Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അമ്മയും അച്ഛനും കോവിഡ്​ ബാധിച്ച്​ മരിച്ചു; വേദനിപ്പിക്കുന്ന കുറിപ്പുമായി യൂട്യൂബർ ഭുവൻ ബാം
cancel
Homechevron_rightSocial Mediachevron_rightഅമ്മയും അച്ഛനും...

അമ്മയും അച്ഛനും കോവിഡ്​ ബാധിച്ച്​ മരിച്ചു; വേദനിപ്പിക്കുന്ന കുറിപ്പുമായി യൂട്യൂബർ ഭുവൻ ബാം

text_fields
bookmark_border

പ്രശസ്​ത യൂട്യൂബറും കൊമേഡിയനുമായ ഭുവൻ ബാമി​െൻറ മാതാപിതാക്കൾ കോവിഡ്​ ബാധിച്ച്​ മരിച്ചു. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ്​ ഭുവൻ മരണവിവരം പുറത്തുവിട്ടത്​​. മാതാവിനും പിതാവിനുമൊപ്പമുള്ള ചിത്രങ്ങളും കൂടെ ഒരു കുറിപ്പും അദ്ദേഹം ഇൻസ്റ്റയിൽ പങ്കുവെച്ചിട്ടുണ്ട്​. രക്ഷിതാക്കളുടെ മരണത്തോടെ 'ജീവിക്കാൻ ഇനി വീണ്ടും പഠിക്കേണ്ടി വരുമെന്ന്​' വേദനയോടെ ഭുവൻ കുറിച്ചു.

'അമ്മയുടെയും അച്ഛ​െൻറയും മരണശേഷം ഇനിയങ്ങോട്ട്​ ഒന്നും പഴയത്​ പോലാകില്ല... ഒരു മാസം കൊണ്ട്​, എ​െൻറ ജീവിതത്തിലെ എല്ലാം തകർന്നു. വീട്, സ്വപ്നങ്ങൾ, എല്ലാം. എ​െൻറ അമ്മ എന്നോടൊപ്പമില്ല, അച്ഛനും എന്നോടൊപ്പമില്ല. ജീവിക്കാൻ ഇനി ഒരിക്കൽ കൂടി പഠിക്കേണ്ടിവരും. ഞാൻ അവർക്കൊരു നല്ല മകനായിരുന്നോ...? അവരെ രക്ഷിക്കാൻ ഞാൻ വേണ്ട രീതിയിൽ പരിശ്രമിച്ചിട്ടുണ്ടോ....? ഇൗ ചോദ്യങ്ങളുമായി ഇനിയങ്ങോട്ട്​ എനിക്ക്​ ജീവിക്കേണ്ടി വരും. അവരെ ഒരിക്കൽ കൂടി കണ്ടുമുട്ടുന്ന നിമിഷത്തിന്​ വേണ്ടി കാത്തിരിക്കാൻ കഴിയുന്നില്ല... ആ ദിവസം ഉടൻ വരുമെന്ന്​ ഞാൻ പ്രതീക്ഷിക്കുന്നു. -ഭുവൻ ബാം ഇൻസ്റ്റയിൽ കുറിച്ചു.

25 ലക്ഷത്തോളം സബ്​സ്​ക്രൈബർമാരുള്ള ഇന്ത്യയിലെ ഏറ്റവും പ്രശസ്​തനായ യൂട്യൂബറാണ്​​ ഭുവൻ ബാം. 'ബിബികി വൈൻസ്​' എന്നാണ്​ അദ്ദേഹത്തി​െൻറ കോമഡി യൂട്യൂബ്​ ചാനലി​െൻറ പേര്​. നല്ലൊരു പാട്ടുകാരൻ കൂടിയായ ഭുവൻ ചില ആൽബങ്ങളും ഇറക്കിയിട്ടുണ്ട്​. ദിവ്യ ദത്തയ്​ക്കൊപ്പം 'പ്ലസ്​ മൈനസ്​' എന്ന ഹൃസ്വ ചിത്രത്തിലും ഭുവൻ അഭിനയിച്ചിട്ടുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ComedianYouTube​Covid 19Bhuvan BamBB Ki Vines
News Summary - Bhuvan Bam loses parents to Covid-19
Next Story