Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightസ്റ്റിക്കറിൽ ശിവനെ...

സ്റ്റിക്കറിൽ ശിവനെ മോശമായി ചിത്രീകരിച്ചെന്ന്​; ഇൻസ്റ്റഗ്രാമിനെതിരെ ബി.ജെ.പി നേതാവിന്‍റെ പരാതി

text_fields
bookmark_border
സ്റ്റിക്കറിൽ ശിവനെ മോശമായി ചിത്രീകരിച്ചെന്ന്​; ഇൻസ്റ്റഗ്രാമിനെതിരെ ബി.ജെ.പി നേതാവിന്‍റെ പരാതി
cancel

ന്യൂഡൽഹി: ശിവനെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച്​ ബി.ജെ.പി നേതാവ്​ സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിനെതിരെ പരാതി നൽകി. ഇൻസ്റ്റഗ്രാം സി.ഇ.ഒക്കും മറ്റ്​ ഉദ്യോഗസ്​ഥർക്കുമെതിരെ പാർലമെന്‍റ്​ സ്​ട്രീറ്റ്​ പൊലീസ്​ സ്​റ്റേഷനിലാണ്​ ബി.ജെ.പി നേതാവായ മനീഷ്​ സിങ്​ പരാതി നൽകിയത്​.

ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന്​ കാണിച്ചാണ്​ കേസ്​. ശിവൻ ഒരു കൈയിൽ ഒരു ഗ്ലാസ് വീഞ്ഞും മറുകൈയ്യിൽ മൊബൈൽ ഫോണും വെച്ച്​ കണ്ണിറുക്കി കാണിക്കുന്ന സ്റ്റിക്കർ ഉപയോഗിച്ചതിനെതിരെയാണ്​ മനീഷിന്‍റെ പരാതി. ഇൻസ്റ്റഗ്രാം സ്​റ്റോററി വിഭാഗത്തിലാണ്​ സ്റ്റിക്കർ കാണപ്പെട്ടത്​.

ഉടനടി സ്റ്റിക്കറുകൾ നീക്കം ചെയ്​തില്ലെങ്കിൽ ഇൻസ്റ്റഗ്രാമിന്‍റെ ഓഫീസിന്​ മുമ്പിൽ പ്രതിഷേധ ധർണ നടത്തുമെന്ന്​ മനീഷ്​ സിങ്​ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു. ഇൻസ്റ്റഗ്രാം അധികൃതർ മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP leaderhurting religious sentimentsInstagramShiva
News Summary - BJP leader's Complaint against Instagram over stickers of Lord Shiva
Next Story