മോദിയെ മറികടന്ന് ധ്രുവ് റാഠി; പ്രധാനമന്ത്രിയെ പിന്തള്ളിയത് യൂട്യൂബ് സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തിൽ
text_fieldsലോകമെമ്പാടുമായി നിരവധി ആരാധകരുള്ള ഇൻഫ്ലുവൻസറാണ് ധ്രുവ് റാഠി. നരേന്ദ്ര മോദി സർക്കാറിനെ വിമർശിക്കുന്ന ധ്രുവ് റാഠിയുടെ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയാവാറുണ്ട്. യൂട്യൂബിലൂടെ സമകാലിക രാഷ്ട്രീയം, സർക്കാർ നയങ്ങൾ, പരിസ്ഥിതി, ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം തന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാറുണ്ട്. ധ്രുവ് റാഠിയുടെ ഫാക്ട് ചെക്ക് വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മോദിയുടെ വിമർശകനായതിനാൽ തന്നെ നല്ലതും മോശവുമായ പ്രതികരണങ്ങൾ ധ്രുവ് റാഠിയുടെ വിഡിയോക്ക് ലഭിക്കുന്നത് സ്വാഭാവികമാണ്. ഇപ്പോഴിതാ, അദ്ദേഹം എക്സിൽ പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്. 'ഇൻഫ്ലുവൻസർ നരേന്ദ്ര മോദിയെ മറികടന്ന് ഇൻഫ്ലുവൻസർ ധ്രുവ് റാഠി. ശരിക്കും ചരിത്രപരം!' -എന്ന പോസ്റ്റാണ് ധ്രുവ് റാഠി എക്സിൽ പങ്കുവെച്ചത്. യൂട്യൂബ് സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തിലാണ് പ്രധാനമന്ത്രിയെ റാഠി പിന്തള്ളിയത്. നരേന്ദ്രമോദിയുടെ യൂട്യൂബ് ചാനലിന് 30 ദശലക്ഷം സബ്സ്ക്രൈബേഴ്സാണ് ഉള്ളത്. ധ്രുവ് റാഠിക്ക് 31.4 ദശലക്ഷം സബ്സ്ക്രൈബേഴ്സ് ഉണ്ട്.
2014 മുതലാണ് ധ്രുവ് റാഠി യൂട്യൂബിലൂടെ ഫാക്ട് ചെക്ക് വിഡിയോയുമായി രംഗത്തെത്തുന്നത്. ന്യൂയോർക് ആസ്ഥാനമായുള്ള ടൈം മാഗസിൻ തയാറാക്കിയ 2023ലെ വരുംതലമുറ നേതാക്കളുടെ പട്ടികയിലും ധ്രുവ് റാഠി ഇടംനേടിയിരുന്നു. സംഘപരിവാറിന്റെ പല അജൻഡകളെയും വസ്തുതകൾ നിരത്തി വിശകലനം ചെയ്യാറുള്ള ധ്രുവ് റാഠിക്ക് നേരെ പലതവണ സൈബർ ആക്രമണവുമുണ്ടായിട്ടുണ്ട്. ഇപ്പോൾ പങ്കുവെച്ച പോസ്റ്റിലും സംഘപരിവാർ അനുകൂലികൾ മോശം കമന്റുകൾ പങ്കുവെക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

