Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Bird Attacks Food Delivery Drone Video Viral
cancel
Homechevron_rightSocial Mediachevron_rightഅയ്യോ കാക്കേ...

അയ്യോ കാക്കേ പറ്റിച്ചോ... ഡ്രോണിൽനിന്ന്​ ഭക്ഷണം തട്ടിയെടുക്കാൻ ശ്രമിച്ച്​ കാക്ക; വിഡ​ിയോ വൈറൽ

text_fields
bookmark_border

കുഞ്ഞിന്‍റെ കൈയിൽനിന്ന്​ നെയ്യപ്പം കൊത്തിയെടുത്ത്​ പറന്ന കാക്കയുടെ കഥ കേട്ടിട്ടുണ്ടാകും. എന്നാൽ വായിൽ വെള്ളമൂറി കാത്തിരുന്ന ഭക്ഷണപൊതി കൈയിൽ കിട്ടുന്നതിന്​ മുമ്പുതന്നെ കാക്ക തട്ടിയെടുക്കാൻ ശ്രമിച്ചാലോ​? ഇത്തവണ കുട്ടിയ​ുടെ കൈയിൽനിന്നല്ല ഭക്ഷണപൊതി തട്ടിയെടുക്കാൻ ശ്രമം നടന്നത്​. ഭക്ഷണപൊതിയുമായെത്തിയ സാക്ഷാൽ ഡ്രോണിനെ തന്നെ ആക്രമിക്കുകയായിരുന്നു കാക്ക. ആസ്​ട്രേലിയയിലെ പ്രമുഖ നഗരമായ കാർബറയിലാണ്​ സംഭവം.

ഓൺലൈനിൽ ഓർഡർ ചെയ്​ത ഭക്ഷണപൊതിയുമായെത്തിയ ഡ്രോണിനെ കാക്ക ആക്രമിക്കുന്നതിന്‍റെ വിഡിയോയാണ്​ ഇപ്പോൾ വൈറൽ.

ആകാശത്തുകൂടി ഭക്ഷണപൊതിയുമായെത്തുന്ന ഡ്രോണിനെ കാക്ക കൊത്തിവലിക്കുന്നത്​ വിഡിയോയിൽ കാണാം. പക്ഷിയുടെ ആക്രമണത്തെ തുടർന്ന്​ നല്ല ഉയരത്തിൽനിന്ന്​ ഡ്രോൺ ഭക്ഷണ​െപാതി താഴേക്ക്​ ഇടുകയായിരുന്നു. ഡ്രോൺ ഭക്ഷണ​െപാതി ഉപേക്ഷിക്കുന്നതോടെ കാക്ക പറന്നുപോകുന്നതും വിഡിയോയിലുണ്ട്​.

ബെൻ റോബർട്ട്​സ്​ എന്നയാളാണ്​ വിഡിയോ പകർത്തിയിരിക്കുന്നത്​. അദ്ദേഹം ഓർഡർ ചെയ്​ത ഭക്ഷണപൊതി ഡ്രോണിൽ കൊണ്ടുവരുന്നതിന്‍റെ വിഡിയോ പകർത്തുന്നതിനിടെയാണ്​ സംഭവം. റോബർട്ട്​ തന്നെ വിഡിയോ യുട്യൂബിൽ പങ്കുവെക്കുകയും ചെയ്​തു.

പക്ഷികളുടെ ആക്രമണത്തെ തുടർന്ന്​ ആസ്​ട്രേലിയൻ നഗരങ്ങളുടെ വിവിധ ഭാഗങ്ങളിൽ ഡ്രോൺ ഭക്ഷണ വിതരണം പല കമ്പനികളും നിർത്തിവെച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Viral VideoBirdFood DeliveryDrone
News Summary - Bird Attacks Food Delivery Drone Video Viral
Next Story