'പർദയെ കുറിച്ച് മാത്രമല്ല, മുസ്ലിംകൾ സുജൂദ് ചെയ്യുന്നതിനെയും അംബേദ്ക്കർ എതിർത്തു, എങ്കിലും ചോയ്സിനെ മാനിച്ചു, അംബേദ്ക്കറിനെ ഇസ്ലാമോഫോബ് ആക്കാൻ പറ്റില്ല'
text_fieldsകോഴിക്കോട്: അംബേദ്ക്കർ എന്ത് പറയുന്നുവോ അത് അതുപോലെ എടുത്ത് ന്യായീകരണം ചമക്കലല്ല അംബേദ്കറിസമെന്ന് സാമൂഹിക പ്രവർത്തകൻ പ്രതീഷ്.ബി.
അംബേദ്ക്കർ ഇസ്ലാം വിരുദ്ധനായിരുന്നുവെന്ന സംഘ്പരിവാർ പ്രചാരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മുസ്ലിംകളെ ഒരു സമ്പൂർണ സ്വയം നിർണിത പൗരസമൂഹമായി മാനിച്ച അംബേദ്ക്കറിന് ഒരിക്കലും ഒരു ഇസ്ലാമോഫോബ് ആകാൻ പറ്റില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
മുസ്ലിംകൾ പർദ ധരിക്കുന്നതിനെയും മലബാർ കലാപത്തിൽ മുസ്ലിംകളുടെ ഇടപെടലിനെയും അംബേദ്കറിന്റെ പുസ്തകത്തിൽ വിമർശനാത്മകമായി പറയുന്നുണ്ടെന്നായിരുന്നു സംഘ്പരിവാർ വാദം.
എന്നാൽ, അംബേദ്ക്കർ പർദ്ദയെ കുറിച്ച് മാത്രമല്ല, മുസ്ലിംകൾ സുജൂദ് ചെയ്യുന്നതിനെയും എതിർത്തിട്ടുണ്ടെന്നും എന്നാൽ മുസ്ലീങ്ങളുടെ സ്വയം നിർണയാവകാശത്തെയും സ്വയം സംഘാടനത്തെയും മാനിച്ചിരുന്നെന്നും പ്രതീഷ് ബി വ്യക്തമാക്കുന്നു.
അംബേദ്ക്കർ പറയുന്നത് മതം എന്നത് മനുഷ്യരുടെ സ്വതന്ത്ര തിരഞ്ഞെടുപ്പായിരിക്കണം ആയിരിക്കണം അല്ലാതെ കീഴടങ്ങൽ ആകരുത് എന്നതാണ്. സുജൂദ് എന്നത് 'Subjugation of Human' എന്നതാണ് അംബേഡ്കർ പറഞ്ഞത്.
അംബേദ്ക്കറിനെ ഇസ്ലാമോഫോബ് ആക്കാൻ ശ്രമിക്കുന്നത് സ്വന്തം ഇസ്ലാമോഫോബിയ മറച്ച് വെക്കാനുള്ള ഒരു ടൂൾ മാത്രമായിട്ടാണ് തോന്നുന്നതെന്നും പ്രതീഷ് ബി പറയുന്നു.
പ്രതീഷ് ബിയുടെ ഫേസ്ബുക്ക് പോസ്റ്റ്
"അംബേദ്ക്കർ എന്ത് പറയുന്നോ അത് അത് പോലെ ഏറ്റെടുത്ത് ന്യായീകരണം ചമക്കൽ അല്ല അംബേദ്ക്കറിസം എന്ന് പറയുന്നത്.
മുസ്ലിംകളെ ഒരു സമ്പൂർണ സ്വയം നിർണിത പൗരസമൂഹമായി മാനിച്ച അംബേദ്ക്കർക്ക് ഒരിക്കലും ഒരു ഇസ്ലാമോഫോബ് ആകാൻ പറ്റില്ല.
അംബേദ്ക്കർ പർദയെ കുറിച്ച് മാത്രമല്ല മുസ്ലിംകൾ സുജൂദ് ചെയ്യുന്നതിനെയും എതിർത്തിട്ടുണ്ട്. സുജൂദ് എന്നത് Subjugation of Human എന്നതാണ് അംബേദ്ക്കർ പറഞ്ഞത്. അംബേഡ്കർ പറയുന്നത് മതം എന്നത് മനുഷ്യരുടെ Liberation ആയിരിക്കണം അല്ലാതെ Subjugation ആകരുത് എന്നതാണ്.
എന്നാൽ മുസ്ലിംകളുടെ സ്വയം നിർണയാവകാശത്തെയും സ്വയം സംഘാടനത്തെയും മാനിച്ച, അതിന് വേണ്ടി പ്രവർത്തിച്ച അംബേദ്ക്കർ എന്തിടണം എന്തിടണ്ട എന്ന വ്യക്തിയുടെ Choiceനെ മാനിക്കുകയായിരുന്നു വേണ്ടിയിരുന്നത്.
സ്വന്തം Frameworkനെ സ്ത്രീകളുടെ ചോയ്സിന്റെ കാര്യത്തിൽ അംബേദ്ക്കർ കണക്കാക്കിയില്ല. ഇത് അംബേഡ്കറുടെ ഒരു Scholarly Inconsistency ആയിട്ട് കണക്കാണ്ടേതാണ്.
ജ്ഞാനോദയത്തിന്റെ കളിത്തൊട്ടിൽ ആയ ഫ്രാൻസ് അൾജീരിയയെ കൊളോണിയൽ അധിനിവേശം നടത്തി കിഴ്പ്പെടുത്തിയപ്പോൾ അവിടുത്തെ മുസ്ലിം സ്ത്രീകൾ മത വസ്ത്രം ധരിച്ചു കൊണ്ടാണ് പോരാട്ടം നടത്തിയത്.
ഇന്ത്യയിൽ അംബേദ്ക്കർ സ്ത്രീകളുടെ മത വസ്ത്രത്തെ Subjugation ആയി കണ്ടപ്പോൾ Frantz Fanon പക്ഷേ അൾജീരിയൻ സ്ത്രീകളുടെ Veil എന്നത് Power of Resistance ആയിട്ടാണ് കണ്ടത്.
സഹോദരൻ അയ്യപ്പനും ശ്രീ നാരായണ ഗുരുവിനുമൊക്കെ മുസ്ലീങ്ങളെ കുറിച്ച് അംബേദ്ക്കറിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായമാണ് ഉണ്ടായിരുന്നത്. പെരിയാർ മുസ്ലിങ്ങളെ കുറിച്ചു പറഞ്ഞത് അവരെ അടിച്ചാൽ തിരിച്ചടിക്കും എന്നാണ്. ദളിതർ മുസ്ലിംകളെ കണ്ട്പഠിക്കണം എന്നും പെരിയാർ പറഞ്ഞിട്ടുണ്ട്.
So അഭിപ്രായ ഐക്യം പോലെ തന്നെ അഭിപ്രായ വ്യത്യാസവും വ്യത്യസ്തമായ ആശയാഭിപ്രായങ്ങൾ ഉൾച്ചേർന്നതാണ് അംബേദ്ക്കറിസം.
I Repeat അംബേഡ്കറിനെ ഇസ്ലാമോഫോബ് ആക്കാൻ ശ്രമിക്കുന്നത് സ്വന്തം ഇസ്ലാമോഫോബിയ മറച്ച് വെക്കാനുള്ള ഒരു Tool മാത്രമായിട്ടാണ്….."
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

