കേരളം മുഴുവൻ എതിർക്കത്തക്ക രീതിയിൽ ഞാൻ വളർന്നു; 50 ലക്ഷവും കാറും കിട്ടിയപ്പോൾ പോലും ഇത്ര സന്തോഷിച്ചിട്ടില്ല -അഖിൽ മാരാർ
text_fieldsഅഖിൽ മാരാർ
കൊല്ലം : സോഷ്യൽ മീഡിയയിലെ ചർച്ച ഭയങ്കരമായിട്ട് ആസ്വദിച്ചുകൊണ്ടിരിക്കുകയാണെന്നും കേരളം മുഴുവൻ എതിർക്കത്തക്ക രീതിയിൽ ഞാൻ വളർന്നെന്നും അഖിൽ മാരാർ. തന്റെ നിലപാട് മാറ്റങ്ങളെ സോഷ്യൽ മീഡിയ ട്രോൾ കൊണ്ട് നിറക്കുമ്പോഴാണ് ഫേസ്ബുക്ക് വീഡിയോയിലൂടെ അഖിൽ മാരാർ പ്രതികരിച്ചത്.
അഖിലേ കുഴപ്പമുണ്ടോ ഓകേ അല്ലേ എന്നക്കെ എന്നോട് പലരും ചോദിക്കുന്നുണ്ട്. ഞാൻ എന്റെ ലൈഫിൽ 50 ലക്ഷവും കാറും കിട്ടിയപ്പോൾ പോലും ഇത്ര സന്തോഷിച്ചിട്ടില്ല. കമ്യൂണിസ്റ്റ് പാർട്ടി, കോൺഗ്രസ്, ബി.ജെ.പി, ഫെമിനിസ്റ്റുകൾ, പുരോഗമനവാദികൾ എല്ലാവരും ഒരേ സ്വരത്തിൽ ശത്രുവിന്റെ ശത്രു മിത്രം എന്ന് പറയുന്നത് പോലെ എല്ലാവരും വന്നിരുന്ന് ആഘോഷിക്കുകയാണ്.
ഇത്രയും പേരുടെ ആക്രമണം ഒരാളിലേക്ക് ചുരുങ്ങുമ്പോൾ കേരളത്തിന്റെ പുറത്തിരുന്ന് കേരളത്തെ നോക്കിക്കാണുന്ന ഒരു ശക്തിയൊക്കെ ഉണ്ടെങ്കിൽ ആ ശക്തിക്ക് മനസ്സിലാകുമല്ലോ, ആരുടെ ഭാഗത്താണ് ശരി, ആരുടെ ഭാഗത്താണ് തെറ്റ് എന്നത്. അത് കൊണ്ട് എന്റെ കോൺഫിഡൻസ് വർധിക്കുകയാണ്. എനിക്ക് ഭയങ്കര സന്തോഷം തോന്നുകയാണ്. ഇത്രയും നാൾ ഞാൻ ചിന്തിച്ചിട്ടുണ്ട്. നമ്മൾ എവിടെവരെ വളർന്നു എന്ന് ചോദിക്കുമ്പോൾ ഇതാണ് വളർച്ച. കേരളം എതിർക്കത്തക്ക രീതിയിൽ ഞാൻ വളർന്നു എന്നതാണ് എന്റെ ഏറ്റവും വലിയ വളർച്ച എന്ന് ഞാൻ വിശ്വസിക്കുന്നു.
കാരണം ഞാന് നാളിതുവരെ ഒരു രാഷ്ട്രീയ നേതാവിനെയും നിങ്ങൾ ഈ രീതിയിൽ ചോദ്യം ചെയ്തുകണ്ടിട്ടില്ല. ഒരു മാധ്യമപ്രവർത്തകനും ഒരു രാഷ്ട്രീയ നേതാവിനോട് നിങ്ങളുടെ അഭിപ്രായങ്ങൾ മാറുന്നത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചുകണ്ടിട്ടില്ല. കാരണം അവർ എല്ലാദിവസവും അഭിപ്രയങ്ങൾ മാറ്റിക്കൊണ്ടേയിരിക്കും. ഞാൻ ഈ പ്രോസസ് വലിയ രീതിയിൽ എൻജോയ് ചെയ്യുന്നു. നിങ്ങൾ എന്നെ എത്രത്തോളം ആക്രമിച്ചോളൂ. കാരണം
മൂന്ന് വർഷം മുമ്പുള്ള എന്റെ ഇന്റർ വ്യൂകളിൽ ഞാൻ പറഞ്ഞത് ബിഗ് ബോസ് ജയിച്ചു വന്നുകഴിഞ്ഞപ്പോൾ എല്ലാവരും എന്നെ ഭയങ്കരമായിട്ട് സപ്പോർട്ട് ചെയ്തു. അതോടു കൂടി എനിക്ക് മുന്നോട്ടു പോവാനുള്ള ഊർജ്ജം നഷ്ടപ്പെട്ടു. ലൈഫിൽ ഭയങ്കരമായി ഒതുങ്ങി പോയിട്ടുണ്ടോ എന്ന് തോന്നി. ഇപ്പോ ഞാൻ ചാർജ്ജായി. ഞാൻ സത്യമാണ് എന്നുള്ളത് കൊണ്ടും ഞാൻ നിശബ്ദത പാലിച്ചെങ്കിൽ മാത്രമേ നിങ്ങൾ ഇപ്പോൾ സൃഷ്ടിക്കുന്ന അജണ്ട പോകുമെന്നുള്ളത് കൊണ്ടും, എനിക്കെതിരെ നിങ്ങൾ ഉയർത്തുന്ന ആരോപണങ്ങൾ ഒക്കെതന്നെ പൊള്ളയാണെന്നുള്ളത് കൊണ്ടും നിങ്ങൾക്ക് എന്നെ ഒന്നും ചെയ്യാൻ കഴിയില്ല. നീ ഒക്കെ ചിന്തിക്കുന്നതിന് അപ്പുറത്തേക്ക് ഞാൻ സഞ്ചരിക്കും. നീ ഒക്കെ ചിന്തിക്കുന്നതിന് അപ്പുറത്തേക്ക് എന്നെ ഈ പ്രകൃതി എത്തിക്കും. ഇതെന്റെ വാക്കല്ല, പ്രകൃതി എനിക്കായി മാറ്റി വെച്ചേക്കുന്ന വലിയ സ്ഥാനങ്ങളിലേക്കുള്ള യാത്രയുടെ തുടക്കം മാത്രമാണെന്നും അഖിൽ മാരാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

