Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightതീപിടിച്ച വീട്ടിൽ...

തീപിടിച്ച വീട്ടിൽ നിന്ന് നായ്ക്കുട്ടികളെ രക്ഷപ്പെടുത്തി ആമസോൺ ഡെലിവറി ഏജന്റ് -കയ്യടിച്ച് നെറ്റിസൺസ്

text_fields
bookmark_border
Amazon delivery agent rescues 3 puppies from burning home in Florida. See post
cancel

തീപിടിച്ച വീട്ടിൽ നിന്ന് മൂന്ന് നായ്ക്കുട്ടികളെ രക്ഷപ്പെടുത്തിയ ആമസോൺ ഡെലിവറി ഏജന്റിനെ അഭിനന്ദിച്ച് നെറ്റിസൺസ്. യു.എസിലെ ഫ്ലോറിഡയിലാണ് സംഭവം. ആഞ്ജലിൻ സ്റ്റാർക്കി എന്നാണ് ഡെലിവറി ഏജന്റിന്റെ പേര്. രക്ഷാദൗത്യത്തിന്റെ ചിത്രങ്ങൾ കൊളംബിയ കൗണ്ടി ഫയർ റെസ്‌ക്യൂ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. നിരവധി പേരാണ് ആഞ്ജലിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയത്.

വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഡെലിവറി ഏജന്റ് ആദ്യം 911 എന്ന നമ്പറിൽ വിളിച്ചു. സംഭവം നടക്കുമ്പോൾ വീട്ടുടമസ്ഥൻ സ്ഥലത്തുണ്ടായിരുന്നില്ല. തുടർ ആഞ്ജലിൻ വീട്ടിൽ കയറി നായ്ക്കുട്ടികളെ പുറത്തെത്തിക്കുകയായിരുന്നു. മൂന്ന് നായ്ക്കുട്ടികളെ രക്ഷിക്കാനും വീടിനെ തീയിൽ നിന്ന് രക്ഷിക്കാനും ഇവർക്ക് കഴിഞ്ഞതായ ഫയർഫോഴ്സ് അധികൃതർ പറയുന്നു.


'ഇന്നലെ പ്രദേശത്തെ ഒരു കെട്ടിടത്തിൽ തീപിടിത്തമുണ്ടായപ്പോൾ, മൂന്ന് നായ്ക്കുട്ടികളെ രക്ഷിക്കുകയും 911 എന്ന നമ്പറിൽ വിളിച്ച് അറിയിക്കുകയും ചെയ്ത ആമസോൺ ഡ്രൈവർക്ക് നന്ദി'-പോസ്റ്റ് പറയുന്നു.

Show Full Article
TAGS:Amazon delivery agent rescue 
News Summary - Amazon delivery agent rescues 3 puppies from burning home in Florida. See post
Next Story