെ സ്​ക്രീൻഷോട്ടുകളും അദ്ദേഹം പങ്കുവെച്ചു. 'ആരാണ്​ പ്രധാനമന്ത്രിയെ ബഹുമാനിക്കാൻ പറയുന്നത്​... അവരാദ്യം പ്രധാനമന്ത്രിയെന്ന പോസ്റ്റിനെ ബഹുമാനിക്കാൻ മോദിയോടാണ്​ ആവശ്യപ്പെടേണ്ടത്​...' -ഇങ്ങനെയായിരുന്നു ആദ്യത്തെ ട്വീറ്റ്​.

"ഞാൻ ട്വിറ്ററിൽ എന്തെങ്കിലും എഴുതുമ്പോൾ ആളുകൾ എന്നെ പുറത്താക്കാൻ ആവശ്യപ്പെട്ടുകൊണ്ട്​ എ​െൻറ സ്ഥാപനത്തെ ടാഗുചെയ്യാൻ തുടങ്ങുകയാണ്​. അതുകൊണ്ട്​ തന്നെ എ​െൻറ അടുത്ത ട്വീറ്റ് കൂടുതൽ ശക്തമാണെന്ന് ഞാൻ ഉറപ്പാക്കുന്നു… മോദി ലജ്ജയില്ലാത്ത പ്രധാനമന്ത്രിയാണെന്ന് എഴുതുന്നതിൽ നിന്ന് ഞാൻ ഒരിക്കലും പിന്മാറില്ല. " "എനിക്ക് വീണ്ടും വീണ്ടും ആവർത്തിക്കാൻ ആഗ്രഹമുണ്ട്' അതെ! മോദി ലജ്ജയില്ലാത്ത പ്രധാനമന്ത്രിയാണ് '. -ശ്യാമി​െൻറ​ ത്രെഡിലെ മറ്റൊരു ട്വീറ്റ്​ ഇങ്ങനെയായിരുന്നു.

ഇന്ത്യാടുഡേ ഗ്രൂപ്പ്​ അയച്ച ടെർമിനേഷൻ ഇമെയിലി​െൻറ സ്ക്രീൻഷോട്ടുകളായിരുന്നു അദ്ദേഹം അടുത്തതായി ട്വീറ്റ് ചെയ്തത്​. ഒരുപാട്​ മുന്നറിയിപ്പുകൾ നൽകിയിട്ടും സോഷ്യൽ മീഡിയ ലംഘനങ്ങൾ നടത്തിയെന്നായിരുന്നു അതിലുണ്ടായിരുന്നത്​.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇന്ത്യ ടുഡേ ഗ്രൂപ്പ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യക്തിപരമായ രാഷ്ട്രീയ കാഴ്ചപ്പാടുകൾ പോസ്റ്റ്​ ചെയ്യുന്നതിൽ നിന്ന് തങ്ങളുടെ ജീവനക്കാരെ വിലക്കിയിരുന്നു. ഇന്ത്യാ ടുഡേ ഗ്രൂപ്പുമായുള്ള കരാറിലുള്ളവർക്ക് അവരുടെ സ്വകാര്യ സോഷ്യൽ മീഡിയ ഹാൻഡിലുകൾ ഉപയോഗിച്ച് അച്ചടി - ഡിജിറ്റൽ മാധ്യമങ്ങളിൽ അല്ലെങ്കിൽ ദൃശ്യമാധ്യമങ്ങളിൽ വരുന്ന ഗ്രൂപ്പി​െൻറ ഉള്ളടക്കം പോസ്റ്റുചെയ്യാനോ പ്രോത്സാഹിപ്പിക്കാനോ മാത്രമേ അനുവാദമുള്ളൂ എന്നും നിർദേശം നൽകിയിരുന്നു.

അതേസമയം അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന വിഷയമാണിതെന്ന്​ 'ദ വയറുമായി സംസാരിക്കവേ ശ്യാം മീര സിംഗ് പറഞ്ഞു. പെരുമാറ്റച്ചട്ടങ്ങളുടെ പേരിൽ ഇന്ത്യ ടുഡേയ്‌ക്കോ മറ്റേതെങ്കിലും സ്ഥാപനത്തിനോ സ്വതന്ത്രമായി സംസാരിക്കാനുള്ള പൗരൻമാരുടെ അവകാശം തട്ടിയെടുക്കാൻ കഴിയില്ല. ഇന്ത്യാ ടുഡേയും സ്ഥാപകൻ അരുൺ പൂരിയും മാധ്യമപ്രവർത്തനത്തിന്​ നൽകിയ സംഭാവനകളെ" ബഹുമാനിക്കുന്നുണ്ടെങ്കിലും ഈ വിഷയം അവഗണിക്കാനാവില്ലെന്നും അദ്ദേഹം വ്യക്​തമാക്കി. മാധ്യമ സ്ഥാപനങ്ങളിലെ ഇത്തരം പെരുമാറ്റച്ചട്ടങ്ങൾ അവരുടെ സ്വന്തം തീരുമാനങ്ങളല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമാണ് അവ ചുമത്തുന്നതെന്നു''അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiJournalistTwitterAaj Tak
News Summary - Fired for Tweets against of PM Modi Claims Aaj Tak Journalist
Next Story