ഉപേക്ഷിച്ച ടി.വികളിൽ തെരുവുനായകൾക്ക് കൂടൊരുക്കി അഭിജിത്ത്
text_fieldsഗുവാഹത്തി: എൽ.ഇ.ഡി ടി.വി വാങ്ങുേമ്പാൾ മിക്കവരും പഴയ ടി.വി ഉപേക്ഷിക്കാറാണ് പതിവ്. ഇങ്ങനെ ഉപേക്ഷിക്കുന്ന ടി.വികൾ ോഡരികിൽ പലയിടങ്ങളിലും കിടക്കുന്നത് കാണാം. ഇത്തരം ടി.വികൾ ശേഖരിച്ച് കാരുണ്യത്തിന്റെ മാതൃക കാണിക്കുകയാണ് അസം സ്വദേശി അഭിജിത്ത് ദൊവാര.
പഴയ ടി.വികൾ ശേഖരിച്ച് തെരുവുനായകൾക്കും കുഞ്ഞുങ്ങൾക്കും കൂടൊരുക്കുകയാണ് ഈ യുവാവ്. തണുപ്പുകാലത്ത് തെരുവിലും മറ്റും കിടന്ന് കഷ്ടപ്പെടുന്ന നായകൾക്ക് ഏറെ സുരക്ഷിതത്വമാണ് ഈ 'ടി.വി കൂടുകൾ' നൽകുന്നത്. മഴക്കാലത്തും തണുപ്പുകാലത്തും തെരുവിലെ നായക്കുഞ്ഞുങ്ങൾ തണുത്ത് വിറച്ച് കഴിയുന്നത് കണ്ട് മനസ്സലിഞ്ഞിട്ടാണ് അതിനൊരു പരിഹാരമാർഗം അഭിജിത്ത് ആലോചിച്ചത്. അങ്ങിനെയാണ് റോഡരികിൽ ആളുകൾ ഉപേക്ഷിച്ച് ഇട്ടിരിക്കുന്ന പഴയ ടി.വികൾ ശ്രദ്ധയിൽപ്പെടുന്നത്.
തുടർന്ന് അവ ശേഖരിച്ച് ഉള്ളിലെ പാർട്സുകൾ ഒക്കെ മാറ്റി നായക്കൂട് തയാറാക്കുകയായിരുന്നു. പെയ്ന്റടിച്ച് സുന്ദരമാക്കിയ ഇൗ കൂടുകളിൽ 'തെരുവുനായ വീട്' എന്ന ബോർഡും സ്ഥാപിച്ചിട്ടുണ്ട്. ഇതുപോലെ ഉപേക്ഷിക്കപ്പെട്ട ടി.വികൾ ഉപയോഗിച്ച് തെരുവുനായകൾക്കും മറ്റ് ജീവികൾക്കും അഭയമൊരുക്കാൻ കൂടുതൽ ആളുകൾ മുന്നോട്ടുവരണമെന്ന് അഭ്യർഥിക്കുന്ന അഭിജിത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിനെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

