Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightShortschevron_rightസുഹൈൽ അഞ്ചലിന്റെ...

സുഹൈൽ അഞ്ചലിന്റെ 'മൻസൂറി'ന്​ യൂ​റോപ്യൻ പുരസ്​കാരം

text_fields
bookmark_border
സുഹൈൽ അഞ്ചലിന്റെ മൻസൂറിന്​ യൂ​റോപ്യൻ പുരസ്​കാരം
cancel
പത്തനംതിട്ട: സുഹൈൽ അഞ്ചൽ സംവിധാനം ചെയ്​ത ഹ്രസ്വ ചിത്രം 'മൻസൂറി'ന്​ യൂ​റോപ്യൻ ഫിലിം​ ഫെസ്​റ്റിവലിൽ അംഗീകാരം. ഷോർട്ട്​ ബെസ്​റ്റ്​ ഡയറക്​ടർക്കുള്ള പുരസ്​കാരമാണ്​ സുഹൈലിന്​ ലഭിച്ചത്​. കുടുംബ സാഹചര്യങ്ങളിലെ വേദനാജനകമായ അനുഭവങ്ങളെ തുടർന്ന്​ നാടി​ൻെറ നാട്യങ്ങളിൽ നിന്നകന്ന്​ കാടി​ൻെറ പച്ചപ്പിൽ അഭയം തേടിയ മൻസൂർ എന്ന കഥാപാത്രത്തി​ൻെറ ജീവിത കഥയാണ് ​17 മിനിറ്റും 28 സെക്കൻഡുമുള്ള ചിത്രത്തിൽ ആവിഷ്​കരിച്ചത്​.
കഥയും തിരക്കഥയും ആവിഷ്​കരണവുമെല്ലാം സുഹൈൽ തന്നെയാണ്​ നിർവഹിച്ചത്​. അടൂർ ഐ.എച്ച്​.ആർ.ഡിയിലെ ഉ​േദ്യാഗസ്​ഥനായ നഹാസ്​ പത്തനംതിട്ടയാണ്​ മൻസൂർ ആയി വേഷമിട്ടത്​. പ്രിൻസ്​ മാത്യു ഛായാഗ്രഹണം നിർവഹിച്ചു. അമ്പതിനായിരത്തോളം മത്സരചിത്രങ്ങളിൽ നിന്നാണ് മൻസൂർ സെലക്ട് ചെയ്യുന്നതും അവാർഡ് പ്രഖ്യാപിക്കുന്നതും. മൻസൂർ ഇതിനകം വിദേശത്തും, ഇന്ത്യയിലുമായി ഏഴു ഫെസ്​റ്റിവലുകളിൽ പ്രദർശിപ്പിച്ചതായി സുഹൈൽ പറഞ്ഞ​ു.

സുഹൈൽ അഞ്ചൽ

രജിസ്​ട്രേഷൻ വകുപ്പിലെ ജീവനക്കാരനായ സുഹൈൽ ഇപ്പോൾ പത്തനാപുരം സബ്​രജിസ്​ട്രാർ ഓഫിസിലാണ്​ ജോലി ചെയ്യുന്നത്​. അഞ്ചൽ സ്വദേശിയാണെങ്കിലും പത്തനംതിട്ടയിലാണ്​ താമസം. സുഹൈൽ മൻസിലിൽ അബ്ദുൽ സലാം, റംല ബീവി എന്നിവരുടെ മകനാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Short Filmshort film awardmanzoor
News Summary - short film manzoor won european award-877839
Next Story