Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അനുശ്രീ അനു, അശ്വതി അച്ചു; വ്യാജ അക്കൗണ്ടുണ്ടാക്കി ഫേസ്ബുക്കിലൂടെ തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ
text_fieldsbookmark_border
ശാസ്താംകോട്ട: യുവതികളുടെ ചിത്രം ഉപയോഗിച്ച് ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ടിലൂടെ തട്ടിപ്പുനടത്തിയ ശൂരനാട് സ്വദേശിനി പൊലീസ് പിടിയിലായി.
കൊച്ചി സ്വദേശികളായ പ്രഭയുടെയും രമ്യയുടെയും പരാതിയിൽ ശൂരനാട് തെക്ക് പതാരം സ്വദേശിയായ അശ്വതി ശ്രീകുമാറിനെ (32) ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു.
രമ്യയുടെയും പ്രഭയുടെയും ഫേസ്ബുക്കിലെ പ്രൊഫൈൽ ചിത്രം ഉപയോഗിച്ച് അനുശ്രീ അനു, അശ്വതി അച്ചു എന്നീ അക്കൗണ്ടുകളുണ്ടാക്കി സൗഹൃദം സ്ഥാപിച്ചശേഷം യുവാക്കളോട് പണം ആവശ്യപ്പെടുകയായിരുന്നു.
അനുശ്രീ അനുവിെൻറ ബന്ധുവെന്നരീതിയിൽ പ്രതിയായ അശ്വതി യുവാക്കളെ നേരിൽകണ്ടും അക്കൗണ്ട് വഴിയുമാണ് പണം സ്വീകരിച്ചത്. നാലുവർഷമായി നിരവധി യുവാക്കൾ തട്ടിപ്പിനിരയായിട്ടുണ്ട്.
Next Story

