തോന്നിവാസങ്ങൾ വിളിച്ചു പറയുന്നൊരു സമുദായ നേതാവ്, തട്ടമിട്ട് സ്കൂളിൽ വന്നാൽ ഭീതിയുണ്ടാകുമെന്നൊരു സിസ്റ്റർ; കേരളം ഇപ്പൊ ഇങ്ങനെയൊക്കെയായിരിക്കുന്നു - ഇ.ടി മുഹമ്മദ് ബഷീർ
text_fieldsകോഴിക്കോട് : പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ സർക്കാരിനെതിരെ വിമർശനവുമായി മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ്ങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ. കേരളത്തിൽ ഒരു സമുദായ നേതാവ് വായിൽ തോന്നിയ തോന്നിവാസങ്ങൾ മുഴുവൻ വിളിച്ചു പറഞ്ഞിട്ടും ആർക്കും ഒരു പ്രശ്നവുമില്ലെന്നും ശിരോവസ്ത്രം ധരിച്ച ഒരു സിസ്റ്റർ തട്ടമിട്ട് കുട്ടി സ്കൂളിൽ വന്നാൽ മറ്റ് കുട്ടികൾക്ക് ഭീതിയുണ്ടാകും എന്ന് പറഞ്ഞിട്ടും വിദ്യാഭ്യാസ വകുപ്പ് മന്ത്രി നടപടി സ്വീകരിച്ചില്ലെന്നും ഇ.ടി ഫേസ്ബുക്കിൽ കുറിച്ചു. കേരളം ഇപ്പൊ ഇങ്ങനെയൊക്കെയായി മാറിയിരിക്കുന്നെന്നും സോഷ്യൽ മീഡിയയിൽ വ്യാപകമായി വെറുപ്പ് പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയോ എഫ്.ഐ.ആറോ ഇല്ലെന്നും ഇ.ടി കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കേരളം ഇപ്പൊ ഇങ്ങനെയൊക്കെയായി മാറിയിരിക്കുന്നു ....!
ഒരറ്റത്ത് ഒരു സമുദായ നേതാവ് വായിൽ തോന്നിയ തോന്നിവാസങ്ങൾ മുഴുവൻ വിളിച്ചു പറയുന്നു, ആർക്കും ഒരു പ്രശ്നവുമില്ല !
ശിരോവസ്ത്രം ധരിച്ച ഒരു സിസ്റ്റർ പറയുന്നു , തട്ടമിട്ട് കുട്ടി സ്കൂളിൽ വന്നാൽ മറ്റ് കുട്ടികൾക്ക് ഭീതിയുണ്ടാകും എന്ന്. നടപടി സ്വീകരിക്കേണ്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഫേസ്ബുക്കിലൂടെ പോസ്റ്റ് ഇടുന്നു !
മറ്റുചിലർ ഇതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി വെറുപ്പ് പ്രചരിപ്പിക്കുന്നു ; ഒരു നടപടിയും FIR ഉം ഇല്ല !
ഏറ്റവും ഒടുവിൽ ആ സ്കൂൾ ഉപേക്ഷിക്കാൻ രക്ഷിതാവ് തീരുമാനിച്ചിരിക്കുന്നു.
നമ്മൾ ദുർഘടമായ ഒരുപാട് പാതകൾ താണ്ടിയാണ് ഇവിടെയെത്തിയത് , ഒന്നുമില്ലായ്മയിൽ നിന്നാണ് ഇതെല്ലാം നേടിയെടുത്തത് . അതൊന്നും ഒരാൾക്കും കവർന്നെടുക്കാൻ സാധിക്കില്ല.
പഠിച്ച് മിടുക്കിയായി വളർന്ന് വരൂ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

