പൊലീസിൽ നിന്ന് പുറത്താക്കിയ ഉമേഷ് വള്ളിക്കുന്ന് പുതിയ ജോലിയിൽ
text_fieldsഉമേഷ് വള്ളിക്കുന്ന്
കോഴിക്കോട്: പൊലീസിലെ കൊള്ളരുതായ്മകൾ സമൂഹമാധ്യമത്തിൽ ചോദ്യം ചെയ്തതിന്റെ പേരിൽ സർവിസിൽനിന്ന് പുറത്താക്കപ്പെട്ട സിവിൽ പൊലീസ് ഓഫിസർ ഉമേഷ് വള്ളിക്കുന്ന് പുതിയ സംരംഭത്തിന് തുടക്കമിട്ടു. ഇവന്റ് മാനേജ്മെന്റ് സംരംഭത്തിനാണ് തുടക്കം കുറിച്ചത്. ഈ രംഗത്ത് വർഷങ്ങളുടെ പരിചയമുള്ള മൂന്ന് കമ്പനികളുടെ പിന്തുണയോടെയാണ് ചെറിയ തുടക്കമെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
‘2010 ൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രൊജക്ടിന്റെ സംസ്ഥാന തല ഉദ്ഘാടനപരിപാടിയുടെ സംഘാടനത്തിൽ പങ്കാളിയായത് മുതൽ ഇഷ്ടമുള്ള മേഖലയാണിത്. അന്നത്തെ കമ്മീഷണറും ഇപ്പോഴത്തെ എ.ഡി.ജി.പിയുമായ പി. വിജയൻ ഐ.പി.എസിന് നന്ദി. ജോലി നഷ്ടപ്പെടും എന്ന് തോന്നിത്തുടങ്ങിയ കാലം മുതൽ മനസ്സിൽ ഇവൻറ് കോർഡിനേറ്റർ എന്ന സ്വപ്നം ഉണ്ടായിരുന്നു. ഈ ഇഷ്ടം അറിയുന്ന സുഹൃത്തുക്കൾ നടത്തുന്ന ഇവന്റുകളോടൊപ്പം എന്നെയും കൂട്ടിയത് കൂടുതൽ മനസ്സിലാക്കാൻ സഹായിച്ചിട്ടുണ്ട്. മനുഷ്യരുമായി നിരന്തരം ഇടപെട്ടുകൊണ്ടേയിരിക്കാം എന്നതാണ് ഈ തൊഴിലിന്റെ ഏറ്റവും വലിയ സന്തോഷം’ -ഉമേഷ് ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
പുതിയവർഷം. പുതിയ തൊഴിൽ. 🤝
എല്ലാ പ്രിയപ്പെട്ടവർക്കും പുതുവത്സരാശംസകൾ.
നമ്മൾ ഒരു ഇവന്റ് മാനേജ്മെന്റ് സംരംഭം തുടങ്ങുകയാണ്. ആ രംഗത്ത് വർഷങ്ങളുടെ പരിചയമുള്ള മൂന്ന് കമ്പനികളുടെ പിന്തുണയോടെയാണ് നമ്മുടെ ചെറിയ തുടക്കം.
2010 ൽ ജോയുടെ അലൻ മീഡിയയുടെ കൂടെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്ടിന്റെ സംസ്ഥാന തല ഉദ്ഘാടനപരിപാടിയുടെ സംഘാടനത്തിൽ പങ്കാളിയായത് മുതൽ ഇഷ്ടമുള്ള മേഖലയാണ് അത്. (അന്നത്തെ കമ്മീഷണർ, ഇപ്പോഴത്തെ ADGP ശ്രീ. പി.വിജയൻ ഐ.പി.എസിന് നന്ദി.) ജോലി നഷ്ടപ്പെടും എന്ന് തോന്നിത്തുടങ്ങിയ കാലം മുതൽ മനസ്സിൽ ഇവൻ്റ് കോർഡിനേറ്റർ എന്ന സ്വപ്നം ഉണ്ടായിരുന്നു. ഈ ഇഷ്ടം അറിയുന്ന സുഹൃത്തുക്കൾ നടത്തുന്ന ഇവന്റുകളോടൊപ്പം എന്നെയും കൂട്ടിയത് കൂടുതൽ മനസ്സിലാക്കാൻ സഹായിച്ചിട്ടുണ്ട്. മനുഷ്യരുമായി നിരന്തരം ഇടപെട്ടുകൊണ്ടേയിരിക്കാം എന്നതാണ് ഈ തൊഴിലിന്റെ ഏറ്റവും വലിയ സന്തോഷം. എല്ലാവരുടെയും പിന്തുണയോടെ മാത്രം നമുക്ക് നിലനിൽക്കാനും വളരാനും സാധിക്കുന്ന മേഖല എന്നതും പ്രധാനമാണ്.
ജനുവരിയിൽ രണ്ട് ചെറിയ പ്രോഗ്രാമുകൾ ഏറ്റെടുത്തിട്ടുണ്ട്. അതിൻ്റെ വിജയം നമ്മളെ മുന്നോട്ട് നയിക്കും എന്നാണ് വിശ്വാസം. പേരും മറ്റു വിശദവിവരങ്ങളും വരും ദിവസങ്ങളിൽ അറിയിക്കാം.
പ്രിയപ്പെട്ടവരേ,
എല്ലാവരും ഒപ്പമുണ്ടെന്നറിയാം.
എല്ലാവരുടെയും പിന്തുണയോടെ നമുക്കൊരുമിച്ച് തുടങ്ങാം.
പുതിയ വർഷം കളറാക്കാം.
ഹൃദയപൂർവ്വം,
ഉമേഷ് വള്ളിക്കുന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

