Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മകളേയും കൊണ്ട് ഇങ്ങനെ വിവാഹവേദിയിലേക്ക് വരരുത്! പിതാവിന് രൂക്ഷ വിമർശമനം- വിഡിയോ
text_fieldsbookmark_border
ന്യൂജെൻ വിവാഹാഘോഷങ്ങൾ സോഷ്യൽ മിഡിയയിൽ വലിയ ചർച്ചയാവാറുണ്ട്. വിവാഹത്തിൽ വ്യത്യസ്തത കൊണ്ടു വരാനായി അപകടത്തെ പോലും അവഗണിച്ച് പലതും ചെയ്യാറുണ്ട്.
ഇപ്പോഴിതാ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത് അത്തരത്തിലുള്ള ഒരു വിവാഹ വിഡിയോയാണ്. അച്ഛനോടൊപ്പം അന്തരീക്ഷത്തിലൂടെയാണ് മണവാട്ടിയുടെ യാത്ര.
എല്ലാ വിവാഹങ്ങളിലേയും പോലെ പിതാവിന്റെ കൈപിടിച്ചാണ് ഇവിടെയും വധു വേദിയിൽ എത്തുന്നത്. എന്നാൽ ഒരു വ്യത്യാസം മാത്രം. യന്ത്രത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന കൂടയിലാണ് അച്ഛന്റേയും മകളുടേയും വരവ്.
അച്ഛന്റേയും മകളുടേയും വിഡിയോ സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചതോടെ പോസിറ്റീവ് കമന്റുകളെക്കാളും വിമർശനങ്ങളാണ് ഉയരുന്നത്. ഇതിന്റെ അപകടത്തെ കുറിച്ചാണ് അധികം പേരും പറയുന്നത്. ഇത്തരം രീതി അനുകരിക്കരുതെന്നും വിവാഹങ്ങളിൽ ഇതൊരു ശീലമാക്കരുതെന്നും കാണികൾ പറയുന്നു.
Next Story

