Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Jayan Murali
cancel
Homechevron_rightSocial Mediachevron_right'ജയ​െൻറ മകൻ അല്ലെന്ന്​...

'ജയ​െൻറ മകൻ അല്ലെന്ന്​ തെളിയുന്നതുവരെ അയാളെ അപമാനിച്ച്​ വേദനിപ്പിക്കാതിരിക്കാം'

text_fields
bookmark_border

ലയാളത്തി​ലെ അനശ്വര നടൻ ജയ​െൻറ മരണശേഷം അദ്ദേഹത്തി​െൻറ ബന്ധുത്വത്തെ ചൊല്ലി നിരവധി വിവാദങ്ങളാണ്​ ഉയർന്നത്​. 2001ൽ അദ്ദേഹത്തി​െൻറ മകൻ എന്ന അവകാശവാദവുമായി കൊല്ലം സ്വദേശി മുരളി ജയൻ രംഗത്തെത്തിയിരുന്നു. എന്നാൽ ജയ​െൻറ ബന്ധുക്കൾ ഇതിനെ ശക്​തമായി എതിർത്തു. സമൂഹമാധ്യമങ്ങളിൽ ജയ​െൻറ വീട്ടുകാരും മുരളിയും തമ്മിലുണ്ടായിരുന്ന വാദപ്രതിവാദങ്ങൾ ചർച്ചയാകുകയും ചെയ്​തു.

ഈ സാഹചര്യത്തിൽ മുരളിക്ക്​ പിന്തുണയുമായി രംഗത്തെത്തുകയാണ്​ ചലച്ചിത്ര പ്രവർത്തകൻ ആലപ്പി അഷ്​റഫ്​. അദ്ദേഹം ​േഫസ്​ബുക്കിൽ പങ്കുവെച്ച കുറിപ്പാണ്​ ഇപ്പോൾ ചർച്ചയാകുന്നത്​. മുരളിയെന്ന ഒരു ചെറുപ്പക്കാരൻ പൊതു സമൂഹത്തി​െൻറ മുന്നിൽ ചില തെളിവുകൾ നിരത്തി ത​െൻറ പിതാവാണ് ജയൻ എന്ന് പറയുമ്പോൾ, ആ പുത്ര​െൻറ ദയനീയവസ്ഥ ജയനെ സ്നേഹിക്കുന്നവർക്ക് വേദന പകരുന്നതാണ്. ജയ​െൻറ മകനാണ് മുരളിയെന്ന് കണ്ണടച്ച് വിശ്വസിക്കണമെന്നില്ല. എന്നാൽ, ജയ​െൻറ മകനല്ലന്ന് പറഞ്ഞു നമുക്ക് അയാളെ വേദനിപ്പിച്ച്, അപമാനിക്കാതിരിക്കാമെന്നാണ്​ ആലപ്പി അഷ്​റഫി​െൻറ കുറിപ്പിൽ പറയുന്നു.

ഫേസ്​ബുക്ക്​ കുറിപ്പ്​ വായിക്കാം...

ജയന് ഒരു മകനുണ്ടോ...?

തനിക്ക് ജൻമം നൽകിയ പിതാവിനെ കുറിച്ച് അമ്മ നല്കിയ വിവരത്തി​െൻറ അടിസ്ഥാനത്തിലാണ് മുരളി ജയൻ പൊതു സമൂഹത്തി​െൻറ മുന്നിൽ നില്ക്കുന്നത്.

മലയാളികളുടെ മനസ്സിനെ കീഴടക്കിയ സാഹസീക നായകൻ ജയ​െൻറ ഏക മകനാണന്ന അവകാശവാദവുമായ് ഒരു ചെറുപ്പക്കാരൻ മലയാളിയുടെ പൊതു മനസ്സാക്ഷിയുടെ അംഗീകാരത്തിനായ് കൈകൂപ്പിനിലക്കുന്ന കാഴ്ചയാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പലപ്പോഴും കാണുന്ന കൗതകം.

വ്യവസായ മന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ടി.വി. തോമസിന് ഒരു മകനുണ്ടായിരുന്നു മാക്സൺ.

എ​െൻറ സിനിയറായ് ആലപ്പുഴ എസ്​.ഡി കോളജിൽ പഠിച്ചിരുന്നു.

ടി.വി. ​േതാമസി​െൻറ അവസാന കാലത്തായിരുന്നു മാക്സന് പുത്രനെന്ന അംഗീകാരം ലഭിച്ചത്.

അതിന് സാക്ഷ്യം വഹിച്ചത് സാക്ഷാൽ ഗൗരിയമ്മയും.

ജഗതി ശ്രീകുമാറി​െൻറ മകൾ സ്വന്തം പിതാവി​െൻറ കാൽതൊട്ട് വന്ദിക്കാൻ എത്തിയപ്പോൾ ദ്രൗപതിയെ പോലെ പരസ്യ വേദിയിൽ അപമാനിക്കപ്പെട്ടു. ആ പെൺകുട്ടിയുടെ കണ്ണീരും കേരളം കനിവോടെയാണ് കണ്ടത്.ഒടുവിൽ ആ മകൾക്കും പിതൃത്വത്തി​െൻറ അംഗീകാരം ലഭിച്ചു.

ഇപ്പോൾ മുരളിയെന്ന ഒരു ചെറുപ്പക്കാരൻ പൊതു സമൂഹത്തിൻ്റെ മുന്നിൽ ചില തെളിവുകൾ നിരത്തി ത​െൻറ പിതാവാണ് ജയൻ എന്ന് പറയുമ്പോൾ, ആ പുത്ര​െൻറ ദയനീയവസ്ഥ ജയനെ സ്നേഹിക്കുന്നവർക്ക് വേദന പകരുന്നതാണ്.

ജയൻ്റെ മകനാണ് മുരളിയെന്ന് കണ്ണടച്ച് വിശ്വസിക്കണമെന്നില്ല.

എന്നാൽ ജയ​െൻറ ചില രൂപസാദൃശ്യങ്ങൾ ദൈവം മുരളിക്ക് നല്കിയിട്ടുണ്ടന്നത് നമ്മെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.

മുരളി ജയ​െൻറ മകനാണോയെന്ന് ശാസ്ത്രീയമായ പരിക്ഷണങ്ങളിലൂടെ തിരിച്ചറിയുവാനുള്ള സഹചര്യം ഇന്നു നിലവിലുണ്ട്.

അതിനുള്ള അവസരമൊരുക്കാൻ ഒരു പക്ഷേ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിലൂടെ തീരുമാനമായേക്കാം. അതല്ലങ്കിൽ പരാതിക്കാർക്ക് നീതി പീഠത്തെ സമീപിക്കാം.

അതുവരെ, ജയ​െൻറ മകനല്ലന്ന് പറഞ്ഞു നമുക്ക് അയാളെ വേദനിപ്പിച്ച്, അപമാനിക്കാതിരിക്കാം.

തൽക്കാലം അദ്ദേഹത്തെ ജയ​െൻറ മകനായ് തന്നെ നമ്മൾ കാണേണ്ടതല്ലേ..?

പിതൃത്വം അംഗീകരിച്ചുകിട്ടാനായ് കൈകൂപ്പിനിലക്കുന്ന നിസ്സഹായനോട് പരിഷ്കൃത സമൂഹം അങ്ങിനെയല്ലേ വേണ്ടത്...?

ആലപ്പി അഷറഫ്


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alleppey AshrafJayanMurali Jayan
News Summary - Alleppey Ashraf Supports Murali Jayan on Controversy
Next Story