ഇഡ്ഡലി ചായയിൽ മുക്കി കഴിക്കാമോ?; സമൂഹ മാധ്യമങ്ങളിൽ വൈറലായി ഒരു പോസ്റ്റും ശശിതരൂരിന്റെ പഴയ കമന്റും
text_fieldsസാധാരണ ഇഡ്ഡലിക്കൊപ്പം കൂട്ടുകറിയായി സാമ്പാറോ ചട്നിയോ ഒക്കെയാണ് വിളമ്പുക. എന്നാൽ ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച കോമ്പിനേഷൻ എന്ന അടികുറിപ്പോടെ ചായ കൂട്ടി ഇഡ്ഡലി കഴിക്കുന്ന ഒരു ചിത്രം ഒരാൾ എക്സിൽ പോസ്റ്റ് ചെയ്തത് ചൂടുപിടിച്ച ചർച്ചകൾക്ക് തുടക്കം കുറിച്ചു, ഒപ്പം ശശി തരൂർ മുമ്പ് പങ്കുവെച്ച കമന്റും.
ഇഡ്ഡലി ചായ കോമ്പിനേഷൻ വാദ പ്രതിവാദങ്ങൾ കത്തി കയറിയപ്പോൾ കോൺഗ്രസ് എം.പി ശശി തരൂരിന്റെ ഇഡ്ഡലിയെ കുറിച്ചുള്ള അഭിപ്രായങ്ങളും ആളുകൾ കുത്തിപ്പൊക്കി. 'ആവിയിൽ പുഴുങ്ങിയ ഖേദം' എന്ന് ഇഡ്ഡലിയെ കുറിച്ച് എക്സിലെ ഉപയോക്താവിന്റെ പോസ്റ്റിന് മേഘം പോലെയോ ഒരു സ്വപ്നം പോലെയോ ആണ് ഇഡ്ഡലിയെന്നും സച്ചിൻ ടെൻഡുൽക്കറുടെ സെഞ്ച്വറി പോലെയോ ബീഥോവന്റെ സിംഫണി പോലെയോ ആണ് അത് നിർമിക്കുന്നതെന്നുമാണ് തരൂർ മറുപടി നൽകിയത്. തരൂരിന്റെ ഇഡ്ഡലിയോടുള്ള പകരം വെക്കാനാനാവാത്ത ഇഷ്ടമാണ് ഈ വാദങ്ങളിലൂടെ പുറത്ത് വന്നത്. അന്ന് പഞ്ചസാരയിൽ മുക്കിയ ഇഡ്ഡലി പോലെയാണ് രസഗുളയെന്ന തരത്തിലും അഭിപ്രായങ്ങൾ ഉയർന്നു വന്നിരുന്നു. ഇത്തരം ഡെസർട്ടുകളെ കുറിച്ചുള്ള തർക്കങ്ങളിൽ ഇഡ്ഡലിയെ ഉൾപ്പെടുത്തരുതെന്ന് തരൂർ പറയുകയും ചെയ്തു.
കഴിഞ്ഞ ദിവസത്തെ പോസ്റ്റിൽ ഇഡ്ഡലിയെ ചായയിൽ മുക്കി കഴിക്കുന്നത് ഒരു ക്രിമിനൽ കുറ്റമാണെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. എന്നാൽ ചിലർ കോമ്പിനേഷനിൽ കൗതുകം കൊള്ളുകയും പരീക്ഷിച്ചു നോക്കണമെന്ന് കുറിക്കുകയും ചെയ്തു. ചായ കുടിച്ച ശേഷം ഇഡ്ഡലി കഴിക്കാം എന്നാൽ ചായയിൽ മുക്കി ഇഡ്ഡലി കഴിക്കുന്നതിനോട് താൽപ്പര്യമില്ലെന്നും ചിലർ കുറിച്ചു. എന്തായാലും തരൂരിനോ പോലെ ഇഡ്ഡലിയെ കുറ്റം പറയുന്നത് പോലും സഹിക്കാൻ കഴിയാത്ത ഭക്ഷമ പ്രേമികൾക്ക് ചായ ഇഡ്ഡല കോമ്പിനേഷൻ ഒട്ടും ദഹിച്ചിട്ടില്ലെന്നാണ് സമൂഹ മാധ്യമത്തിലെ ചർച്ചകൾ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

