Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightആ കുഞ്ഞുങ്ങൾ വിരിഞ്ഞു;...

ആ കുഞ്ഞുങ്ങൾ വിരിഞ്ഞു; വിഡിയോ പങ്കുവെച്ച്​ ശൈഖ്​ ​ഹംദാൻ

text_fields
bookmark_border
ആ കുഞ്ഞുങ്ങൾ വിരിഞ്ഞു; വിഡിയോ പങ്കുവെച്ച്​ ശൈഖ്​ ​ഹംദാൻ
cancel

ദുബൈ: കഴിഞ്ഞയാഴ്​ച സോഷ്യൽ മീഡിയയിലെ താരം ഒരു ചെറുകിളിയായിരുന്നു. ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാ​െൻറ കോടികൾ വിലമതിക്കുന്ന ബെൻസിൽ കൂടുകൂട്ടിയ കിളിയുടെ വീഡിയോ വൈറലായിരുന്നു. മുട്ടയിട്ട്​ അടയിരുന്ന ഈ കിളിയെ ശല്യപ്പെടുത്താതിരിക്കാൻ ബെൻസ്​ പുറത്തിറക്കാതിരുന്ന ശൈഖ്​ ഹംദാ​െൻറ മനസിനെ ലോകം മുഴുവൻ പുകഴ്​ത്തുകയും ചെയ്​തു.

ഇപ്പോഴിതാ ആ ചെറുകിളിയുടെ മുട്ടകൾ വിരിഞ്ഞിരിക്കുന്നു. രണ്ട്​ കുഞ്ഞിക്കിളികൾ ഉണ്ടായതി​െൻറ ദൃശ്യങ്ങൾ ശൈഖ്​ ഹംദാൻ തന്നെതാണ്​ ട്വിറ്ററിലൂടെ പങ്കുവെച്ചത്​. 80 സെക്കൻഡ്​ ദൈർഘ്യമുള്ള വിഡിയോയിൽ കുഞ്ഞുങ്ങൾ വിരിഞ്ഞതിന്​ മുൻപുള്ള ദൃശ്യങ്ങളും ശേഷമുള്ള ദൃശ്യങ്ങളും അമ്മക്കിളിയുടെ ലാളനയുമെല്ലാം കാണാം. ചില സമയങ്ങളിൽ ജീവിതത്തിലെ ചെറിയ കാര്യങ്ങൾ പോലും വിലമതിക്കാനാവാത്തതാണ്​ എന്ന കമ​േൻറാടെയാണ്​ ഹംദാൻ ഇത്​ ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​തിരിക്കുന്നത്​.


മൃഗങ്ങളോടും പക്ഷികളോടും കരുണ കാണിക്കുന്നതിലൂടെ ഇതിനുമുമ്പും കൈയടി നേടിയിട്ടുള്ള ഹംദാ​െൻറ പുതിയ വിഡിയോയും ലോകം ഏറ്റെടുത്തിരിക്കുകയാണ്​. ത​െൻറ പ്രിയ വാഹനമായ മെഴ്​സിഡസ്​ ബെൻസ്​ ജി63​െൻറ ബോണറ്റിൽ കൂടു കൂട്ടിയ കിളിയെ ആരും ശല്യപ്പെടുത്തരുമെന്നും ഹംദാൻ നിർദേശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh Hamdan
Next Story